കുടുംബത്തിനും വേണ്ടേ ഒരു അക്കൗണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകള്‍,മകന്‍,ഭാര്യ,ഭര്‍ത്താവ്,മാതാപിതാക്കള്‍ എന്നിങ്ങനെ കുടുംബാംഗങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുതന്നെ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാന്‍ കഴിയും.

വ്യക്തികള്‍ക്കും അസോസിയേഷനുകള്‍ക്കും ക്ലബുകള്‍ക്കുമെല്ലാം ഫാമിലി സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാം. മിക്ക ബാങ്കുകളും അക്കൗണ്ടുള്ളവര്‍ക്ക് ഗോള്‍ഡ്‌ലോക്കര്‍, ഡെബിറ്റ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് സൗകര്യം,ഡിമാറ്റ് അക്കൗണ്ട് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്നുണ്ട്.

മികച്ച ഫാമിലി സേവിംഗ്‌സ് അക്കൗണ്ട് നല്‍കുന്ന ഏതാനും ബാങ്കുകളിതാ

എച്ച്ഡിഎഫ്‌സി സേവിംഗ്‌സ് അക്കൗണ്ട്

എച്ച്ഡിഎഫ്‌സി സേവിംഗ്‌സ് അക്കൗണ്ട്

എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗത എച്ച്ഡിഎഫ്‌സി അക്കൗണ്ടുണ്ടെങ്കില്‍ ഫാമിലി സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാന്‍ കഴിയും. സേവിംഗ്‌സ് മാക്‌സ്, കറന്റ്, എച്ച് യുഎഫ് അക്കൗണ്ടുകളാണെങ്കില്‍ ഇതിന് കഴിയില്ല.

2 മുതല്‍ പരമാവധി 4 അക്കൗണ്ടുകള്‍ വരെ സിംഗിള്‍ ഫാമിലി സേവിംഗ്‌സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം. എല്ലാ അക്കൗണ്ടുകളിലും കൂടി 40,000 രൂപ ആവറേജ് മന്ത്‌ലി ബാലന്‍സായി സൂക്ഷിക്കണം.
ഫാമിലി സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ച ആദ്യത്തെ വര്‍ഷം ലോക്കര്‍ വാടകയില്‍ 50% ഇളവ് ലഭിക്കും. ഒരു സൗജന്യ ട്രേഡിംഗ് അക്കൗണ്ടും പങ്കാളിക്ക് ലഭ്യമാവും.

 

കൊടാക് മൈ ഫാമിലി

കൊടാക് മൈ ഫാമിലി

വര്‍ഷത്തില്‍ 6% വരെ ആദായം നല്‍കും കൊടാക് മൈ ഫാമിലി സേവിംഗ്‌സ് അക്കൗണ്ട്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണം. രണ്ട് ഓപ്ഷനാണ് കൊടാക് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നത്. 3 കുടുംബാംഗങ്ങളുള്ള പ്ലാനില്‍ ആവറേജ് മന്ത്‌ലി ബാലന്‍സ് 50,000 രൂപയാണ്. പ്രോ അക്കൗണ്ട് എന്ന രണ്ടാമത്തെ പ്ലാനില്‍ 5 കുടുംബാംഗങ്ങള്‍ക്ക് ആവറേജ് മന്ത്‌ലി ബാലന്‍സ് 1,00,000 രൂപയാണ്.

ഐസിഐസിഐ ബാങ്ക് ഫാമിലി ബാങ്കിംഗ്

ഐസിഐസിഐ ബാങ്ക് ഫാമിലി ബാങ്കിംഗ്

അംഗങ്ങള്‍ക്ക് കസ്റ്റമര്‍ ഐഡികളെ ഫാമിലി ഐഡിയിലേക്ക് മാറ്റാന്‍ കഴിയും. ഗോള്‍ഡ് പ്രിവിലേജ് അക്കൗണ്ടിലെ ആവറേജ് മന്ത്‌ലി ബാലന്‍സ് 50,000 രൂപയാണ്, ഗോള്‍ഡ് പ്രിവിലേജ് ഫാമിലി അക്കൗണ്ടില്‍ ഇത് 1,00,000 രൂപയാണ്. 4 അംഗങ്ങളുള്ള കുടുംബത്തിന് ഗോള്‍ഡ് പ്രിവിലേജ് ഫാമിലിയാവാം. ഓരോ അംഗവും 25,000 രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കണം.

യൂണിയന്‍ ഫാമിലി സേവിംഗ്‌സ് സ്‌കീം

യൂണിയന്‍ ഫാമിലി സേവിംഗ്‌സ് സ്‌കീം

ഈ അക്കൗണ്ടില്‍ മിനിമം രണ്ടും പരമാവധി ആറും കുടുംബാംഗങ്ങളുള്ള അക്കൗണ്ടുകള്‍ക്ക് ഗ്രൂപ്പുകളാവാം. ഒന്നിലധികം എസ്ബി അക്കൗണ്ടുള്ളവര്‍ക്കും ഈ അക്കൗണ്ടുകള്‍ മറ്റ് കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ക്ലബ് ചെയ്യാന്‍ സാധിക്കും. എസ്ബി അക്കൗണ്ടുകളിലെ ആവറേജ് മന്ത്‌ലി ബാലന്‍സ് 1 ലക്ഷം രൂപയാണ്. ടേം ഡിപോസിറ്റുകളില്‍ ഇത് 10 ലക്ഷം രൂപയാണ്.

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പരിവാര്‍ അക്കൗണ്ട്

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പരിവാര്‍ അക്കൗണ്ട്

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പരിവാര്‍ അക്കൗണ്ടില്‍ 25,000 രൂപയാണ് ത്രൈമാസത്തില്‍ അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം തുക. ഒറ്റയ്ക്കും, കൂട്ടായും ഈ അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കും.

 

 

ഫാമിലി സേവിംഗ്‌സ് അക്കൗണ്ട്

ഫാമിലി സേവിംഗ്‌സ് അക്കൗണ്ട്

മേല്‍പ്പറഞ്ഞ അക്കൗണ്ടുകളെല്ലാം ആരംഭിക്കുന്നതിന് മുന്‍പേ ബാങ്കുകളെ ബന്ധപ്പെടാന്‍ മറക്കരുത്. പലിശ നിരക്കിലും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും ബാങ്കുകള്‍ ഇടയ്ക്കിടെ മാറ്റം വരുത്താറുണ്ട്.

English summary

5 Best Banks To Open Family Savings Account

In family savings account, many single accounts can be grouped together and operated separately. In a Family Savings Account, maintenance of average quarterly balance will be at group level, which means there is no need to maintain in every single account.
Story first published: Monday, October 10, 2016, 14:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X