കോഴി വളർത്തൽ ലാഭകരമാക്കാൻ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എങ്ങനെ വിജയകരമായി ഒരു ഫാം തുടങ്ങാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴി ഫാം ബിസിനസ് ആക്കാൻ താത്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്. വിശദമായ പഠനശേഷം മാത്രമേ ഈ മേഖലയിലേക്ക് കടന്ന് വരാവൂ.
എങ്ങനെ വിജയകരമായി ഒരു ഫാം തുടങ്ങാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

 

ആവശ്യമായ സ്ഥലം

ആവശ്യമായ സ്ഥലം

1000 കോഴി വളര്‍ത്തണം എങ്കില്‍ 1250 സ്‌ക്വയര്‍ ഫീറ്റുള്ള ഷെഡ് ആവശ്യമാണ്. 100 കോഴിക്ക് മുകളില്‍ വളര്‍ത്താന്‍ പഞ്ചായത്ത് ലൈസന്‍സ് ആവശ്യമാണ്. നൂറു മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ അവരുടെ സമ്മതവും ആവശ്യമാണ്.

രണ്ട് തരം

രണ്ട് തരം

കോഴി വളർത്തൽ രണ്ട് തരത്തിൽ തുടങ്ങാം.

  1. ചെറുകിട സംരംഭം: ഇവിടെ നിക്ഷേപം കുറവാണ്. അതിന് അനുസരിച്ച് ലാഭവും കുറവായിരിക്കും. എന്നാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്.
  2. വാണിജ്യാടിസ്ഥാനത്തിലുള്ള കോഴി വളർത്തൽ: ഇവിടെ നിക്ഷേപം കൂടുതലാണ് അതിന് അനുസരിച്ച് വരുമാനവും റിസ്ക്കും വലുതാണ്.

നബാർഡിന്റെ നിർദ്ദേശം

നബാർഡിന്റെ നിർദ്ദേശം

നബാർഡിന്റെ (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ഡെവലപ്മെൻറ്) നിർദ്ദേശം അനുസരിച്ചുള്ള വിവിധ തരം കോഴി ഫാമുകളും അവയ്ക്ക് ആവശ്യമായ ചെലവും എത്രയെന്ന് നോക്കാം.

ലെയർ ഫാമിംഗ്

ലെയർ ഫാമിംഗ്

  • 20,000 ലേറെ കോഴികൾക്കായുള്ള ഒരു മാതൃകാ പദ്ധതിയാണിത്. 
  • ഷെഡുകളുടെ നിർമ്മാണ ചെലവ് = 66 ലക്ഷം
  • ആവർത്തന ചെലവ് (വിതരണം, ഇൻഷുറൻസ്) = 44 ലക്ഷം
  • ഭൂമിയുടെ വില (2 ഏക്കർ സ്ഥലം) = 40 ലക്ഷം (ഏകദേശ വില)
  • മൊത്തം പദ്ധതി ചെലവ് = 110 ലക്ഷം (സ്വന്തം ഭൂമിയുള്ളവർക്ക്), 150 ലക്ഷം (സ്വന്തം ഭൂമിയില്ലാത്തവർക്ക്)
  • ബ്രോയിലർ ഫാമിംഗ്

    ബ്രോയിലർ ഫാമിംഗ്

    • 10,000 ലേറെ കോഴികൾക്കായുള്ള പദ്ധതി
    • ഷെഡുകളുടെ നിർമ്മാണ ചെലവ് = 20.4 ലക്ഷം
    • ആവർത്തന ചെലവ് (വിതരണം, ഇൻഷുറൻസ്) = 10.5 ലക്ഷം
    • ഭൂമിയുടെ വില (2 ഏക്കർ സ്ഥലം) = 40 ലക്ഷം (ഏകദേശ വില)
    • മൊത്തം പദ്ധതി ചെലവ് = 30.9 ലക്ഷം (സ്വന്തം ഭൂമിയുള്ളവർക്ക്), 70.9 ലക്ഷം (സ്വന്തം ഭൂമിയില്ലാത്തവർക്ക്)
    • ചെറുകിട കോഴി ഫാം

      ചെറുകിട കോഴി ഫാം

      500 മുതൽ 1000 എണ്ണം വരെയുള്ള കോഴി വളർത്തൽ സംരംഭമാണിത്. 10000 രൂപ വരെയാണ് ഒരു സാധാരണ ഷെഡ് നിർമ്മിക്കുന്നതിന്റെ ചെലവ്. കോഴിക്കുഞ്ഞുങ്ങൾ, ഭക്ഷണം, മരുന്ന് എന്നിവ കർഷകർക്ക് വിതരണം ചെയ്യുന്നതാണ്.

      വീട്ടുമുറ്റത്തും വളർത്താം

      വീട്ടുമുറ്റത്തും വളർത്താം

      ഗ്രാമശ്രീ, ഗ്രാമപ്രിയ, കൈരളി, ഗ്രാമലക്ഷ്മി, കരിം കോഴി, നാടൻ എന്നിവ വീട്ടുമുറ്റത്തു വളർത്താൻ പറ്റിയ നല്ല രോഗപ്രതിരോധ ശേഷിയുള്ള കോഴികളാണ്. നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള സങ്കര ഇനം കോഴികളെയും ഇത്തരത്തിൽ വളർത്തി ലാഭമുണ്ടാക്കാം.

malayalam.goodreturns.in

English summary

How Much Investment Is Required For Poultry Farming In Kerala?

Lets discuss the costing of different Poultry farms as suggested by NABARD (National Bank for Agriculture Development, India) and from some other sources.
Story first published: Thursday, July 5, 2018, 11:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X