ടെൻഷൻ ഇല്ലാതെ വിരമിക്കാം:ചില നിക്ഷേപ ഓപ്ഷനുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ നിങ്ങളുടെ ഔദ്യോഗികക ജീവിതം അവസാനിപ്പിക്കുകയാണ്. നിങ്ങൾക്കു മറ്റൊരു വരുമാന സ്രോതസ്സുകൾ ഇനി ഇല്ല. നിങ്ങളുടെ ആരോഗ്യം സ്ഥിതിയും ചിലപ്പോൾ മോശം രീതിയിലേക്കാകാം.എന്നാൽ ശരിയായ സാമ്പത്തിക ആസൂത്രണത്തിലൂടെ വിരമിക്കൽ കാലത്ത് ഒരു സ്ഥിര വരുമാനം ഉറപ്പുവരുത്താനാകുമെന്നു വിദഗ്ധർ പറയുന്നു. വിജയകരമായ വിരമിക്കൽ ജീവിതത്തിനു ചെറു പ്രായത്തിൽ തന്നെ ഒരുങ്ങേണ്ടതുണ്ട്. 

ടെൻഷൻ ഇല്ലാതെ വിരമിക്കാം:ചില നിക്ഷേപ ഓപ്ഷനുകൾ

ചെറുപ്പത്തിൽ തന്നെ ഒരു നല്ല റിട്ടയർമെൻറ് കോർപ്പസ് ഒരുക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.മ്യൂച്വൽ ഫണ്ടുകൾ പോലുള്ള നിക്ഷേപങ്ങൾ,
പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ പെൻഷൻ സ്കീം (എൻ.പി.എസ്), എന്നീ നിക്ഷേപ മാർഗ്ഗങ്ങൾ വിജയകരമായ വിരമിക്കൽ ജീവിതത്തിനു വേണ്ടി , പണം കരുതി വെക്കാൻ സഹായിക്കും .

എപ്പോഴാണ് ഒരു റിട്ടയർമെന്റ് കോർപ്പസ് ഉദ്ദേശിച്ചുകൊണ്ടു നിക്ഷേപിക്കാൻ തുടങ്ങേണ്ടത്?

എപ്പോഴാണ് ഒരു റിട്ടയർമെന്റ് കോർപ്പസ് ഉദ്ദേശിച്ചുകൊണ്ടു നിക്ഷേപിക്കാൻ തുടങ്ങേണ്ടത്?

നിക്ഷേപത്തിന്റെ സാമ്പത്തിക ഉപാധികളും സമയക്രമവും ഒരു വ്യക്തിയുടെ പ്രൊഫൈലിലും,വരുമാനത്തിന്റേം അടിസ്ഥാനത്തിലാണ്.എന്ന്,കൊടക്ക്‌ മ്യൂച്വൽ ഫണ്ട്,സി.ഇ .ഒ ലക്ഷ്മി അയ്യർ അഭിപ്രായപ്പെട്ടു.പ്രാരംഭ വർഷങ്ങളിൽ ഭാവിയിലേക്കുള്ള കരുതൽ സൃഷ്ടിക്കുന്നതിൽ ഇക്വിറ്റി പോലുള്ള റിസ്ക് നേരിടേണ്ടി വന്നേക്കാം.

റിട്ടയർമെന്റിന് ശേഷം ജീവിക്കാൻ ഒരു നിക്ഷേപം എങ്ങനെ ആരംഭിക്കും?

വിരമിക്കലിനു ശേഷം സ്ഥിരം വരുമാനം നേടുന്നതിനായി നിരവധി ഓപ്ഷനുകൾ ഉണ്ട്.എന്നിരുന്നാലും എല്ലാ നിക്ഷേപ പദ്ധതികളും നികുതി ക്ഷമത ഉള്ളതല്ല.

 

റിട്ടയർമെന്റിന് ശേഷം സ്ഥിര വരുമാനം ലഭിക്കാൻ നിങ്ങൾക്ക് പരിഗണിക്കാവുന്ന നിക്ഷേപ ഓപ്ഷനുകൾ:

റിട്ടയർമെന്റിന് ശേഷം സ്ഥിര വരുമാനം ലഭിക്കാൻ നിങ്ങൾക്ക് പരിഗണിക്കാവുന്ന നിക്ഷേപ ഓപ്ഷനുകൾ:

ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡി): വിരമിക്കൽ കഴിഞ്ഞ് സ്ഥിര വരുമാനത്തിനായി ആളുകൾ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് എഫ്ഡികൾ.ഇത് സുരക്ഷിതവും സൗകര്യപ്രദവുമാണ്.വിരമിച്ച ആൾക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കുന്നത് ഇതൊരു വിശ്വസനീയമായ സ്രോതസാണ്.ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് ബാങ്കുകളിൽ വ്യത്യസ്തമായിരിക്കും.പോസ്റ്റ് ഓഫീസുകളും പ്രൈവറ്റ് കമ്പനികളും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, കോർപ്പറേറ്റ് കമ്പനികൾ സ്ഥിര നിക്ഷേപങ്ങൾക്ക് ഒരു ഉറപ്പുള്ള പലിശ ഉറപ്പുനൽകുന്നില്ല.

 മുതിർന്ന പൗരന്മാർക്കുള്ള സംരക്ഷണ പദ്ധതി (എസ് സി എസ് എസ്സ്)

മുതിർന്ന പൗരന്മാർക്കുള്ള സംരക്ഷണ പദ്ധതി (എസ് സി എസ് എസ്സ്)

60 വയസ്സിന് ശേഷം എസ് സി എസ് എസ്സിൽ നിക്ഷേപിക്കാൻ സാധ്യമാണ് . എന്നിരുന്നാലും, സ്വമേധയാ ഉള്ള റിട്ടയർമെൻറ് സ്കീം (വി.ആർ. എസ്),55 വയസിനു ശേഷമുള്ള പദ്ധതിയിൽ നിക്ഷേപിക്കാൻ അയാൾക്ക് അർഹതയുണ്ട്. ഒരു എസ് സി എസ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ, വരെ ഒറ്റയ്ക്കോ അല്ലെങ്കിൽ സംയുക്തമായോ നിക്ഷേപിക്കാം (1,000 രൂപ ഗുണിതങ്ങളായി).

ഇൻകം ടാക്സ് (I-T) നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം എസ് സി എസ് എസ്സ് നിക്ഷേപങ്ങൾ വഴി നികുതി ആനുകൂല്യങ്ങൾ നൽകുന്നു. 2018 ഡിസംബറിൽ അവസാനിക്കുന്ന ക്വാർട്ടറിൽ എസ് സി എസ് എസ്സിന്റെ വാർഷിക പലിശ 8.7 ശതമാനമാണ്.

 

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാനം സ്കീം (എം.ഐ.എസ്സ് ):

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാനം സ്കീം (എം.ഐ.എസ്സ് ):

ഡിസംബറിൽ അവസാനിക്കുന്ന ക്വാർട്ടറിൽ,എം.ഐ.എസ്സ് 7.7 ശതമാനം പലിശനിരക്കും നൽകും.ഇതിന് അഞ്ച് വർഷത്തെ കാലാവധി ഉണ്ട്. 4.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടുനിൽ നിക്ഷേപിക്കാവുന്നതാണ്,സംയുക്ത അക്കൗണ്ടാണെങ്കിൽ ഒമ്പത് ലക്ഷം രൂപയാണ് നിക്ഷേപ പരിധി.എന്നിരുന്നാലും, വരുമാനം നികുതികൾക്കു വിധേയമാണ്.

 

 

English summary

Investment Options That May Help You Live A Tension-Free

proper financial planning can ensure a steady flow of income in post-retirement years
Story first published: Monday, October 8, 2018, 14:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X