ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസം കഴിയുംതോറും ആശുപത്രി ചികിത്സ, മരുന്ന് എന്നിവ ലഭ്യമാകുന്നതിനു ചിലവു കൂടി വരുകയാണ്. ഈ സാഹചര്യത്തിൽ ഒരു ആരോഗ്യ പരിരക്ഷ എടുക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ ഏറെ സഹായിക്കുന്നതാണ്. സമഗ്രമായ പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിലൂടെ എല്ലാ വിധത്തിലും അത് നിങ്ങൾക്കു ഉപകാരപെടും.

ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ്

എന്നാൽ നിങ്ങൾ ചെലവഴിക്കുന്ന പണത്തിനു അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. അതിനായി ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ്, കമ്പനിയുടെ നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

കാത്തിരിപ്പ് കാലാവധി

കാത്തിരിപ്പ് കാലാവധി

പോളിസി എടുക്കുന്നതിനു മുൻപ് പരിഗണിക്കേണ്ട ആദ്യ ഘടകം ഇതാണ്.എല്ലാ ആരോഗ്യ ഇൻഷുറൻസ് പോളിസിക്കും കാത്തിരിപ്പ് കാലാവധി ഉണ്ട്.ഇത് ഒരു നിശ്ചിത കാലഘട്ടമാണ്,അതായതു ഒരു പോളിസി എടുത്തു ഉടനെ തന്നെ നിങ്ങൾക്കു പണം ക്ലെയിം ചെയ്യാൻ സാധ്യമല്ല.

ഉദാഹരണത്തിന്,2018 നവംബർ 30 ന് നിങ്ങൾ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസിക്കു 60 ദിവസത്തേക്കുള്ള കാത്തിരിപ്പ് കാലാവധിയാണ് ഉള്ളതെങ്കിൽ,2018 ജനുവരി 29 ന് ശേഷം മാത്രമേ നിങ്ങൾക്ക് ക്ലെയിം ആ പോളിസി ക്ലെയിം ചെയ്യാൻ സാധിക്കൂ.

 

മുറി വാടക വ്യവസ്ഥകൾ

മുറി വാടക വ്യവസ്ഥകൾ

എന്തെങ്കിലും കാരണവശാൽ നിങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടാൽ നിങ്ങളുടെ ഇൻഷുറൻസ് കമ്പനി ആശുപത്രി മുറിയിലെ ചിലവ് അടയ്ക്കുകയും ചെയ്യുന്നതാണ്. . എന്നാൽ, ആശുപത്രി മുറിയുടെ വാടക ചിലവു ഒരു പരിധിവരെ മാത്രമേ ഇൻഷുറൻസ് കമ്പനി വഹിക്കുകയുള്ളു.ദിവസേനയുള്ള പരിരക്ഷയുടെ വ്യാപ്തി എന്താണെന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം നിങ്ങൾക്ക് അധിക ചിലവുകൾ വഹിക്കേണ്ടിവരും.നിങ്ങളുടെ മുറിയുടെ തരം അനുസരിച്ച് മറ്റ് ചാർജുകളും ചുമത്തപ്പെടും. അതിനാൽ, നിങ്ങളുടെ മുറി വാടകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ കുറവാണെങ്കിൽ, നിങ്ങൾ കയ്യിൽ നിന്നും ചിലവാക്കേണ്ട തുക കൂടുതലായിരിക്കും .

ഇൻഷുറൻസ് കമ്പനിയുടെ ശൃംഖല വലുതാണോ എന്ന് പരിശോധിക്കുക.

ഇൻഷുറൻസ് കമ്പനിയുടെ ശൃംഖല വലുതാണോ എന്ന് പരിശോധിക്കുക.

നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് , പണമില്ലാത്ത ചികിത്സയെ ലഭിക്കുന്ന ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും എണ്ണം മനസിലാക്കേണ്ടതുണ്ട്. അത്തരം ആശുപത്രികളുടെ എണ്ണം എത്ര കൂടുതലാണോ, നിങ്ങൾക്കു പോളിസി അത്രയും ഉപകാരപ്പെടുന്നതാണ്. പണമില്ലാത്ത ചികിത്സ ലഭ്യമാകുമ്പോൾ,പണം ക്ലെയിം ചെയ്യാനായി പിന്നീട് നിങ്ങൾ ബുദ്ധിമുട്ടേണ്ട കാര്യമില്ല. ആരോഗ്യ ഇൻഷുറൻസ് സേവന ദാതാവുമായി ഇൻഷുറർ നേരിട്ട് ബിൽ പാസ്സാക്കുന്നതാണ്.

പ്രി- ആൻഡ് പോസ്റ്റ്-ചികിത്സ ചിലവുകൾ മറക്കരുത്

പ്രി- ആൻഡ് പോസ്റ്റ്-ചികിത്സ ചിലവുകൾ മറക്കരുത്

ശസ്ത്രക്രിയ നടത്താനായാണ് നിങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപെടുന്നതെങ്കിൽ ശസ്ത്രക്രിയയ്ക്കു മുൻപ് ഡോക്ടറെ പല തവണ കാണുകയും അതോടനുബന്ധിച്ചു പല ടെസ്റ്റുകൾ നടത്തേണ്ടതായും വന്നേക്കാം.അതുപോലെ,ശസ്ത്രക്രിയയ്ക്കു ശേഷം, ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ തുടരുകയും, ഡോക്ടർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾക്കും മരുന്നുകൾക്കുമായി ഫോളോ-അപ്കൾ നടത്തേണ്ടതും വന്നേക്കാം.

 കിഴിവ്

കിഴിവ്

ഏതെങ്കിലും ഡിസ്കൗട്ട് അല്ലെങ്കിൽ സബ് പരിധി നിങ്ങൾ ആദ്യം ഏതെങ്കിലും ആരോഗ്യ ചിലവുകൾക്കു നൽകേണ്ട തുകയാണ്.ഈ തുക ക്രോസ് ചെയ്യുമ്പോൾ മാത്രമേ നിങ്ങൾ അധികം പണം ചിലവാക്കേണ്ടി വരുകയുള്ളൂ.എത്ര തുക ഡിഡക്ട് ചെയ്യപെടുന്നുവോ,നിങ്ങൾ അത്ര കൂടുതൽ അടയ്‌ക്കേണ്ടി വരും.

English summary

Understand these 5 terms and conditions before buying health insurance

it is important to understand some critical insurance terms and conditions before buying health insurance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X