2019ലെ നല്ല സാമ്പത്തിക തീരുമാനങ്ങള്‍ ഇവയാവട്ടെ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങാന്‍ രണ്ടു മാസം മാത്രം ബാക്കിയിരിക്കെ, ചില ഉറച്ച സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നത് അവസരോചിതമാവും. വരുംദിനങ്ങളിലെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ ഇത്തരം ചില തീരുമാനങ്ങള്‍ കൈക്കൊണ്ടേ മതിയാവൂ. അല്ലാത്ത പക്ഷം സാമ്പത്തിക പ്രശ്‌നങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് എടുത്തെറിയപ്പെടുകയാവും സ്ഥിതി.

നല്ല അച്ചടക്കം, ക്ഷമ, കൃത്യമായ ലക്ഷ്യബോധം എന്നിവയുണ്ടെങ്കിലേ മണി മാനേജ്‌മെന്റ് വിജയിക്കുകയുള്ളൂ. ഒരാളുടെ വരുമാനം, ആവശ്യങ്ങള്‍, ചെലവുകള്‍ തുടങ്ങിയവ പരിഗണിച്ചുവേണം കാര്യങ്ങള്‍ മുമ്പോട്ടുനീക്കാന്‍. പുതുവര്‍ഷത്തില്‍ കൈക്കൊള്ളാന്‍ മികച്ച ഏതാനും തീരുമാനങ്ങളിതാ.

 1. ഒരു ബജറ്റ് തയ്യാറാക്കൂ

1. ഒരു ബജറ്റ് തയ്യാറാക്കൂ

കൃത്യമായ ഒരു ബജറ്റ് തയ്യാറാക്കുകയെന്നതായിരിക്കട്ടെ ആദ്യ തീരുമാനം. വരവ്-ചെലവുകള്‍ എത്രയെന്നും എത്ര തുക ഏതെല്ലാം മേഖലകളില്‍ ചെലവഴിക്കണമെന്നുമുള്ള വ്യക്തമായ ധാരണ ലഭിക്കാന്‍ ഇത് സഹായിക്കും. ചില ഏറ്റക്കുറച്ചിലുകളുണ്ടാവാമെങ്കിലും ചെലവ് പരിധിവിടാതെ നോക്കാനും കടം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാനും ഇത് അനിവാര്യമാണ്.

2. സാമ്പത്തിക അവലോകനം

2. സാമ്പത്തിക അവലോകനം

മാസത്തിലൊരിക്കലോ രണ്ടു തവണയോ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അവലോകനം നടത്തല്‍ നല്ലതാണ്. നിങ്ങളുടെ നിക്ഷേപങ്ങള്‍ ശരിയായ വിധത്തിലാണോ മുന്നേറുന്നത് എന്ന കാര്യം പരിശോധിക്കാന്‍ ഇത് സഹായിക്കും. എവിടെയൊക്കെയാണ് അനാവശ്യമായ ചെലവുകള്‍ വരുന്നതെന്ന് കണ്ടെത്തി നിയന്ത്രിക്കാനും ഇത് സഹായകമാവും.

3. കടം വാങ്ങില്ലെന്ന തീരുമാനം

3. കടം വാങ്ങില്ലെന്ന തീരുമാനം

പുതുവര്‍ഷത്തില്‍ എടുക്കേണ്ട മികച്ച തീരുമാനങ്ങളിലൊന്നാണ് അനിയന്ത്രിതമായി കടംവാങ്ങില്ല എന്നുള്ളത്. വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍, വാടക തുടങ്ങി ആവര്‍ത്തിച്ചുവരുന്ന പെയ്‌മെന്റുകള്‍ നല്‍കാതെ കൂട്ടിവയ്ക്കുന്നത് കാര്യങ്ങളുടെ താളംതെറ്റിക്കും. അത് കടത്തിലേക്ക് നയിക്കും. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് വൈകിയാല്‍ വലിയ പലിശയാവും നിങ്ങള്‍ നല്‍കേണ്ടിവരിക.

4. എമര്‍ജന്‍സി ഫണ്ട്

4. എമര്‍ജന്‍സി ഫണ്ട്

പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായത്തിനെത്തുന്ന രീതിയില്‍ ഒരു എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുകയെന്നതാണ് മറ്റൊരു കാര്യം. വരുമാനത്തിന്റെ ചെറിയൊരു ഭാഗം ഇതിനായി മാറ്റിവയ്ക്കാം. ഉദാഹരണമായി മാസത്തില്‍ 50,000 രൂപ ശമ്പളം ലഭിക്കുന്ന വ്യക്തി അതിന്റെ രണ്ടു ശതമാനം അഥവാ 1000 രൂപയെങ്കിലും ഇതിലേക്ക് വകയിരുത്തണം. എളുപ്പത്തില്‍ പണമാക്കി മാറ്റാനാവുന്ന വിധത്തില്‍ സ്വര്‍ണമായോ ബാങ്ക് ഡിപ്പോസിറ്റായോ വേണം എമര്‍ജന്‍സി ഫണ്ട് നിക്ഷേപിക്കാന്‍.

5. റിട്ടയര്‍മെന്റ് പ്ലാനിംഗ്

5. റിട്ടയര്‍മെന്റ് പ്ലാനിംഗ്

വിശ്രമകാല ജീവിതത്തിലേക്കുള്ള പ്ലാനിംഗ് ചെറുപ്പമായിരിക്കുമ്പോള്‍ തുടങ്ങുന്നതാണ് അവസാനഘട്ടത്തിലേക്ക് വൈകിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം. വധ്യവയസ്സിലേക്ക് എത്തുമ്പോഴേക്ക് ഉത്തരവാദിത്തങ്ങളും ആവശ്യങ്ങളും വര്‍ധിക്കുമെന്നത് തന്നെ കാരണം. എമര്‍ജന്‍സി ഫണ്ടിലേക്കെന്ന പോലെ റിട്ടയര്‍മെന്റ് കാലത്തേക്കും നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കാന്‍ സാധിക്കണം. പിപിഎഫ്, എന്‍പിഎസ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീമുകള്‍ തുടങ്ങിയ സര്‍ക്കാര്‍ പിന്തുണയോടെയുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം.

 6. സാമ്പത്തിക ലക്ഷ്യം

6. സാമ്പത്തിക ലക്ഷ്യം

സാമ്പത്തിക രംഗത്ത് സമീപകാല-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഉദാഹരണമായി വാഹനം, വീട് എന്നിവ സ്വന്തമാക്കല്‍, വിവാഹം, മക്കളുടെ ഉന്നതവിദ്യാഭ്യാസം തുടങ്ങിയ ലക്ഷ്യങ്ങളുണ്ടായാല്‍ അതിനനുസരിച്ചുള്ള നീക്കിയിരിപ്പുകള്‍ സാധ്യമാകും. അധികച്ചെലവുകള്‍ നിയന്ത്രിക്കാന്‍ ഇത്തരമൊരു ലക്ഷ്യബോധം സഹായകമാകും. പ്രത്യേകിച്ച് ലക്ഷ്യമൊന്നും നേടാനില്ലെങ്കില്‍ കിട്ടുന്ന പണമെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഒരു പോലെ ചെലവഴിക്കുകയാവും ഫലം.

Read more about: budget finance fund
English summary

personal finance resolutions

The beginning of the calendar year is one of the best suited time for making personal finance resolutions
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X