ജോലിയിൽ നിന്ന് വിരമിച്ചാലും കാശിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, ചെയ്യേണ്ടത് എന്തൊക്ക?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ജോലിയിൽ നിന്നുള്ള വിരമിക്കൽ. വിരമിക്കലിന് ശേഷമുള്ള ജീവിതത്തിന് ജോലിയുള്ളപ്പോൾ തന്നെ പണം കരുതി വച്ചില്ലെങ്കിൽ പിന്നീട് ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഇതിനായി എല്ലാ മാസവും ഒരു നിശ്ചിത തുക, നിങ്ങളുടെ നിലവിലുള്ള ചെലവുകൾ അനുസരിച്ച് മാറ്റി വയ്ക്കുന്നതാണ് നല്ലത്. സമയബന്ധിതമായി വിരമിക്കൽ ജീവിതത്തിനുള്ള പണം മാറ്റി വയ്ക്കാൻ നിങ്ങൾ ചെയ്യേണ്ട അഞ്ച് നിർണായക കാര്യങ്ങൾ ഇവയാണ്.

 

റിട്ടയർമെന്റ് ഫണ്ട്

റിട്ടയർമെന്റ് ഫണ്ട്

നിങ്ങൾ ശമ്പളക്കാരോ ബിസിനസുകാരോ ആണെങ്കിലും തീർച്ചയായും ഭാവിലേയ്ക്ക് ഒരു റിട്ടയർമെന്റ് ഫണ്ട് കരുതി വയ്ക്കണം. റിട്ടയർമെന്റിന് ശേഷമുള്ള പ്രതിമാസ ചെലവുകൾക്ക് വേണ്ട തുകയാണ് ഇത്. വിരമിക്കലിന് മുമ്പുള്ള ഓരോ മാസത്തെയും ചെലവിന്റെ 50 ശതമാനം എങ്കിലും വിരമിക്കലിന് ശേഷമുള്ള ചെലവുകൾക്കായി കരുതി വയ്ക്കേണ്ടതാണ്. വിരമിക്കലിന് ശേഷം 25 വർഷത്തേയ്ക്ക് എങ്കിലുമുള്ള പണം നേരത്തേ തന്നെ കരുതി വയ്ക്കുന്നതാണ് നല്ലത്.

വരുമാനമുണ്ടാക്കുന്ന നിക്ഷേപ മാർ​ഗങ്ങൾ

വരുമാനമുണ്ടാക്കുന്ന നിക്ഷേപ മാർ​ഗങ്ങൾ

ഭാവിയിലേയ്ക്ക് വരുമാനം സൃഷ്ടിക്കുന്ന ആസ്തി അല്ലെങ്കിൽ ഒരു ബദൽ വരുമാന മാർ​ഗം സൃഷ്ടിക്കുന്നത് സാമ്പത്തിക ആസൂത്രണത്തിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. അതായത് താമസിക്കുന്ന വീടിന് ഒപ്പം മറ്റൊരു വീട് കൂടി സ്വന്തമായുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് വാടകയ്ക്ക് കൊടുത്തും വരുമാനം കണ്ടെത്താം. ഓഹരി നിക്ഷേപം പോലുള്ള ദീർഘകാല മാർ​ഗങ്ങളിൽ പണം നിക്ഷേപിക്കുന്നതും വിരമിക്കലിന് ശേഷം നേട്ടമുണ്ടാക്കാൻ നിങ്ങളെ സഹായിക്കും.

മറ്റ് ലക്ഷ്യങ്ങൾ

മറ്റ് ലക്ഷ്യങ്ങൾ

വിരമിക്കലിനായി സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവ കൂടി പരി​ഗണിക്കേണ്ടതാണ്. റിട്ടയർമെന്റ് ഫണ്ടിനെ ഈ ആവശ്യങ്ങളുമായി കൂട്ടികുഴച്ചാൽ ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുണ്ട്. മറ്റ് ആവശ്യങ്ങൾക്കുള്ള മാറ്റി നിക്ഷേപിക്കുന്നതാണ് നല്ലത്. കൂടാതെ ഇപിഎഫ് അല്ലെങ്കിൽ പിപിഎഫ് പോലുള്ള വിരമിക്കൽ സേവിംഗ്സിൽ നിന്ന് ഇത്തരം ആവശ്യങ്ങൾക്ക് പണം പിൻവലിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക.

വിരമിക്കൽ ജീവിതം

വിരമിക്കൽ ജീവിതം

റിട്ടയർമെന്റിന് ശേഷമുള്ള ജീവിത ചെലവുകളും കൃത്യമായി കണക്കുകൂട്ടേണ്ടതുണ്ട്. അധിക ചെലവുകൾ കുറയ്ക്കുകയും വരുമാന വളർച്ചയ്ക്ക് വേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. കാരണം വർഷങ്ങൾ കടന്നു പോകും തോറും ജീവിത ചെലവുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് മുൻകൂട്ടി കണ്ട് വേണം പണം കരുതി വയ്ക്കേണ്ടത്.

എപ്പോഴും ആക്ടീവായി ഇരിക്കുക

എപ്പോഴും ആക്ടീവായി ഇരിക്കുക

വിരമിക്കലിന് ശേഷവും ആക്ടീവായി മറ്റ് ജോലികളിലും മറ്റ് പ്രവർത്തനങ്ങളിലും ഇടപെടലുകൾ നടത്താൻ ശ്രമിക്കുക. ഇല്ലെങ്കിൽ നിങ്ങൾക്ക് ജീവിതം വളരെ വേ​ഗം ബോറടിക്കുന്നതായും പെട്ടെന്ന് അസുഖങ്ങളും മറ്റും പിടിപെടുന്നതിനും കാരണമാകും. ഇത് നിങ്ങളെ മാനസികമായി മാത്രമല്ല സാമ്പത്തികമായും തളർത്തും.

malayalam.goodreturns.in

English summary

Important Things You Should Do To Secure Your Retirement Life

These are some important points you should do to secure your retirement life.
Story first published: Saturday, May 25, 2019, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X