ചൈനയ്ക്കുശേഷം ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ ആളുകൾ. ഇന്ത്യയിൽ സ്വർണം ആഭരണങ്ങളുടെ രൂപത്തിൽ മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ പണയം വച്ച് കാശ് സംഘടിപ്പിക്കുന്നതിനുള്ള മാർഗം കൂടിയായാണ് സ്വർണത്തെ കണക്കാക്കുന്നത്. കാലങ്ങളായി സ്വർണം മികച്ച വരുമാനം നൽകുന്നതിനാൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നവർ കുറവല്ല. എന്നാൽ ബാങ്കിൽ സ്വർണം പണയം വയ്ക്കുമ്പോൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.
സ്വർണ വായ്പ
സ്വർണാഭരണങ്ങൾ വാങ്ങാൻ താത്പര്യമില്ലാത്തവർക്ക് ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) അല്ലെങ്കിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) എന്നിവയിൽ നിക്ഷേപം നടത്താവുന്നതാണ്. ഭൗതിക സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി, കൈവശം ലഭ്യമല്ലെങ്കിലും ആവശ്യമുള്ളപ്പോൾ വീണ്ടെടുക്കാൻ കഴിയുന്ന ഒരു നിക്ഷേപമായി ഇത് ഉപയോഗിക്കാം. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നിയുക്ത പോസ്റ്റോഫീസുകൾ, എൻഎസ്‌ഇ, ബിഎസ്‌ഇ പോലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി നിങ്ങൾക്ക് എസ്‌ജിബികളിൽ നിക്ഷേപിക്കാം. ആഭരണം കൈവശമുള്ളവർക്ക് അവ വിൽക്കാതെ തന്നെ കാശ് സംഘടിപ്പിക്കാനുള്ള മാർഗമാണ് സ്വർണ വായ്പ. സ്വർണ്ണത്തിനെതിരെ വായ്പ എടുക്കുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകൾ ഇതാ..
സുരക്ഷിത വായ്പ
സ്വർണ വായ്പ ഒരു സുരക്ഷിത വായ്പയാണ്. വായ്പ എടുക്കുന്ന തുക തിരിച്ചടയ്ക്കുന്നത് വരെ സ്വർണം പണയ വസ്തുവായി ബാങ്കിൽ സൂക്ഷിക്കും. അതുകൊണ്ട് തന്നെ വായ്പ നൽകുന്ന സ്ഥാപനത്തിന്റെയും വായ്പക്കാരന്റെയും വിശ്വാസ്യത പരിശോധിക്കേണ്ടത് പ്രധാനമാണ്. ബാങ്കുകളിലും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുമാണ് സ്വർണ പണയം വയ്ക്കേണ്ടത്.
താരതമ്യം ചെയ്യുക
സ്വർണ്ണ വായ്പ അന്തിമമാക്കുന്നതിന് മുമ്പ്, വിപണിയിലെ വിവിധ സ്വർണ്ണ വായ്പ ഓപ്ഷനുകൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. കൂടുതൽ പണം നൽകുന്നതും കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതും ആകർഷകമായ സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നതുമായ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
എന്താണ് സ്വർണ വായ്പ
സ്വർണ്ണ വായ്പ എന്താണെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. 22 കാരറ്റ് അല്ലെങ്കിൽ അതിനുമുകളിൽ പരിശുദ്ധിയുള്ള ആഭരണങ്ങൾക്കാണ് സ്വർണ വായ്പ ലഭിക്കുകയുള്ളൂ. ഇതിനുപുറമെ, 50 ഗ്രാമിന് മുകളിലുള്ള സ്വർണ്ണ ബാറുകൾ, ബുള്ളിയൻ അല്ലെങ്കിൽ സ്വർണ്ണ നാണയങ്ങൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. രത്‌നക്കല്ലുകൾ പതിച്ച ആഭരണങ്ങൾ വായ്പയ്ക്കായി പണയം വച്ചാൽ, രത്നക്കല്ലുകളുടെ മൂല്യം കണക്കിലെടുക്കില്ല.
വായ്പാ തുക
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ചട്ടമനുസരിച്ച്, നിങ്ങളുടെ സ്വർണ്ണത്തിന്റെ മൂല്യം കണക്കാക്കാൻ ബാങ്കുകൾ വായ്പ മുതലിന്റെ മൂല്യം കണക്കാക്കും. അതിന്റെ അടിസ്ഥാനത്തിൽ മൊത്തം മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ നൽകും.
തിരിച്ചടവ്
വായ്പ എടുക്കുന്നയാൾ തിരിച്ചടവ് ഘടനയെക്കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം. വിവിധ തരം തിരിച്ചടവ് രീതികൾ താഴെ പറയുന്നവയാണ്.
- ഇഎംഐ
- ഭാഗിക തിരിച്ചടവ്
- പലിശ ഇഎംഐ മാത്രം
- ബുള്ളറ്റ് തിരിച്ചടവ്
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്‌ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications