സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളേക്കാൾ കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണ് ആർഡി അക്കൗണ്ടുകൾ. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഒരു തരം ടേം ഡെപ്പോസിറ്റാണ് ആർഡി. ഒരു നിശ്ചിത കാലയളവിനുള്ളിൽ നിശ്ചിത തുകയുടെ പ്രതിമാസ നിക്ഷേപത്തിലൂടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ ആർഡി സ്കീമുകൾ വഴി സാധാക്കും. ഇൻസ്റ്റാൾമെൻറ് തുക ഒരിക്കൽ നിശ്ചയിച്ചാൽ അത് മാറ്റാൻ കഴിയില്ല എന്നതാണ് ആർഡിയുടെ പ്രത്യേകത.
ആർഡി അക്കൗണ്ട് തുറക്കേണ്ടത് എവിടെ?
ഒരു ബാങ്ക് അല്ലെങ്കിൽ പോസ്റ്റോഫീസ് ഉപയോഗിച്ച് ആർഡി അക്കൗണ്ട് തുറക്കാൻ കഴിയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബിഐ) പോസ്റ്റോഫീസും തങ്ങളുടെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ആർഡി ഓപ്ഷനുകളും പുതിയ പലിശ നിരക്കുകളും എത്രയെന്ന് പരിശോധിക്കാം.
പലിശ നിരക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2019 സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ആർഡി നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എസ്‌ബിഐ ആർഡി പലിശനിരക്ക് പൊതുജനങ്ങൾക്ക് 5.80% മുതൽ 6.25% വരെയും മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിൻറുകളുടെ അധിക പലിശ നിരക്കുമാണ് നൽകുന്നത്. എന്നാൽ പോസ്റ്റ് ഓഫീസ് ആർഡികൾ പ്രതിവർഷം 7.2% ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
കാലാവധി
എസ്‌ബിഐ ആർഡി നിക്ഷേപങ്ങൾക്ക് 1 വർഷം മുതൽ 10 വർഷം വരെ കാലാവധിയുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസ് ആർഡികളുടെ കാലാവധി 5 വർഷം മാത്രമാണ്. എസ്‌ബിഐ ആർഡി അക്കൗണ്ട് ചെക്ക് അല്ലെങ്കിൽ ക്യാഷ് വഴി തുറക്കാൻ കഴിയും. എന്നാൽ പോസ്റ്റോഫീസിലെ ആർഡി അക്കൗണ്ട് ക്യാഷ് ഉപയോഗിച്ച് മാത്രമേ തുറക്കാൻ കഴിയൂ.
ഓൺലൈൻ
നെറ്റ് ബാങ്കിംഗ് സൗകര്യത്തിലൂടെ നിങ്ങൾക്ക് എസ്‌ബിഐയിൽ ആർഡി അക്കൗണ്ട് ഓൺലൈനായി തുറക്കാൻ കഴിയും. എന്നാൽ പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾ പോസ്റ്റ് ഓഫീസ് ശാഖയിൽ തന്നെ നേരിട്ട് എത്തണം.
നിക്ഷേപ പരിധി
എസ്‌ബിഐ ആർഡി അക്കൗണ്ടിൽ ഉപഭോക്താക്കൾ പ്രതിമാസം കുറഞ്ഞത് 100 രൂപയെങ്കിലും നിക്ഷേപിക്കണം. എന്നാൽ നിക്ഷേപങ്ങൾക്ക് പരമാവധി പരിധിയില്ല. പോസ്റ്റ് ഓഫീസ് ആർഡി തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക പ്രതിമാസം 10 രൂപയാണ്. പോസ്റ്റ് ഓഫീസിലും നിക്ഷേപത്തിന് പരമാവധി പരിധിയില്ല.
നിരക്ക് നിശ്ചയിക്കുന്നത് എങ്ങനെ?
പോസ്റ്റോഫീസിലെ അഞ്ച് വർഷത്തെ ആർഡി നിരക്ക് നിശ്ചയിക്കുന്നത് സർക്കാരാണ്. എസ്‌ബിഐ പലിശ നിരക്ക് ഇപ്പോൾ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിന് അനുസരിച്ചാണ് നിശ്ചയിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
