പ്രായമായവർ ഇനി ബാങ്കിൽ പോകേണ്ട; ഉദ്യോ​ഗസ്ഥർ നിങ്ങളെ തേടിയെത്തും, ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാങ്കേതിക പുരോഗതിയും ഇൻറർനെറ്റിന്റെ കടന്നുകയറ്റവും ബാങ്ക് ഇടപാടുകൾ വരെ വളരെ ലളിതമായി മാറ്റിയിരിക്കുന്നു. നെറ്റ് ബാങ്കിംഗ് മുതൽ ഫോൺ ബാങ്കിംഗ് വരെ ആളുകൾക്ക് സ്വന്തം വീട്ടിലോ ഓഫീസിലോ എവിടെയിരുന്നും ഇടപാടുകൾ നടത്താൻ സഹായിക്കുന്നു. എന്നാൽ പ്രായമായവരെ സംബന്ധിച്ച് ഇത്തരം സാങ്കേതിക വിദ്യയ്ക്കും ചില പരിമിതികളുണ്ട്. എന്നുകരുതി വിഷമിക്കേണ്ട പ്രായമായവർക്കും ബാങ്കുകളിൽ കയറിയിറങ്ങി ബുദ്ധിമുട്ടാതെ വീട്ടിലിരുന്ന് തന്നെ ഇടപാട് നടത്താൻ മറ്റ് ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

റിസർവ് ബാങ്ക് വിജ്ഞാപനം

റിസർവ് ബാങ്ക് വിജ്ഞാപനം

2017 നവംബറിൽ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. മുതിർന്ന പൗരന്മാർക്ക് പ്രത്യേക അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങൾ നൽകാനാണ് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയത്. അതിനുശേഷം, നിരവധി ബാങ്കുകൾ പ്രായമായവർക്ക് ചില പ്രത്യേകാവകാശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 70 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് ഈ സേവനങ്ങൾ റിസർവ് ബാങ്ക് നിർദ്ദേശിച്ചത്. എന്നാൽ 60 നും അതിനുമുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഈ ആനുകൂല്യങ്ങൾ നൽകുന്ന ബാങ്കുകളുമുണ്ട്.

മുതിർന്ന പൌരന്മാർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ എന്തൊക്കെ?മുതിർന്ന പൌരന്മാർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ എന്തൊക്കെ?

ഡോർ സ്റ്റെപ്പ് ബാങ്കിംഗ്

ഡോർ സ്റ്റെപ്പ് ബാങ്കിംഗ്

നിരവധി ബാങ്കുകൾ ഇപ്പോൾ ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സേവനങ്ങളിൽ പണമോ ചെക്കുകളോ നിക്ഷേപിക്കുക, പണം വിതരണം ചെയ്യുക, ഡിമാൻഡ് ഡ്രാഫ്റ്റുകൾ വിതരണം ചെയ്യുക, കെ‌വൈ‌സി രേഖകൾ സമർപ്പിക്കൽ, പെൻഷനുള്ള ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങിയവ സമർപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു.

ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള സ്ഥിരവരുമാന നിക്ഷേപ മാർഗങ്ങൾ എന്തൊക്കെ?ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള സ്ഥിരവരുമാന നിക്ഷേപ മാർഗങ്ങൾ എന്തൊക്കെ?

ഇടപാട് പരിധി

ഇടപാട് പരിധി

ക്യാഷ് പിക്ക്അപ്പ്, ഡെലിവറി തുടങ്ങിയ ഡോർ സ്റ്റെപ് സേവനങ്ങൾക്ക് ബാങ്കുകൾ നിശ്ചയിച്ച ഇടപാട് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കോർപ്പറേഷൻ ബാങ്ക് മിനിമം നിക്ഷേപ പരിധി 5,000 രൂപയും പരമാവധി പരിധി 25,000 രൂപയും ആയി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മുതിർന്ന പൗരന്മാർക്ക് ഈ വർഷം മാർച്ച് മുതൽ ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ ആരംഭിച്ചു.

ഈ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കുംഈ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കും

ഡോർ സ്റ്റെപ്പ് ബാങ്കിംഗ് നിരക്കുകൾ

ഡോർ സ്റ്റെപ്പ് ബാങ്കിംഗ് നിരക്കുകൾ

മുതിർന്ന പൗരന്മാർക്കുള്ള ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനത്തിന് ഓരോ ബാങ്കുകളിലും വ്യത്യസ്ത നിരക്കായിരിക്കും ഈടാക്കുക. സാമ്പത്തിക ഇടപാടിന് അർഹരായ അക്കൗണ്ട് ഉടമകൾക്ക് ഓരോ ഇടപാടിനും 100 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 60 രൂപയുമാണ് എസ്ബിഐ ഈടാക്കുന്നത്.

പ്രത്യേക കൗണ്ടർ

പ്രത്യേക കൗണ്ടർ

മുതിർന്ന പൗരന്മാർക്ക് പലപ്പോഴും ബാങ്കിംഗ് ഇടപാടുകൾക്കായി നീണ്ട നിരയിൽ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ഒരു പ്രത്യേക കൗണ്ടറോ മുൻ‌ഗണന കൗണ്ടറോ ഉണ്ടായിരിക്കണമെന്നാണ് ബാങ്കുകൾക്ക് കേന്ദ്ര ബാങ്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുവഴി ബാങ്കിംഗ് ഇടപാടുകൾ സുഗമമായി പൂർ‌ത്തിയാക്കാൻ‌ സീനിയർ സിറ്റിസൺസിന് കഴിയും.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ

മിക്ക വിരമിച്ച ജീവനക്കാരുടെയും ഏക വരുമാന മാർഗ്ഗം പെൻഷനാണ്. സർക്കാർ ജീവനക്കാർക്ക് പ്രതിമാസ പെൻഷൻ ലഭിക്കും. എന്നിരുന്നാലും, ഗുണഭോക്താവ് അവരുടെ പെൻഷൻ അക്കൗണ്ടിൽ പെൻഷൻ സ്വീകരിക്കുന്നത് തുടരുന്നതിന് എല്ലാ വർഷവും നവംബർ മാസത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. മുതിർന്ന പൗരന്മാരായ പെൻഷൻകാർക്ക് എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ബാങ്ക് സന്ദർശിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ ജീവൻ പ്രമാൺ എന്നറിയപ്പെടുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് അവതരിപ്പിച്ചു. പെൻഷൻകാർക്കുള്ള ബയോമെട്രിക് പ്രാപ്‌തമാക്കിയ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റാണ് ഇത്. ഇത് അവർക്ക് സൃഷ്ടിക്കാനും പെൻഷൻ വിതരണ ഏജൻസികളുമായി (പിഡിഎ) പങ്കിടാനും കഴിയും.

malayalam.goodreturns.in

English summary

പ്രായമായവർ ഇനി ബാങ്കിൽ പോകേണ്ട; ഉദ്യോ​ഗസ്ഥർ നിങ്ങളെ തേടിയെത്തും, ചെയ്യേണ്ടത് എന്ത്?

Technological advances and the penetration of the Internet have changed the course of banking transactions quite simple. From net banking to phone banking, it enables people to make transactions anywhere in their home or office. However, this technique has some limitations in the case of the elderly. Read in malayalam.
Story first published: Saturday, October 5, 2019, 17:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X