ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ നിക്ഷേപമുള്ള ആളോണോ നിങ്ങള്‍? അതോ ഓഹരിയില്‍ നിക്ഷേപിക്കുവാനുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. ഓഹരി വിപണിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഓഹരി വിപണിയെ സംബന്ധിച്ചുള്ള ചില നിയമങ്ങളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. ഈ പുതിയ നിയമങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിലെത്തും.

 
ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍

സെബി പുറത്തിറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം ഒക്ടോബര്‍ 1 മുതല്‍ പുതിയ ട്രേഡിംഗ് , ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്ന നിക്ഷേപകര്‍ക്ക് നോമിനേഷന്‍ സൗകര്യവും നോമിനേഷന്‍ ഒഴിവാക്കുവാനുള്ള സൗകര്യവും ലഭിക്കും. ഇത് നിക്ഷേപകര്‍ക്കുള്ള ഒരു ഓപ്ഷന്‍ മാത്രമാണ്. നോമിനേഷന്‍ ഇല്ലാതെയും ട്രേഡിംഗ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. നോമിനേഷന്‍ ഫോറത്തിന്റെ ഘടന സെബി പുറത്തിറക്കിയിട്ടുണ്ട്. ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് ഒരു നിക്ഷേപകന് നോമിനേഷന് താത്പര്യമില്ല എങ്കില്‍ അയാള്‍ ഈ വിവരം സെബിയെ അറിയിക്കേണ്ടതുണ്ട്.

സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

ഇതിനായി നിക്ഷേപകന്‍ ഒരു ഡിക്ലറേഷന്‍ ഫോറം പൂരിപ്പിക്കണം. നിങ്ങള്‍ക്ക് നിലവില്‍ ഡീമാറ്റ് അക്കൗണ്ട് ഉണ്ട് എങ്കില്‍ 2021 മാര്‍ച്ച് 31 ഓടുകൂടി നിങ്ങളും നോമിനേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. നോമിനേഷന്‍ സംവിധാനം നിങ്ങള്‍ക്ക് ആവശ്യമില്ല എങ്കില്‍ അതിനായി ഒരു പ്രത്യേകം ഫോറം പൂരിപ്പിക്കേണം. എല്ലാ ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകളും 2022 മാര്‍ച്ച് 31ന് മുമ്പായി നോമിനേഷന്‍ സംബന്ധിച്ച തീരുമാനമെടുക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവരുടെ ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകള്‍ മരവിപ്പിക്കും.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

നോമിനേഷന്‍ ഫോറവും. ഡിക്ലറേഷന്‍ ഫോറവും അക്കൗണ്ട് ഉടമകള്‍ ഒപ്പു വച്ചിരിക്കണം. എന്നാല്‍ സാക്ഷികളുടെ ആവശ്യമില്ല. അതേ സമയം അക്കൗണ്ട് ഉടമയ്ക്ക് ഒപ്പ് വയ്ക്കാന്‍ സാധിക്കാതിരിക്കുകയും വിരലടയാളം പതിപ്പിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ സാക്ഷി ആവശ്യമാണ്. ഓണ്‍ലൈന്‍ നോമിനേഷന്‍, ഡിക്ലറേഷന്‍ ഫോമകള്‍ ഇ സൈന്‍ സംവിധാനമുപയോഗിച്ച് ഒപ്പു വയ്ക്കാം. അത്തരം സാഹചര്യത്തിലും സാക്ഷിയുടെ ആവശ്യമില്ല.

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

സെബിയുടെ പുതിയ നിയമ പ്രകാരം ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഉടമകള്‍ അവര്‍ മരണപ്പെട്ടാല്‍ അയാളുടെ പേരിലുള്ള ഓഹരികള്‍ ആരുടെ പേരിലേക്കാണ് കൈമാറേണ്ടതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഡീമാറ്റ് അക്കൗണ്ട് അക്കൗണ്ട് ആരംഭിക്കുന്ന സമയത്താണ് നോമിനിനേഷന്‍ നടത്താന്‍ കഴിയുക. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് നോമിനിയെ മാറ്റണമെന്ന് തോന്നിയാല്‍ അപ്പോള്‍ മാറ്റുവാനും സാധിക്കും. നിങ്ങള്‍ക്ക് ഒരു എന്‍ആര്‍ഐ വ്യക്തിയേയും നോമിനിയായി വയ്ക്കാം.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

ഒരു ഡീമാറ്റ് അക്കൗണ്ടില്‍ പരമാവധി മൂന്ന് പേരെയാണ് നോമിനേറ്റ് ചെയ്യുവാന്‍ സാധിക്കുക. ഒന്നിലധികം നോമിനികളുണ്ടെങ്കിലും ഓരോരുത്തര്‍ക്കുമുള്ള ഓഹരി വിഹിതവും അക്കൗണ്ട് ഉടമ തീരുമാനിക്കേണ്ടതുണ്ട്.

Read more about: sebi bitcoin
English summary

Are You Planning To Invest In stock market? new rules from SEBI to implement From October | ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍

Are You Planning To Invest In stock market? new rules from SEBI to implement From October
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X