രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് എത്ര? ആദായ നികുതി നിയമം പറയുന്നതെന്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോഹമെന്നതിനപ്പുറം സമ്പത്തിന്റെയും വിജയത്തിന്റെയും പ്രതീകം കൂടിയാണ് സ്വര്‍ണം. സ്വര്‍ണമില്ലാതെ ഇന്ത്യയിലെ വിവാഹ ഷോപ്പിംഗ് അപൂര്‍ണമാണ്. നിരവധി പേര്‍ മൂലധന വളര്‍ച്ചയ്ക്കുള്ള നിക്ഷേപമായി സ്വര്‍ണം ഉപയോഗിക്കുന്നു. പണത്തിന് ആവശ്യം വരുന്ന ഘട്ടത്തില്‍ ഈട് നല്‍കിയോ വില്പന നടത്തിയോ പണം കണ്ടെത്താന്‍ എളുപ്പമാണെന്നതിനാല്‍ ജനപ്രീയ നിക്ഷേപം കൂടിയാണ് സ്വർണം. ഇതിനാൽ തന്നെ ഓരോ വീട്ടിലും ഒരു തരി പൊന്നെങ്കിലും ഇല്ലാത്ത വീട് കേരളത്തിലും ഇന്ത്യയിലും ചുരുക്കമായിരിക്കും. 

സ്വര്‍ണം

ലോകത്ത് സ്വര്‍ണം ഉപയോഗിക്കുന്നവരില്‍ ഏറ്റവും മുന്നില്‍ ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ സ്വര്‍ണത്തോടുള്ള താല്പര്യം വര്‍ഷാവര്‍ഷം കൂടി കൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്കിടയിലും സ്വര്‍ണത്തോടുള്ള താല്പര്യത്തിന് കുറവൊന്നും വന്നിട്ടില്ല. നിക്ഷേപമായും അല്ലാതെയും സ്വര്‍ണം കേരളത്തിലുപയോഗിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ കുടുംബങ്ങളില്‍ വലിയൊരു സ്ഥാനം സ്വര്‍ണത്തിനുണ്ട്. എന്നാല്‍ രേഖകളില്ലാതെ എത്ര അളവ് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാമെന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല. ആദായ നികുതി നിയമ പ്രകാരം ഇതിനൊരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ അറിയാം. 

Also Read: ഒറ്റതവണ അടവ്; 10 മടങ്ങ് ആദായം! 10 ലക്ഷത്തിൽ നിന്ന് 1 കോടിയുടെ ആനുകൂല്യം; നോക്കാം ഈ എൽഐസി പ്ലാൻAlso Read: ഒറ്റതവണ അടവ്; 10 മടങ്ങ് ആദായം! 10 ലക്ഷത്തിൽ നിന്ന് 1 കോടിയുടെ ആനുകൂല്യം; നോക്കാം ഈ എൽഐസി പ്ലാൻ

സ്വർണത്തിന്റെ പരിധി

സ്വർണത്തിന്റെ പരിധി

വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ വ്യക്തികള്‍ക്ക് അനുസരിച്ചാണ് പരിധി നിശ്ചയിട്ടിട്ടുള്ളത്. പരിധിയില്‍ കുറഞ്ഞ സ്വര്‍ണമാണ് സൂക്ഷിച്ചിട്ടുള്ളതെങ്കില്‍ വരുമാന വരുമാനം സംബന്ധിച്ച് അധികൃതരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാഹിതയയായ സ്ത്രീക്ക് 500 ഗ്രാം സ്വര്‍ണവും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണവും സൂക്ഷിക്കാം.

ഉറവിടം സംബന്ധിച്ച രേഖകളില്ലാതെ പുരുഷന്മാര്‍ക്ക് 100 ഗ്രം സ്വര്‍ണം മാത്രമാണ് വീടുകളില്‍ സൂക്ഷിക്കാന്‍ സാധിക്കുക. വരുമാനവുമായി ബന്ധപ്പെട്ട രേഖകളുടെ കണക്കുമായി യോജിക്കുന്നില്ലെങ്കിലും പരിധിയില്‍ കവിഞ്ഞ സ്വര്‍ണം സൂക്ഷിച്ചാല്‍ റെയ്ഡ് നടത്തുമ്പോൾ ഇവ പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിക്കില്ല. പകരം ആദായ നികുതി അന്വേഷണ സമയത്ത് ഇവയുടെ ഉറവിടം സംബന്ധിച്ച രേഖകൾ സമർപ്പിക്കണം.

സ്വർണത്തിന്റെ പരിധി

സ്വർണത്തിന്റെ പരിധി

വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ വ്യക്തികള്‍ക്ക് അനുസരിച്ചാണ് പരിധി നിശ്ചയിട്ടിട്ടുള്ളത്. പരിധിയില്‍ കുറഞ്ഞ സ്വര്‍ണമാണ് സൂക്ഷിച്ചിട്ടുള്ളതെങ്കില്‍ വരുമാന വരുമാനം സംബന്ധിച്ച് അധികൃതരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാഹിതയയായ സ്ത്രീക്ക് 500 ഗ്രാം സ്വര്‍ണവും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണവും സൂക്ഷിക്കാം. ഉറവിടം സംബന്ധിച്ച രേഖകളില്ലാതെ പുരുഷന്മാര്‍ക്ക് 100 ഗ്രം സ്വര്‍ണം മാത്രമാണ് വീടുകളില്‍ സൂക്ഷിക്കാന്‍ സാധിക്കുക. 

Also Read: സ്ഥിര നിക്ഷേപത്തിനൊപ്പം മാസ വരുമാനവും; 2 ലക്ഷം കയ്യിലുണ്ടോ? മാസം 6,700 രൂപ നേടാം; പദ്ധതി ഈ ബാങ്കില്‍Also Read: സ്ഥിര നിക്ഷേപത്തിനൊപ്പം മാസ വരുമാനവും; 2 ലക്ഷം കയ്യിലുണ്ടോ? മാസം 6,700 രൂപ നേടാം; പദ്ധതി ഈ ബാങ്കില്‍

റെയ്ഡ്

വരുമാനവുമായി ബന്ധപ്പെട്ട രേഖകളുടെ കണക്കുമായി യോജിക്കുന്നില്ലെങ്കിലും പരിധിയില്‍ കവിഞ്ഞ സ്വര്‍ണം സൂക്ഷിച്ചാല്‍ റെയ്ഡ് നടത്തുമ്പോൾ ഇവ പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിക്കില്ല. പകരം ആദായ നികുതി അന്വേഷണ സമയത്ത് ഇവയുടെ ഉറവിടം സംബന്ധിച്ച രേഖകൾ സമർപ്പിക്കണം. 

Also Read: വിദേശത്തുള്ള സുഹൃത്തിൽ നിന്ന് സമ്മാനം ലഭിച്ചിട്ടുണ്ടോ? പരിധി കടന്നാൽ നികുതി വരും; ജാ​ഗ്രതെAlso Read: വിദേശത്തുള്ള സുഹൃത്തിൽ നിന്ന് സമ്മാനം ലഭിച്ചിട്ടുണ്ടോ? പരിധി കടന്നാൽ നികുതി വരും; ജാ​ഗ്രതെ

പരിധിക്കപ്പുറം സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചാല്‍

പരിധിക്കപ്പുറം സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചാല്‍

സ്വര്‍ണമോ ആഭരണങ്ങളോ സ്വന്തമാക്കാനുള്ള സാമ്പത്തിക ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചാല്‍ പരിധിയില്ലാതെ സ്വര്‍ണം കയ്യില്‍ വെയ്ക്കാം. മറ്റൊരര്‍ഥത്തില്‍ സ്വര്‍ണം പരിധിയില്‍ കൂടുതല്‍ വീട്ടില്‍ സൂക്ഷിക്കുന്ന വ്യക്തി അവ സ്വന്തമാക്കാന്‍ ഉപയോഗിച്ച വരുമാന സ്രോതസ് വ്യക്തമാക്കണം. സ്വര്‍ണത്തിന്റെ അളവ് കൂടുതലാണെങ്കില്‍ വരുമാന സ്രോതസ് പരിഗണിക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന പ്രൂഫ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് വഴി നിക്ഷേപത്തിന്റെ ഉറവിടം കണ്ടെത്താം. ടാക്‌സ് ഇന്‍വോയ്‌സുകള്‍ ഉപയോഗിക്കാം.

സമ്മാനമായി ലഭിച്ചതുമായ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഉപഹാരം നല്‍കിയതിനുള്ള ഗിഫ്റ്റ് ഡീഡ്, സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ഉപയോഗിക്കാം. പാരമ്പര്യമായി ലഭിച്ച സ്വര്‍ണമാണെങ്കില്‍ വസ്തു ഭാഗം വെച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പ്പിക്കാം.

Read more about: income tax gold
English summary

As Per Income Tax Act A Married Women Can Keep Only 500 Gram Gold In Home Without Any Proof

As Per Income Tax Act A Married Women Can Keep Only 500 Gram Gold In Home Without Any Proof, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X