റിട്ടയർമെന്റിന് ശേഷമുള്ള കാലത്തേയ്ക്ക് പണം സമ്പാദിക്കേണ്ടതും നിക്ഷേപം നടത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്ഥിരമായ വരുമാന മാർഗ്ഗം ഇല്ലാതിരിക്കുമ്പോൾ പോലും സാമ്പത്തികമായി സ്വതന്ത്രരാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രായമായവർക്കായി സർക്കാർ നിരവധി പെൻഷൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള അത്തരത്തിലൊരു പെൻഷൻ നിക്ഷേപ ഉപകരണങ്ങളിലൊന്നാണ് അടൽ പെൻഷൻ യോജന (എപിവൈ).
അസംഘടിത മേഖല തൊഴിലാളികൾക്ക്
ഡെലിവറി ബോയ്സ്, വീട്ടുജോലിക്കാർ, ഡെലിവറി ബോയ്സ് തുടങ്ങിയ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1,000 മുതൽ 5,000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. നിക്ഷേപ തുകയും കാലാവധിയും അനുസരിച്ച് പെൻഷനായി ലഭിക്കുന്ന തുകയിലും വ്യത്യാസമുണ്ടാകും.
8.5 ലക്ഷം രൂപ നേടാം
വെറും 42 രൂപ നിക്ഷേപം നടത്തിയാൽ മാസം 1,000 രൂപ സ്ഥിര പെൻഷൻ നേടാവുന്നതാണ്. പ്രതിമാസം 210 രൂപ നിക്ഷേപിക്കുകയാണെങ്കിൽ നിശ്ചിത കാലാവധിയ്ക്ക് ശേഷം വാർഷിക പെൻഷനായി 60,000 രൂപ ലഭിക്കും. 42 വർഷം ഈ പദ്ധതിയിൽ പ്രതിമാസം 210 രൂപ സംഭാവന ചെയ്താൽ ഒരാൾക്ക് 8.5 ലക്ഷം രൂപയുടെ പെൻഷൻ കോർപ്പസ് സൃഷ്ടിക്കാൻ കഴിയും.
പെൻഷൻ കോർപ്പസ്
അടൽ പെൻഷൻ യോജന കോൺട്രിബ്യൂഷൻ ചാർട്ട് അനുസരിച്ച്, 42 രൂപ പ്രതിമാസ സംഭാവന ചെയ്യുന്നയാൾക്ക് 1.7 ലക്ഷം രൂപ കോർപ്പസ് തുക നേടാം. 18 വയസ് മുതൽ 42 വയസ്സ് വരെ 84 രൂപ പ്രതിമാസ സംഭാവന നടത്തുന്നയാൾക്ക് 3.4 ലക്ഷം രൂപയുടെ കോർപ്പസ് ലഭിക്കും. 42 വർഷത്തേക്ക് 168 രൂപ പ്രതിമാസ സംഭാവന ചെയ്യുന്നവർക്ക് 6.8 ലക്ഷം രൂപയുടെ പെൻഷൻ കോർപ്പസ് ലഭിക്കും.
സർക്കാരിന്റെ സംഭാവന
പിഎഫ്‌ആർഡിഎയുടെ വെബ്‌സൈറ്റ് അനുസരിച്ച്, കേന്ദ്ര സർക്കാർ മൊത്തം സംഭാവനയുടെ 50 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 1,000 രൂപ, ഓരോ വരിക്കാരുടെ അക്കൗണ്ടിലേക്കും 5 വർഷത്തേക്ക് സംഭാവന നൽകും. നിങ്ങൾ ചെറുപ്പത്തിൽ തന്നെ പദ്ധതിയിൽ ചേർന്നാൽ നിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നത് എടുത്തുപറയേണ്ടതാണ്.
നികുതി ആനുകൂല്യങ്ങൾ
അടൽ പെൻഷൻ യോജന വരിക്കാർക്ക് നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്കീമിന് കീഴിലുള്ള സംഭാവനകൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. ഈ സ്കീമിന് കീഴിൽ നികുതി വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ കഴിയുന്ന പരമാവധി തുക സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം രൂപയാണ്. കൂടാതെ, സെക്ഷൻ 80 സി, സെക്ഷൻ 80 സിസിഡി എന്നിവയ്ക്ക് കീഴിലുള്ള കിഴിവും രണ്ട് ലക്ഷം രൂപയിൽ കൂടരുത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
