ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവാസികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ, കൂടുതൽ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈദ്യ ചികിത്സാ ചെലവുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍. വികസിത രാജ്യങ്ങളേക്കാളും ഉയര്‍ന്ന നിലയിലാണ് ഇന്ത്യയിലെ ആശുപത്രി ചികിത്സാ ചെലവുകള്‍. ഒരു രോഗിയെ 24 മണിക്കൂറിലധികം ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഇന്‍ഷൂറന്‍സ് തുക ക്ലെയിം ചെയ്യാവുന്നതാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങുന്ന വ്യക്തിക്കും കുടുംബത്തിനും ഇരട്ട ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് നമുക്കെല്ലാര്‍ക്കും അറിയാം. ഇതിന് പുറമെ നികുതി ഇളവുകളും ലഭിക്കുന്നു. അതേസമയം ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സെടുത്ത എന്‍ആര്‍ഐകള്‍ക്കും നികുതി ഇളവ് ലഭിക്കുമെന്ന കാര്യം പലര്‍ക്കും അറിയില്ല. അതെങ്ങനെയാണെന്ന് നോക്കാം;

ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുന്ന എന്‍ആര്‍ഐകള്‍

എന്‍ആര്‍ഐ ആണെങ്കിലും നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം സുരക്ഷിതമാക്കാന്‍ ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ട്. ഇന്ത്യയിലെ മിക്ക പോളിസികളും രാജ്യത്തിനകത്ത് മാത്രം ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നവയാണ്. അതായത് ഇന്ത്യക്കകത്തുള്ള ആശുപത്രികളിലെ ചെലവ് മാത്രമാണ് വഹിക്കുക. അതേസമയം, നിങ്ങള്‍ വിദേശത്ത് ചികിത്സ തേടുന്ന സാഹചര്യങ്ങളിലെ ചെലവ് ഇന്ത്യയില്‍ വാങ്ങിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരില്ല.

 കോവിഡ്-19 വിമാന ടിക്കറ്റുകൾ റദ്ദാക്കുന്ന യാത്രക്കാർക്ക് റീഫണ്ട് ലഭിക്കുമോ? കോവിഡ്-19 വിമാന ടിക്കറ്റുകൾ റദ്ദാക്കുന്ന യാത്രക്കാർക്ക് റീഫണ്ട് ലഭിക്കുമോ?

ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവാസികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ, കൂടുതൽ അറിയാം

എന്‍ആര്‍ഐകള്‍ക്കും നികുതി ഇളവുകള്‍ ക്ലെയിം ചെയ്യാം

ആരോഗ്യ ഇന്‍ഷൂറന്‍സ് വഴി നിങ്ങളുടെ കുടുബത്തിന് ഇന്‍ഷൂറന്‍സ് പരിരക്ഷ നേടുന്നതിനൊപ്പം നികുതി വരുമാനത്തില്‍ കിഴിവുകള്‍ ലഭിക്കുകയും ചെയ്യും. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 ഡി പ്രകാരം മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ആശ്രിതര്‍ക്കായി ഇന്ത്യയില്‍ അടച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ക്ക് കിഴിവ് അവകാശപ്പെടാം. തനിക്കും പങ്കാളികള്‍ക്കും ആശ്രിതരായ കുട്ടികള്‍ക്കും അടച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം ചൂണ്ടിക്കാട്ടി 25,000 രൂപ വരെ കിഴിവ് ഒരു വ്യക്തിക്ക് ക്ലെയിം ചെയ്യാം. ആരോഗ്യ പരിശോധനയ്ക്കായി ചെലവഴിക്കുന്ന 5000 രൂപ വരെ ഇതില്‍ ഉള്‍പ്പെടും.

60 വയസ് വരെ പ്രായമുള്ള മാതാപിതാക്കളുടെ ആരോഗ്യ ഇന്‍ഷുറന്‍സിനായി അടച്ച പ്രീമിയത്തില്‍ 25,000 രൂപ അധിക കിഴിവ് ലഭ്യമാണ്. മാതാപിതാക്കള്‍ 60 വയസ്സിന് മുകളിലാണെങ്കില്‍, അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സിനായി അടച്ച പ്രീമിയത്തിന് 50,000 രൂപയാണ് അധിക കിഴിവ് ലഭിക്കുക. അതേസമയം, നികുതിദായകനും ആശ്രിതനും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെങ്കില്‍, നിങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി കിഴിവ് ഒരു ലക്ഷം രൂപയാണ്.

English summary

ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവാസികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ, കൂടുതൽ അറിയാം | Benefits of Non-Resident Indians taking Health Insurance in India

Benefits of Non-Resident Indians taking Health Insurance in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X