കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച അസറ്റ് ക്ലാസാണ് സ്വർണം. യുഎസും ചൈനയും തമ്മിലുള്ള സാമ്പത്തിക സാഹചര്യങ്ങളും പിരിമുറുക്കങ്ങളും കണക്കിലെടുക്കുമ്പോൾ സ്വർണ വില വീണ്ടും ഉയരാനാണ് സാധ്യത. സ്വർണ്ണം ഈ വർഷം 25 ശതമാനത്തിലധികം വരുമാനം നൽകുകയും കഴിഞ്ഞ 2 വർഷമായി മൊത്തം നേട്ടങ്ങൾ 45 ശതമാനത്തിലധികമാകുകയും ചെയ്തു.
സ്വർണ നിക്ഷേപം
വേൾഡ് ഗോൾഡ് കൗൺസിലിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് സ്വർണ്ണ ഇടിഎഫുകളിലെ നിക്ഷേപം ഉയർന്നു. ഇത് സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നു. എന്നാൽ വെള്ളി വിലയിലുള്ള വർദ്ധനവിനെ തുടർന്ന് വെള്ളി നിക്ഷേപകരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. കുറഞ്ഞ പലിശനിരക്ക്, കുറഞ്ഞ ബോണ്ട് വരുമാനം, പല സെൻട്രൽ ബാങ്കുകളിൽ നിന്നുമുള്ള പണലഭ്യത എന്നിവയാണ് സ്വർണ വില വീണ്ടും ഉയരുമെന്ന ആത്മവിശ്വാസം നൽകുന്നത്.
വെള്ളിയ്ക്ക് മുന്നേറ്റം
കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ഒരു പിന്നാക്കാവസ്ഥയ്ക്ക് ശേഷം, വെള്ളിയിൽ വൻ തോതിൽ വാങ്ങൽ താൽപ്പര്യം കാണുന്നുണ്ട്. ഇ ഷെയർ ഹോൾഡിംഗിലെ കുതിച്ചുചാട്ടം, ഖനി വിതരണം കുറയുക, ഉയർന്ന ഭൌതിക, വ്യാവസായിക ആവശ്യങ്ങൾ എന്നിവ വെള്ളി വിലയെ പിന്തുണയ്ക്കുന്നു.
യുഎസ്-ചൈന പിരിമുറുക്കങ്ങൾ
യുഎസ്-ചൈന പിരിമുറുക്കങ്ങൾ സ്വർണത്തെ റെക്കോഡ് ഉയരത്തിലേക്ക് ഉയർത്തുന്നു. യുഎസ്-ചൈന സംഘർഷങ്ങൾ വർദ്ധിക്കുകയും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ റെക്കോർഡ് കോവിഡ് -19 അണുബാധകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ നിക്ഷേപകർ സുരക്ഷയ്ക്കായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിനാൽ സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയർന്നു.
വില വീണ്ടും ഉയരുമോ?
യുഎസും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനാൽ പല നിക്ഷേപകരും സ്വർണം ഔൺസിന് 2000 ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറയുക, കോവിഡ് -19 കേസുകൾ വർദ്ധിക്കുക, യുഎസ്-ചൈന പിരിമുറുക്കം എന്നിവ വിലയേറിയ ലോഹത്തിന് കൂടുതൽ ഗുണം ചെയ്യും. ക്ഷമയുള്ള നിക്ഷേപകർക്ക് വരും ദിവസങ്ങളിൽ മാന്യമായ വരുമാനം സ്വർണത്തിൽ നിന്ന് നേടാനാകുമെന്നാണ് വിലയിരുത്തൽ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
