നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തെ കാണുന്നൊരാള്‍ക്ക് ആഭരണമായി തന്നെ നിക്ഷേപിക്കേണ്ടതില്ല. ഭൗതികമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതോടൊപ്പം ഡിജിറ്റല്‍ ഗോള്‍ഡും പേപ്പര്‍ ഗോള്‍ഡും ഇന്ന് വിപണിയിലുണ്ട്. ഭൗതിക സ്വര്‍ണത്തെ പോലെ ലിക്വിഡിറ്റിയുള്ളവയാണ് ഡിജിറ്റല്‍ സ്വര്‍ണവും. ഭൗതിക സ്വര്‍ണം സൂക്ഷിക്കുമ്പോള്‍ നഷ്ടപ്പെട്ട് പോകാനുള്ള സാധ്യതയുണ്ടെങ്കിലും മറ്റ് രീതികളില്‍ ഈ റിസ്‌കില്ല. ഓരോ നിക്ഷേപ രീതിക്കും അതിന്റെതായ ഗുണങ്ങളുണ്ടെങ്കിലും നിക്ഷേപം ആരംഭിക്കും മുന്‍പ് എത്രത്തോളം നികുതി ബാധ്യതയുണ്ടെന്ന് മനസിലാക്കണം. മൂന്ന് രീതിയിലെയും നികുതി ബാധ്യത നോക്കാം.

ഭൗതിക സ്വര്‍ണം
ആഭരണമായോ നാണയമായോ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ സാധിക്കും. 5 ഗ്രാം, 10 ഗ്രാം അളവിലാണ് പൊതുവെ സ്വര്‍ണം വാങ്ങുന്നത്. എല്ലാ ഭൗതിക സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. ഭൗതിക സ്വര്‍ണം വില്പന നടത്തുമ്പോള്‍ മൂലധന നേട്ട നികുതിയാണ് ബാധകമാകുന്നത്. ഹ്രസ്വകാല മൂലധന നേട്ടത്തിനും ദീര്‍ഘകാല മൂലധന നേട്ടത്തിനും വ്യത്യസ്ത രീതിയിലാണ് നികുതി ഈടാക്കുന്നത്.
Also Read: നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാം; ഇതാ 7 നിക്ഷേപ പദ്ധതികള്‍; ആരു തരും മികച്ച റിട്ടേണ്‍

36 മാസത്തിലധികം കൈവശം വെച്ച സ്വര്‍ണമാണ് വില്പന നടത്തുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമായി പരിഗണിക്കും. മറ്റുള്ളവ ഹ്രസ്വകാല മൂലധന നേട്ടമാണ്. ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും നികുതിയുടെ 4 ശതമാനം സെസും ഈടാക്കും. ആകെ 20.08 ശതമാനം നികുതി അടയ്‌ക്കേണ്ടി വരും. 36 മാസത്തിന് മുന്‍പ് വില്പന നടത്തിയപ്പോഴുണ്ടാകുന്ന ലാഭം വരുമാനത്തിനൊപ്പം ചേര്‍ത്ത് ബാധകമായ നികുതി അടയ്ക്കണം.

ഡിജിറ്റല്‍ ഗോള്‍ഡ്
ആഭരണങ്ങളും സ്വർണ നാണയങ്ങളിലുമായി നിക്ഷേപിക്കുന്നതിന് പകരം ഡിജിറ്റലായി നിക്ഷേപിക്കാൻ സാധിക്കുന്നൊരു വഴിയാണ് ഇത്. ഓൺലൈനായി ഡിജിറ്റൽ സ്വർണം വാങ്ങാം. ഇവ വില്പനക്കാരൻ അനുവദിക്കുന്ന ഡിജിറ്റൽ വാലറ്റുകളിലാണ് സൂക്ഷിക്കുക. ഇവ റിസർവ് ബാങ്കിന്റെയോ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡിൻെയോ നിയന്ത്രണത്തിലുള്ളവയല്ല ഡിജിറ്റൽ ഗോൾഡുകൾ. എന്നിരുന്നാലും ഇവ വില്പന നടത്തുമ്പോഴുള്ള ലാഭത്തിനും നികുതി നൽകണം. ഭൗതിക സ്വര്‍ണത്തിന് സമാനമായാണ് ഡിജിറ്റല്‍ സ്വര്‍ണത്തിലും നികുതി വരുന്നത്.

സോവറിൻ ഗോൾഡ് ബോണ്ട്
കേന്ദ്ര സർക്കാർ പിന്തുണയുള്ള ഡിജിറ്റല്‍ ഗോൾഡിന്റെ ഒരു രൂപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകൾ. കേന്ദ്ര സർക്കാറിനായി റിസർവ് ബാങ്കാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. 2015 നവംബറിലാണ് റിസർവ് ബാങ്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ട് അവതരിപ്പിച്ചത്. റിസർവ് ബാങ്ക് നൽകുന്ന സുരക്ഷിതത്വത്തോടൊപ്പം നിക്ഷേപകന് പ്രതിവര്‍ഷം 2.5 ശതമാനം പലിശയും സ്വർണ വിലയ്ക്ക് അനുസരിച്ച ലാഭവും സോവറിന്‍ ഗോള്‍ഡ് ബോണ്ടിൽ നിന്ന് ലഭിക്കും.
Also Read: സ്വര്‍ണമോ റിയല്‍ എസ്റ്റേറ്റോ; ദീര്‍ഘകാലത്തേക്ക് അനുയോജ്യമായ നിക്ഷേപം ഏതാണ്

എട്ട് വര്‍ഷമാണ് കാലാവധി. കാലാവധി പൂർത്തിയാക്കി റെഡീം ചെയ്യുന്ന സ്വര്‍ണ ബോണ്ടുകളിൽ നിന്നുള്ള നേട്ടത്തിന് നികുതി നൽകേണ്ടതില്ല. ഓഹരി വിപണി വഴി മൂന്ന് വര്‍ഷത്തിനുള്ളില്‍ ബോണ്ട് കൈമാറ്റം ചെയ്തല്‍ ഹ്രസ്വകാല മൂലധന നേട്ടമാക്കി കണക്കാക്കി നിക്ഷേപകന്റെ ആകെ വരുമാനത്തിനൊപ്പം ചേര്‍ത്ത് നികുതി ഈടാക്കും. മൂന്ന് വര്‍ഷത്തിന് ശേഷമുള്ള കൈമാറ്റത്തിന് ദീര്‍ഘകാല മൂലധന നേട്ടമാക്കും. ഇതിന് ഇന്‍ഡക്സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയോ ഇന്‍ഡക്‌സേഷന്‍ ഇല്ലാതെ 10 ശതമാനം നികുതിയും ചുമത്തും.

ഇടിഫ്, മ്യൂച്വൽ ഫണ്ട്
ഓഹരി നിക്ഷേപത്തിന്റെയും സ്വര്‍ണ നിക്ഷേപത്തിന്റെയും ഗുണങ്ങള്‍ ലഭിക്കുന്നു എന്നതാണ് ഗോള്‍ഡ് ഇടിഎഫിന്റെ ഗുണം. ഒരു ഗോള്‍ഡ് ഇടിഎഫ് യൂണിറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായിരിക്കും. പേപ്പര്‍ രൂപത്തിലോ ഡീമെറ്റീരിയലൈസ്ഡ് രൂപത്തിലോ ഗോള്‍ഡ് ഇടിഎഫുകള്‍ സൂക്ഷിക്കാം. എക്‌സചേഞ്ച് ട്രേഡഡ് ഫണ്ടിലും ഗോൾഡ് മ്യൂച്വല്‍ ഫണ്ടിലും നി്‌ക്ഷേപിച്ചാലുള്ള ആദായവും ഭൗതിക സ്വര്‍ണത്തിന് സമാനമായി നികുതി നൽകേണ്ടി വരും.