ഈയാഴ്ച ശ്രദ്ധിക്കേണ്ട 7 ഘടകങ്ങള്‍; നാളെ ട്രേഡിന് പരിഗണിക്കാവുന്ന രണ്ട് ഓഹരികളും ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായി നാല് ദിവസം തിരിച്ചടി നേരിട്ടതോടെ വിപണികള്‍ കനത്ത നഷ്ടത്തോടെയാണ് കഴിഞ്ഞയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ സെന്‍സെക്‌സില്‍ 2,185 പോയിന്റ് (3.57 %) ഇടിഞ്ഞ് 59,037-ലും നിഫ്റ്റി 638 പോയിന്റ് (3.49 %) നഷ്ടത്തോടെ 17,617-ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. നാല് ദിവസത്തെ വീഴ്ചയോടെ നിഫ്റ്റിയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള വന്‍കിട കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.53 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ഐടി വിഭാഗം ഓഹരികളാണ് നഷ്ടം കൂടുതലും നേരിട്ടത്. ബിഎസ്ഇയിലെ ഐടി വിഭാഗം സൂചിക 6.5 ശതമാനം താഴ്ന്നു. ടെലികോം 5.8 ശതമാനവും ഫാര്‍മ 5.2 ശതമാനവും ഇടിഞ്ഞു. അടുത്തയാഴ്ചയും വിപണിയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്.

ശ്രദ്ധേയ ഘടകം

ശ്രദ്ധേയ ഘടകം

>> ജനുവരി 26-ന് യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം ചേരും. പലിശ നിരക്ക് സംബന്ധിച്ച തീരുമാനം അതീവ നിര്‍ണായകം.
>> ബുധനാഴ്ച റിപ്പബ്‌ളിക് ദിനമായതിനാല്‍ വിപണിക്ക് അവധിയാണ്. ഇതോടെ വ്യാപാര ദിനം നാലായി ചുരുങ്ങി.
>> ഡെറീവേറ്റീവ് വിഭാഗത്തിലെ മാസത്തിലേയും ആഴ്ചയിലേയും കോണ്‍ട്രാക്റ്റുകളുടെ എക്‌സപയറി ആയതിനാല്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
>> കമ്പനികളുടെ മൂന്നാം പാദഫലം.
>> കോവിഡ് പ്രതിദിന നിരക്കുകള്‍ 3 ലക്ഷം കടന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോയെന്ന് ശ്രദ്ധിക്കുക.
>> ബജറ്റിന് മുന്നോടിയായുള്ള നീക്കം.
>> വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പന. ജനുവരിയില്‍ ഇതിനോടകം 15,563.72 കോടിയുടെ ഓഹരി വിറ്റു. ഇവരുടെ തുടര്‍ നീക്കവും നിര്‍ണായകം.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയുടെ വീക്ക്‌ലി (Weekly) ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചത്തെ നേട്ടങ്ങള്‍ മായിക്കുകയും ഹയര്‍ ലോ പാറ്റേണ്‍ പൊളിക്കുകയും ചെയ്തു. ഇതോടെ ഇടക്കാലയളവിലേക്കുള്ള കുതിപ്പിനും താത്കാലിക വിരാമമിട്ടു. ഇനി 17,700 നിലവാരമാണ് നിര്‍ണായകം. ഇതിന് മുകളില്‍ നിലനില്‍ക്കാന്‍ സാധിച്ചാല്‍ തിരിച്ചുവരവിനുള്ള ഊര്‍ജം പകരാം. ഷോര്‍ട്ട് കവറിംഗിന് വഴിതെളിച്ചേക്കും. 50-ഡിഎംഎ വെള്ളിയാഴ്ച തകാരിതിരുന്നത് ശുഭപ്രതീക്ഷയേകുന്നു. മികച്ച പ്രവര്‍ത്തന ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഹെവിവെയിറ്റ് ഇന്‍ഡക്‌സ് ഓഹരികളായ റിലയന്‍സിന്റേയും ഐസിഐസിഐ ബാങ്കിന്റേയും തിങ്കളാഴ്ചത്തെ വ്യാപാരം സൂചികയ്ക്കും നിര്‍ണായകമാണ്. 17,800 ഭേദിച്ചാല്‍ 18,000 വരെ കുതിക്കാം. എങ്കിലും 17,777-ലും 17,950 നിലവാരവും പ്രതിബന്ധം സൃഷ്ടിച്ചേക്കാം. അതേസമയം, സാഹചര്യം തിരിയുകയാണെങ്കില്‍ 17,600-ഉം 17,500-മാണ് തൊട്ടടുത്തുള്ള പ്രധാന സപ്പോര്‍ട്ട് മേഖല. ഇവിടവും തകര്‍ക്കപ്പെട്ടാല്‍ 17,350 വരെയെത്താം. ഓപ്ഷന്‍ ഡാറ്റ വിശകലനം നടത്തിയാല്‍ ഈയാഴ്ച നിഫ്റ്റിയുടെ റേഞ്ച് 17,450 മുതല്‍ 17,850 നിലവാരത്തിലായിരിക്കാം.

1) ബയോകോണ്‍

1) ബയോകോണ്‍

വെള്ളിയാഴ്ച 377 രൂപ നിലവാരത്തിലാണ് ബയോകോണ്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിത്. ഇവിടെ നിന്നും 400 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ തിങ്കളാഴ്ച്ച ഇന്‍ട്രാഡേ ട്രേഡിനായി വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസിന്റെ ആദിത്യ അഗര്‍വാല നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 364 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും സൂചിപ്പിച്ചു. ഓഹരിയില്‍ സ്ഥിരതയാര്‍ജിക്കലിനു ശേഷമുള്ള കുതിപ്പിനുള്ള സൂചന നല്‍കുന്നു. 200-ഡിഎംഎ പ്രതിരോധ നിലവാരവും ഭേദിച്ചിട്ടുണ്ട്. ഓഹരിയിലെ ഇടപാടുകളുടെ എണ്ണവും ആര്‍എസ്‌ഐ സൂചകവും കുതിപ്പിനുളള സൂചനയാണ് നല്‍കുന്നത്.

Also Read: മുടങ്ങാതെ ഡിവിഡന്റ്; 74% ലാഭവും നേടാം; വമ്പന്‍ വിലക്കുറവിലുള്ള ഈ സ്‌മോള്‍ കാപ് ഓഹരി വിട്ടുകളയേണ്ടAlso Read: മുടങ്ങാതെ ഡിവിഡന്റ്; 74% ലാഭവും നേടാം; വമ്പന്‍ വിലക്കുറവിലുള്ള ഈ സ്‌മോള്‍ കാപ് ഓഹരി വിട്ടുകളയേണ്ട

2) പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്

2) പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്

വെള്ളിയാഴ്ച 2,700 രൂപ നിലവാരത്തിലാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിത്. ഇവിടെ നിന്നും 2,850 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ തിങ്കളാഴ്ച്ച ഇന്‍ട്രാഡേ ട്രേഡിനായി വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസിന്റെ ആദിത്യ അഗര്‍വാല നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 2,620 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും സൂചിപ്പിച്ചു. ഓഹരിയില്‍ സ്ഥിരതയാര്‍ജിക്കലിനു ശേഷമുള്ള ബ്രേക്ക് ഔട്ടിന്റെ വക്കത്താണ്. ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ ഡാറ്റയും കുതിപ്പിനുളള സൂചനയാണ് നല്‍കുന്നത്.

Also Read: 3 മാസം കൊണ്ട് പതിനായിരം 25 ലക്ഷമായി പെരുകി; കെട്ടുകഥയല്ല, ഒരു മള്‍ട്ടിബാഗര്‍ പെന്നിയുടെ അപാരതAlso Read: 3 മാസം കൊണ്ട് പതിനായിരം 25 ലക്ഷമായി പെരുകി; കെട്ടുകഥയല്ല, ഒരു മള്‍ട്ടിബാഗര്‍ പെന്നിയുടെ അപാരത

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Fed Meeting FO Expiry Q3 Results Budget Expectation May Ride Market Volatile But Chance Left For Bounce back

Fed Meeting FO Expiry Q3 Results Budget Expectation May Ride Market Volatile But Chance Left For Bounce back
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X