സ്വർണം വാങ്ങി സൂക്ഷിച്ചവർ മിടുക്കർ, ലാഭം ഇനിയും കുതിച്ചുയരും, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിലെയും ഡെറ്റ് മാർക്കറ്റിലെയും കനത്ത ഇടിവുകൾക്കിടയിലും സ്വർണത്തിന്റെ തിളക്കത്തിന് ഒട്ടും കുറവില്ല. ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) കഴിഞ്ഞ ഒരു വർഷത്തിനിടെ 47 ശതമാനം വരുമാനമാണ് നൽകുന്നത്. മഞ്ഞ ലോഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഗംഭീരമായ നേട്ടം കണക്കിലെടുക്കുമ്പോൾ സ്വർണത്തിൽ നേരത്തെ തന്നെ നിക്ഷേപം നടത്തിയവർക്ക് വൻ ലാഭമാണുണ്ടായിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർ ജാഗ്രതയോടെ വേണം നിക്ഷേപം നടത്താൻ.

സ്വർണ്ണത്തോടുള്ള താൽപര്യം

സ്വർണ്ണത്തോടുള്ള താൽപര്യം

വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര പിരിമുറുക്കങ്ങളും ഭൗമ-രാഷ്ട്രീയ അപകടസാധ്യതകളും മൂലം, നിക്ഷേപ മാർഗമെന്ന നിലയിൽ സ്വർണം കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ ആകർഷകമാണ്. സാമ്പത്തിക വളർച്ച മന്ദഗതിയിലായതും പലിശനിരക്ക് കുറയുന്നതും നിക്ഷേപകരുടെ സ്വർണത്തോടുള്ള ആകർഷണം വർദ്ധിപ്പിച്ചു. അടുത്ത 18 മാസത്തിനുള്ളിൽ സ്വർണ വില ഔൺസിന് 3,000 യുഎസ് ഡോളറിലെത്തുമെന്ന് ബോഫ സെക്യൂരിറ്റീസ് അടുത്തിടെ ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ സ്വർണ വില ഔൺസിന് 1,710 യുഎസ് ഡോളറാണ്.

ഇടിഎഫ് നിക്ഷപം

ഇടിഎഫ് നിക്ഷപം

2020 ന്റെ ആദ്യ പാദത്തിൽ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ത്രൈമാസ നിക്ഷേപം സ്വർണ്ണ ഇടിഎഫുകളിൽ കണ്ടുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പ്രഖ്യാപിച്ചു. എന്നാൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ മിക്ക രാജ്യങ്ങളിലും ഏർപ്പെടുത്തിയതിനാൽ സ്വർണ്ണ ഖനനത്തിലും മറ്റും കുറവുണ്ടായിട്ടുണ്ട്. സ്വർണ്ണ വിതരണം നാല് ശതമാനം ചുരുങ്ങി. ലോക്ക്ഡൌൺ അവസാനിച്ചു കഴിഞ്ഞാൽ പഴയ സ്വർണത്തിന്റെ വിൽപ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ കുറച്ച് കാലത്തേയ്ക്ക് കൂടി സ്വർണ വിലയും ഉയരുമെന്നാണ് പ്രതീക്ഷ.

വില ഉയരും

വില ഉയരും

18 മാസത്തിനുള്ളിൽ സ്വർണ്ണ വില 10 ഗ്രാമിന് 48,000 രൂപയിലെത്തുമെന്ന് ചോയ്‌സ് ബ്രോക്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ പ്രതീക്ഷിക്കുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള രണ്ടാം സാമ്പത്തിക ഇടപാടുകളിൽ ആഗോള സാമ്പത്തിക മാന്ദ്യവും അനിശ്ചിതത്വവും ഉണ്ടാകാനുള്ള സാധ്യതകൾ നോക്കിയാൽ, സ്വർണം നിക്ഷേപകരുടെ സുരക്ഷിത താവളമായി തുടരുമെന്ന് അദ്ദേഹം പറയുന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാമിന് 45700 രൂപയാണ് ഇന്നത്തെ സ്വർണ വില.

നിക്ഷേപ പോർട്ട്ഫോളിയോ

നിക്ഷേപ പോർട്ട്ഫോളിയോ

നിങ്ങളുടെ സാമ്പത്തിക പോർട്ട്‌ഫോളിയോയിൽ സ്വർണ്ണ നിക്ഷേപം എത്രയാണെന്ന് കണ്ടെത്തുക. കൂടാതെ, നാണയങ്ങളും ബാറുകളും നിങ്ങൾ നിക്ഷേപമായി വാങ്ങിയിട്ടുണ്ടെങ്കിൽ അവ കണക്കിലെടുക്കുക. സ്വർണത്തെ ഒരിയ്ക്കലും നിങ്ങളുടെ പ്രധാന പോർട്ട്‌ഫോളിയോ ആയി കണക്കാക്കരുത്. നിങ്ങളുടെ പോര്ട്ട്ഫോളിയൊയുടെ 15 ശതമാനം മാത്രമേ സ്വർണ്ണത്തിൽ നിക്ഷേപം നടത്താവൂവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

അമിത നിക്ഷേപം ആപത്ത്

അമിത നിക്ഷേപം ആപത്ത്

സ്വർണ്ണത്തിൽ അമിതമായി നിക്ഷേപം നടത്തിയിട്ടുള്ളവർ അത് കുറയ്ക്കുക. ലോക്ക്ഡൗൺ കാരണം ഇപ്പോൾ ബുള്ളിയൻ സ്വർണം വിൽക്കാൻ കഴിയില്ല. നികുതി, ചെലവ്, വരുമാന മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച എസ്‌ജിബികളുമായി (സോവറിൻ സ്വർണ്ണ ബോണ്ടുകളുമായി) താരതമ്യപ്പെടുത്തുമ്പോൾ കാര്യക്ഷമത കുറവായതിനാൽ ആദ്യം സ്വർണ്ണ ഇടിഎഫുകളും സ്വർണ്ണ സേവിംഗ്സ് ഫണ്ടുകളും വിൽക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു. കാലാവധി പൂർത്തിയാകുന്നതുവരെ എസ്‌ജി‌ബികൾ‌ നിലനിർത്തുകയാണെങ്കിൽ നിങ്ങളുടെ മൂലധന നേട്ട‌ നികുതി ഒഴിവാക്കപ്പെടും.

English summary

Gold buyers profits go up, why? | സ്വർണം വാങ്ങി സൂക്ഷിച്ചവർ മിടുക്കർ, ലാഭം ഇനിയും കുതിച്ചുയരും, കാരണമെന്ത്?

Despite the sharp fall in the stock market and the debt market, gold has not diminished. Read in malayalam.
Story first published: Thursday, May 7, 2020, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X