ഇന്ത്യൻ വീടുകളിൽ സ്വർണത്തിന് വലിയ പങ്കുണ്ട്. വാങ്ങി സൂക്ഷിക്കുന്നവയും തുടർന്ന വാങ്ങിരിക്കുന്നവയുമായി സ്വർണം ഇന്ത്യൻ കുടുംബങ്ങളുമായി ചേർന്ന് നിൽക്കുന്നവയാണ്. ആഭരണമായാണ് കൂടുതല്‍ പേരും സ്വർണം വാങ്ങുന്നത്. ആഭരണത്തോടൊപ്പം മികച്ച ആദായം നൽകുന്നൊരു നിക്ഷേപമായും സ്വർണത്തെ പരിഗണിക്കുന്നുണ്ട്. വർഷത്തിൽ 10 ശതമാനത്തോളം ആദായം സ്വർണത്തിൽ നിന്ന് നേടാൻ സാധിക്കും. ഏത് പ്രതികൂല സാഹചര്യത്തിലും മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന സ്വർണം പോർട്ട്ഫോളിയോയിലുണ്ടാകുന്നത് സന്തുലനാവസ്ഥ നൽകും.
സ്വര്‍ണം ആഭരണമായി വാങ്ങുന്നത് നിക്ഷേപമായി കാണക്കാക്കാൻ സാധിക്കില്ല. ഇതിലെ ആദായം തന്നെയാണ് പ്രതിസന്ധി. ആഭരണമായോ നാണയങ്ങളായോ സ്വർണം വാങ്ങുമ്പോൾ ഇവ സൂക്ഷിച്ചു വെയ്ക്കുക എന്നൊരു വലിയ റിസ്ക് നിക്ഷേപകൻ ഏറ്റെടുക്കണം. ഇതോടൊപ്പം പണിക്കൂലിയായി 8 ശതമാനം മുതൽ 20 ശതമാനം പണിക്കൂലിയും ഭൗതിക സ്വർണത്തിന് ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്നതാണ് ഗോൾഡ് ഇടിഎഫുകൾ.
എന്താണ് ഗോൾഡ് ഇടിഎഫ്
സ്വർണ വില ട്രാക്ക് ചെയ്യുന്ന നിക്ഷേപങ്ങളാണ് ഗോൾഡ് ഇടിഎഫ് അഥവാ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ. ഭൗതിക സ്വർണത്തിന് അനുസൃതമായ ഡീമെറ്റീരിയലൈസ്ഡ് രൂപമാണ് ഗോൾഡ് ഇടിഎഫുകൾ. ഗോൾഡ് ഇടിഎഫ് വഴി സ്വർണത്തിൽ നിക്ഷേപിക്കാവും ഇവ വിപണിയിൽ വില്പന നടത്താനും സാധിക്കും. ലിസ്റ്റ് ചെയ്ത സ്റ്റോറ്റുകൾ പോലെ ഓഹരി വിപണിയിൽ നിന്ന് ഇവ വാങ്ങാൻ സാധിക്കും. ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കാം.
ഏതാണ് മികച്ചത്
സ്വർണത്തിൽ നിന്ന് ആദായം പ്രതീക്ഷിക്കുന്നവരാണെങ്കിൽ നിക്ഷേപിക്കണ്ടത് ഗോൾഡ് ഇടിഎഫിലാണ്. മറ്റു ചാർജുകളില്ലാത്തതിനാൽ മുഴുവൻ നിക്ഷേപവും സ്വർണ യൂണിറ്റുകളാക്കാനും വില്പന നടത്തി പരമാവധി ലാഭമുണ്ടാക്കാനും ഡിജിറ്റൽ സ്വർണമായ ഗോൾഡ് ഇടിഎഫ് വഴി സാധിക്കും.
ഗ്രാമിന് 4,400 രൂപയുള്ളപ്പോൾ വാങ്ങിയ സ്വർണം 6,500 രൂപയിലേക്ക് ഉയര്‍ന്ന സമയത്ത് വില്പന നടത്തിയാലും ഭൗതിക സ്വർണത്തിൽ നിന്ന് 50,000 രൂപ മാത്രമെ ലാഭമെടുക്കാന്‍ സാധിക്കുകയുള്ളൂ. ഗോൾഡ് ഇടിഎഫിലാണെങ്കിൽ 1.50 ലക്ഷം രൂപയുടെ അധിക ലാഭം നേടാന്‍ സാധിക്കും. ഇത് എങ്ങനെ എന്ന് നോക്കാം.
സ്വർണം വാങ്ങുമ്പോൾ
സ്വർണാഭരണമായും ഗോൾഡ് ഇടിഎഫ് ആയും 5 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ എത്ര ഗ്രാം സ്വർണം കിട്ടുമെന്ന് നോക്കാം. ആഭ്യന്തര വിപണിയിലെ വിലയ്ക്കാണ് ജുവലറിയിൽ നിന്ന് സ്വർണാഭരണം വാങ്ങാൻ സാധിക്കുക. 1 ഗ്രാമിന് 4,650 രൂപ വിലയുള്ളപ്പോൾ വാങ്ങുന്ന കണക്ക് നോക്കാം.
ജുവലറിയിൽ 4,650 രൂപ വില വരുമ്പോൾ ഇതിനേക്കാള്‍ 200 രൂപ കുറവയിരിക്കും അന്താരാഷ്ട്ര വിപണിയിലെ വില. ഈ വിലയ്ക്കാണ് ഗോൾഡ് ഇടിഎഫ് വാങ്ങാൻ സാധിക്കുക. 4,450 രൂപയ്ക്ക് ഗോൾഡ് ഇടിഎഫ് വാങ്ങാനാകും.
ഭൗതിക സ്വർണമാകുമ്പോൾ 8 -20 ശതമാനം പണിക്കൂലി നൽകണം. ഇത് ഏകദേശം 950 രൂപ വരും. 3.03ശതമാനം ജിഎസ്ടിയും സ്വർണാഭരണം വാങ്ങുമ്പോൾ നല്‍കണം. 142 രൂപയോളം ജിഎസ്ടി വരും. ഇത്തരത്തിലുള്ള ചെലവുകൾ ചേർത്താൽ 1 ഗ്രാം സ്വർണാഭരണം വാങ്ങാൻ 5,742 രൂപ ചെലവാക്കണം.
ഗോൾഡ് ഇടിഎഫിന് പണിക്കൂലി, ജിഎസ്ടി എന്നിവ നൽകേണ്ട. എക്‌സ്ചേഞ്ച് ചാര്‍ജായി 15 രൂപയും ബ്രോക്കറേജ് ചാര്‍ജായി 50 രൂപയോളം (ബ്രോക്കറേജ് സ്ഥാപനം അനുസരിച്ച് വിലയിൽ വ്യത്യാസം വരും) നൽകണം. ഈ ചെലവുകൾ ചേർത്താൽ 1 ഗ്രാം ഗോൾഡ് ഇടിഎഫ് വാങ്ങാൻ 4,515 രൂപയോളം ചെലവാക്കിയാൽ മതി. ഇത്തരത്തിൽ 5 ലക്ഷം രൂപ ചെലവിടുമ്പോൾ 87 ഗ്രാം സ്വർണാഭരണവും 112 ഗ്രാം ഡിജിറ്റൽ ഹോൾഡും ലഭിക്കും.
വില്ക്കുമ്പോൾ
ഗ്രാമിന് 6,500 രൂപയ്ക്ക് സ്വർണം വില്ക്കാനാണ് ആഗ്രഹിക്കുന്നത്. 5-6 വർഷത്തിനുള്ളിൽ ഈ നിലയിലേക്ക് സ്വർണത്തിന്റെ വില ഉയരാം. സ്വർണാഭരണം വിൽക്കുമ്പോൾ ഉറുക്കിയാണ് സ്വര്‍ണം വില്പന നടത്തുക. കല്ലുകള്‍ ഉണ്ടെങ്കിലോ ഉപയോഗത്തിൽ വന്ന പൊട്ടലുകളോ കാരണം ചെറിയ അളവിൽ കുറവ് വന്നേക്കാം. ഇത്തരത്തിൽ 85 ഗ്രാമാണ് ഇവിടെ വില്പനയ്ക്ക് വെച്ചത്. ഏകദേശം 5,52,000 രൂപയാണ് ലഭിക്കുക. ലാഭമായി ലഭിക്കുന്നത് വെറും 52,000 രൂപ മാത്രമാണ്.
ഇടിഎഫിൽ യാതൊരു തേയ്മാന ചെലവും വരുന്നില്ല. കയ്യിലുള്ള 112 ഗ്രാം തന്നെ വില്‌ന നടത്താൻ സാധിക്കും. 7.28 ലക്ഷം രൂപ നേടാനാകും. നിക്ഷേപത്തേക്കാൾ 2.28 ലക്ഷം രൂപ ലാഭമായി കയ്യിൽ കിട്ടും. 1.50 ലക്ഷത്തിൽ അധികം വ്യത്യാസമാണ് ഗോൾഡ് ഇടിഎഫും സ്വർണാഭരണത്തിലെ നിക്ഷേപവും തമ്മിൽ വരുന്നത്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications