തകർന്ന സമ്പദ്‌വ്യവസ്ഥ, ദുർബലമായ ഡോളർ, യുഎസ് - ചൈന പിരിമുറുക്കങ്ങൾ, കൊറോണ വൈറസ് പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ ഈ വർഷം സ്വർണ വില 30 ശതമാനത്തിലധികം ഉയർന്നിരുന്നു. എന്നാൽ റെക്കോർഡ് നേട്ടത്തിൽ നിന്ന് സ്വർണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുത്തനെ ഇടിയാൻ തുടങ്ങി. നിലവിലെ ഇടിവ്, വില കുതിച്ചുയരുന്നതിന് മുമ്പുള്ള പിൻവാങ്ങലാണോ എന്നതാണ് വിപണിയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം. ഇത് 2011 ലെ എക്കാലത്തെയും ഉയർന്ന നിരക്കിനെ വരെ മറികടന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്.
ഇനി വില എങ്ങോട്ട്?
വെള്ളിയാഴ്ച ഒരു ഔൺസിന് 2,070 ഡോളറിനു മുകളിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചതിന് ശേഷം, യുഎസ് ബോണ്ട് വരുമാനം വർദ്ധിച്ചതോടെ ബുള്ളിയൻ 10% വരെ ഇടിഞ്ഞു. ചൊവ്വാഴ്ച മാത്രം ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഇടിവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇനി സ്വർണ വില എങ്ങോട്ട് എന്നതാണ് നിക്ഷേപകരെ കുഴയ്ക്കുന്ന ചോദ്യം. സ്വർണ വില സംബന്ധിച്ച ചില സൂചനകൾ നൽകുന്ന വിവരങ്ങൾ ഇതാ..
യുഎസ് വരുമാനം
യുഎസ് വരുമാനം കുറയുന്നത് സ്വർണ വില ഉയരാൻ ഒരു പ്രധാന ഘടകമാണ്, ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണം കൂടുതൽ ആകർഷകമാകും. എന്നാൽ കഴിഞ്ഞ ആഴ്ച്ച മുതൽ യുഎസ് വരുമാനം വർദ്ധിച്ചത് സ്വർണ വിലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഡോളർ ദുർബലമായി തുടരുന്നതും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളും ഉത്തേജക നടപടികളും നിക്ഷേപകരെ ആശങ്കാകുലരാക്കുന്നു. ഡോളറിനെതിരായ പണപ്പെരുപ്പ ഭീഷണിയെത്തുടർന്ന് അവസാന ആശ്രയമായി സ്വർണത്തെയാണ് കണക്കാക്കുന്നതെന്ന് ഗോൾഡ്മാൻ സാച്ച്സ് പറയുന്നു.
ഇടിഎഫുകളും ഫ്യൂച്ചറുകളും
ഈ ആഴ്ച സ്വർണ്ണത്തിന്റെ ഇടിവ് സാങ്കേതിക വിൽപ്പനയും ലാഭമെടുക്കലും കാരണമാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം കുത്തനെ ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഇടിഎഫ് ഹോൾഡിംഗുകൾ കുറഞ്ഞു, വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്.
പ്രവചനങ്ങൾ
അടുത്തിടെയുള്ള ഇടിവിന് മുമ്പായി വിലകൾ കുത്തനെ ഉയരുമെന്ന് നിരവധി വിദഗ്ധർ പ്രവചനങ്ങൾ നടത്തിയിരുന്നു. 12 മാസത്തിനുള്ളിൽ ബുള്ളിയൻ 2,300 ഡോളറിലെത്തുമെന്നായിരുന്നു ഗോൾഡ്മാൻ സാച്ച്സ് പ്രവചനം. ബാങ്ക് ഓഫ് അമേരിക്ക 3,000 ഡോളർ പ്രവചിച്ചിരുന്നു. ഇപ്പോഴും വിലയിലെ ഇടിവിന് ശേഷം സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഉദാഹരണത്തിന്, 2011, 2016 ലും ഈ വർഷത്തിന്റെ തുടക്കത്തിലും വില 10% മുതൽ 20% വരെ കുറഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
