2021 അവസാനത്തോടെ സ്വ‍ർണ വില റെക്കോ‍ർഡിലേയ്ക്ക്, 68,000 രൂപ വരെ ഉയരാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 2 വർഷത്തിനിടയിൽ സ്വർണ്ണ വില കുതിച്ചയുർന്നിട്ടുണ്ട്. 2019 ൽ സ്വ‍ർണത്തിന് ഏകദേശം 19 ശതമാനം നേട്ടമുണ്ടായപ്പോൾ 2020 ൽ ഇന്ത്യയിൽ സ്വർണ വില 40 ശതമാനം ‌ഉയർന്നു. ലോകത്തിൽ ഇപ്പോഴും വിവിധ പ്രശ്‌നങ്ങളും ചാഞ്ചാടുന്ന ഡോള‍ർ സൂചികയുമൊക്കെ ഇന്ത്യയിൽ സ്വർണ്ണനിരക്ക് ഇനിയും ഉയരാനുള്ള സാധ്യതകൾ കാണിക്കുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പത്തിനിടയാക്കുകയും അതുവഴി യുഎസ് ഡോളർ ഉൾപ്പെടെയുള്ള കറൻസികളിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന സർക്കാരുകളുടെ ധനക്കമ്മി വർദ്ധനവും മറ്റും സ്വർണ വില ഉയരുന്നത് തുടരാൻ കാരണമാകും.

നിലവിലെ വില ഇടിവ്

നിലവിലെ വില ഇടിവ്

ഡോളറിലെ ബലഹീനത ചരക്കുകളുടെ വിലയെ പിന്തുണയ്ക്കും, പ്രത്യേകിച്ച് സ്വർണ്ണത്തിന്റെ വിലയെ. നിലവിലെ സ്വ‍ർണ വിലയിലെ ഇടിവ് വഴി ​കൊമെക്സിൽ 1840 മുതൽ 1850 വരെയും ആഭ്യന്തര രംഗത്ത് 49,000 രൂപയിലും സ്വർണം വാങ്ങുന്നതിനുള്ള സുവർണ്ണാവസരമാണിതെന്ന് നിരീക്ഷക‍ർ പറയുന്നു. 2021 അവസാനത്തോടെ കോമെക്സിൽ 2,450 ഡോളറും ആഭ്യന്തര വില 10 ഗ്രാമിന് 65,000 രൂപ മുതൽ 68,000 / രൂപ വരെ ഉയരാനും സാധ്യതയുണ്ടെന്ന് മോത്തിലാൽ ഓസ്വാളിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു... രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ, വരും ദിവസങ്ങളില്‍ എങ്ങനെ...സ്വര്‍ണവില വീണ്ടും ഇടിഞ്ഞു... രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ, വരും ദിവസങ്ങളില്‍ എങ്ങനെ...

സ്വർണ്ണ ഇടിഎഫുകളിലേക്ക് നിക്ഷേപം

സ്വർണ്ണ ഇടിഎഫുകളിലേക്ക് നിക്ഷേപം

ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേയ്ക്ക് (ഇടിഎഫ്) നിക്ഷേപം വ‍ർദ്ധിച്ചിട്ടുണ്ട്. ഭൗതിക സ്വർണ്ണത്തിന്റെ ആവശ്യം കുറഞ്ഞ സമയത്താണ് ഇടിഎഫ് നിക്ഷേപത്തിന് ആവശ്യം വ‌ർദ്ധിച്ചിരിക്കുന്നത്. ഈ വ‍ർഷം രണ്ടാം പാദത്തിൽ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകളിലേക്കുള്ള (സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള) നിക്ഷേപം കുതിച്ചുയ‍ർന്നു. എച്ച് 1 വരവ് റെക്കോർഡ് ഭേദിച്ച് 734 ടണ്ണിലേക്ക് എത്തി.

കേരളത്തിൽ ഇന്ന് സ്വർണത്തിന് രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലകേരളത്തിൽ ഇന്ന് സ്വർണത്തിന് രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വില

രണ്ടാം പാദം

രണ്ടാം പാദം

രണ്ടാം പാദത്തിൽ 10 ശതമാനം വർധനവിനെത്തുടർന്ന് സ്വർണ്ണ വില 17 ശതമാനം ഉയർന്നു. ഇടിഎഫുകളിലേക്കുള്ള ശക്തമായ നിക്ഷേപത്തിന് ‌ഇത് കാരണമായതായി വേൾ‍ഡ് ഗോൾഡ് കൗൺസിൽ പറഞ്ഞു. വിവിധ വ്യവസ്ഥകൾ കണക്കിലെടുത്ത് 2020 ഓടെ സ്വർണ്ണ വില സ്ഥിരമായി തുടരാം. നിലവിൽ കൊറോണ രണ്ടാം തരംഗത്തിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. യൂറോപ്പിലെ കൊവിഡ് -19 അണുബാധകൾ, ഡെൻമാർക്ക്, ഗ്രീസ്, സ്പെയിൻ എന്നിവയുൾപ്പെടെ ചില രാജ്യങ്ങൾ ഇതിനകം തന്നെ ഏ‍‍ർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇവയൊക്കെയാണ് നിലവിൽ സ്വ‍ർണ വില ഇടിയാൻ കാരണം.

വാക്സിൽ കണ്ടെത്തിയാൽ

വാക്സിൽ കണ്ടെത്തിയാൽ

വാക്സിൻ കണ്ടെത്തിയാലും സ്വർണ്ണത്തിന്റെ പ്രവണത അതിവേഗം മാറാൻ സാധ്യതയില്ല. ഒരു വാക്സിൻ വിപണിയിൽ എത്തുന്നതിനുള്ള സാധ്യത 2020 അവസാനമോ 2021 ന്റെ തുടക്കത്തിലോ പ്രതീക്ഷിക്കാം, ഇത് ക്രമേണ വൻതോതിലുള്ള ഉൽ‌പാദനത്തിലേക്ക് കടന്നാൽ മാത്രമേ ആഗോളതലത്തിൽ വിതരണം ചെയ്യൂ. എങ്കിൽ പോലും ഇത് സ്വ‍ർണ വില കുറയ്ക്കില്ലെന്ന് മോട്ടിലാൽ ഓസ്വാൾ റിപ്പോർട്ടിൽ പറഞ്ഞു.

കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ താഴേയ്ക്ക്, സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസംകേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ താഴേയ്ക്ക്, സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

സ്വർണ വില ഉടൻ കുറയുമോ?

സ്വർണ വില ഉടൻ കുറയുമോ?

സ്വ‍ർണത്തിന്റെ വില കുത്തനെ കുറയാൻ കാത്തിരിക്കുന്നവർക്ക്, ഇത് ഉടൻ കുറയാൻ സാധ്യതയില്ല. പോ‍ർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനുള്ള മികച്ച മാർഗമാണ് സ്വർണം എന്നതിനാൽ നിക്ഷേപം നടത്തിയവർ നിക്ഷേപം തുടരണം. മറുവശത്ത്, സ്വ‍ർണം വാങ്ങാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് നിലവിലെ നേരിയ വിലയിടിവ് പ്രയോജനപ്പെടുത്താവുന്നതാണ്.

English summary

Gold prices likely to touch a record high of Rs 68,000 by the end of 2021 | 2021 അവസാനത്തോടെ സ്വ‍ർണ വില റെക്കോ‍ർഡിലേയ്ക്ക്, 68,000 രൂപ വരെ ഉയരാൻ സാധ്യത

In 2019, gold gained about 19 per cent, while in 2020, the price of gold in India rose by 40 per cent. Read in malayalam.
Story first published: Monday, September 28, 2020, 8:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X