സ്വർണത്തിൽ കാശ് മുടക്കിയവർക്ക് സന്തോഷ വാർത്ത, സ്വർണം ഈ വർഷം നിങ്ങളെ രക്ഷിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 മഹാമാരിയെ തുടർന്ന് 2020ൽ ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആഗോളതലത്തിൽ ഓഹരി വിപണികൾ തകർത്തു. ഇന്ത്യയിൽ, ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികയായ സെൻസെക്സ് ഈ വർഷം ഇതിനകം 31 ശതമാനത്തിലധികം ഇടിഞ്ഞു. ചിട്ടയായ നിക്ഷേപ പദ്ധതികളിലൂടെ കഴിഞ്ഞ മൂന്ന് വർഷമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നവർ ഇപ്പോൾ ഏകദേശം 10% വാർഷിക നഷ്ടത്തിലാണ്.

 

ലാഭം സ്വർണം

ലാഭം സ്വർണം

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപകർ പോലും ഇപ്പോൾ നഷ്ടത്തിലാണ്. ബോണ്ട് വരുമാനത്തിലുണ്ടായ വർധന ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കി. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ആകർഷകമായ വരുമാനം നൽകുന്ന മികച്ച അസറ്റ് ക്ലാസ് സ്വർണ്ണമാണ്. പണപ്പെരുപ്പത്തിന് എതിരായി പ്രവർത്തിക്കുന്ന ഒരു സുരക്ഷിത നിക്ഷേപ മാർഗമായാണ് സ്വർണത്തിനെ നിക്ഷേപർ കാണുന്നത്.

സ്വർണ വില ഉയരും

സ്വർണ വില ഉയരും

നിക്ഷേപകർ അപകടസാധ്യതയുള്ള സ്വത്തുക്കൾ വിൽക്കുകയും സ്വർണ്ണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാൽ സാധാരണഗതിയിൽ ഇപ്പോൾ സ്വർണ്ണ വില ഉയരും. ആഗോള വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ സമീപഭാവിയിൽ സ്വർണം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി പല രാജ്യങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജ്വല്ലറികളും മറ്റും അടച്ചിട്ടിരിക്കുന്നത് അൽപ്പം പ്രതികൂലമായും ബാധിക്കും.

സ്വർണം മികച്ച ഓപ്ഷൻ

സ്വർണം മികച്ച ഓപ്ഷൻ

ലോകമെമ്പാടുമുള്ള മിക്ക സെൻ‌ട്രൽ ബാങ്കുകളും സ്വയം അപകടസാധ്യത കുറയ്ക്കുന്നതിനായ കൂടുതൽ ഭൌതിക സ്വർണം വാങ്ങുകയാണ്. 2020 ൽ ഇതുവരെ തന്നെ, മഞ്ഞ ലോഹം 7% വരുമാനം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 18 ശതമാനമായിരുന്നു. ഓഹരി വിപണിയിലെ സമീപകാല ഇടിവിനെ തുടർന്ന്, സ്വർണ്ണത്തിന്റെ ദീർഘകാല വരുമാനം ഇന്ത്യൻ ഇക്വിറ്റി സൂചിക വരുമാനവുമായി താരതമ്യപ്പെടുത്താവുന്നതാണ്.

സർക്കാർ ബോണ്ടുകൾ, സ്ഥിര നിക്ഷേപ വരുമാനം എന്നിവ പോലുള്ള മറ്റ് അസറ്റ് ക്ലാസുകളേക്കാൾ ഇപ്പോൾ ലാഭകരമാണ് സ്വർണത്തിൽ നിക്ഷേപം നടത്തുന്നത്.

പോർട്ട്ഫോളിയോ

പോർട്ട്ഫോളിയോ

സ്വർണ്ണ വിലയും ഓഹരികളും തമ്മിൽ ബന്ധമുള്ളതിനാൽ, ധനകാര്യ ആസൂത്രകർ നിക്ഷേപ പോർട്ട്ഫോളിയോകളിൽ സ്വർണം നിർബന്ധമായും ഉൾപ്പെടുത്താൻ പറയാറുണ്ട്. കാരണം ഇങ്ങനെ ചെയ്താൽ ഓഹരി വിപണിയിൽ നഷ്ടമുണ്ടാകുമ്പോൾ പോർട്ട്ഫോളിയോയുടെ മൊത്തത്തിലുള്ള വരുമാനം സ്വർണ്ണം സംരക്ഷിക്കും. ധനകാര്യ ആസൂത്രകരുടെ അഭിപ്രായത്തിൽ, നിങ്ങളുടെ പോർട്ട്ഫോളിയൊയുടെ 10 മുതൽ 15% സ്വർണ്ണ ഇടിഎഫ്, ഫിസിക്കൽ ഗോൾഡ് അല്ലെങ്കിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ പോലുള്ള സ്വർണ്ണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ ഉൾക്കൊള്ളിക്കണം.

സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം?

സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം?

സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും, നിക്ഷേപിക്കാനുള്ള ചെലവ് കുറഞ്ഞ മാർഗം സ്വർണ്ണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വാങ്ങുക എന്നതാണ്. എന്നിരുന്നാലും, ദീർഘകാലത്തേക്ക് സ്വർണ്ണത്തിൽ ഒരു വലിയ തുക നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി). ഇവിടെ എടുത്തുപറയേണ്ട കാര്യം, നിങ്ങൾ കാലാവധി പൂർത്തിയാകുന്നതുവരെ എസ്‌ജിബിയിൽ നിക്ഷേപം തുടരുകയാണെങ്കിൽ മൂലധന നേട്ടനികുതി ഉണ്ടാകില്ല. കൂടാതെ, എല്ലാ വർഷവും നിങ്ങളുടെ നിക്ഷേപ തുകയ്ക്ക് 2.5% പലിശ ലഭിക്കും.

മറ്റ് മാർഗങ്ങൾ

മറ്റ് മാർഗങ്ങൾ

എസ്‌ഐ‌പി വഴി സ്വർണത്തിൽ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, സ്വർണ്ണ ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന സ്വർണ്ണ ഫണ്ടുകൾ മികച്ച ഓപ്ഷനാണ്. സാധാരണ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പോലെ നിങ്ങൾക്ക് ഈ ഫണ്ടുകൾ വാങ്ങാനും വിൽക്കാനും കഴിയും. അതിനാൽ നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് നിങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക.

English summary

How does gold save you this year? | സ്വർണത്തിൽ കാശ് മുടക്കിയവർക്ക് സന്തോഷ വാർത്ത, സ്വർണം ഈ വർഷം നിങ്ങളെ രക്ഷിക്കുന്നത് എങ്ങനെ?

Gold is the best asset class that provides attractive returns in times of economic uncertainty. Read in malayalam.
Story first published: Saturday, April 4, 2020, 11:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X