മാതാപിതാക്കൾ എന്ന നിലയിൽ മക്കളെ സാമ്പത്തികമായി സ്വതന്ത്രരാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ വാർദ്ധക്യത്തിൽ മക്കളെ ആശ്രയിച്ച് കഴിയേണ്ടി വരുന്ന മാതാപിതാക്കളുടെ എണ്ണവും ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കൾ എന്ന നിലയിൽ, നിങ്ങളുടെ സാമ്പത്തിക ആസൂത്രണം മോശമാണെങ്കിലാണ് വിരമിക്കലിന് ശേഷമുള്ള കാലം നിങ്ങൾക്ക് മക്കളെയോ മറ്റുള്ളവരെയോ ആശ്രയിക്കേണ്ടി വരുന്നത്. അതിനാൽ ഭാവിയിൽ വരാനിരിക്കുന്ന ചെലവുകൾ മുൻകൂട്ടി കണ്ട് ശരിയായ റിട്ടയർമെന്റ് ഫണ്ട് സൃഷ്ടിക്കേണ്ടത് പ്രധാനമാണ്.
റിട്ടയർമെന്റ് ഫണ്ട് നഷ്ട്ടപ്പെടുത്തരുത്
മക്കളോടുള്ള സ്നേഹം പലപ്പോഴും പലരുടെയും റിട്ടയർമെന്റ് ജീവിത സമ്പാദ്യം പോലും നഷ്ടപ്പെടുത്താറുണ്ട്. അതിനാൽ നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ട് ലാഭിക്കുന്നതിന് താഴെ പറയുന്ന ചില വൈകാരിക അബദ്ധങ്ങളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
സ്റ്റാർട്ട് അപ് സംരംഭങ്ങൾ
നിങ്ങളുടെ മക്കൾ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കുന്നതിനായി നിങ്ങളോട് ധനസഹായം ആവശ്യപ്പെട്ടാൽ റിട്ടയർമെന്റ് കാല ജീവിതത്തിനായി നിങ്ങൾ മാറ്റി വച്ചിരിക്കുന്ന തുകയിൽ നിന്ന് വലിയ തുക നൽകുന്നത് ഒരു മികച്ച തീരുമാനമല്ല. അതിനാൽ മക്കളെ വായ്പ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത്. നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ട് നഷ്ട്ടപ്പെടുത്തുന്നത് ഒരിയ്ക്കലും നല്ലൊരു തീരുമാനമല്ല.
തിരിച്ചടവുകൾ
നിങ്ങളുടെ മക്കളുടെ തിരിച്ചടവുകൾ പരിശോധിക്കുക. സ്ഥിരമായി ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളിലോ ലോൺ ഇഎംഐകളിലോ ആണ് മക്കൾ സമ്പാദ്യം ചെലവഴിക്കുന്നത് എങ്കിൽ അത് നല്ല സാമ്പത്തിക തീരുമാനമല്ല. പേയ്‌മെന്റുകളും ഇഎംഐകളും സ്ഥിരമായി അടച്ചു കൊണ്ടിരിക്കുന്നത് സാമ്പത്തിക അസ്ഥിരതയുടെ അടയാളമാണ്. ഇങ്ങനെയുള്ളപ്പോൾ നിങ്ങൾ കൈയിലുള്ള പണം കൊണ്ട് സഹായിക്കാൻ ശ്രമിച്ചാലും, ദീർഘകാലാടിസ്ഥാനത്തിൽ, ഇത് നിങ്ങളുടെ റിട്ടയർമെന്റ് കോർപ്പസിനെ നശിപ്പിച്ചേക്കാം.
മറ്റ് സഹായങ്ങൾ
നിങ്ങളുടെ മക്കൾ വളരെ ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ, ഒരു നല്ല ജോലി കണ്ടെത്താൻ അവരെ സഹായിക്കുക പോലുള്ള എല്ലാ വഴികളിലൂടെയും അവനെ അല്ലെങ്കിൽ അവളെ പിന്തുണയ്ക്കുക. വലിയൊരു നിങ്ങൾക്ക് അവർക്ക് നൽകാൻ കഴിയാത്തതിനാലാണ് ഇത്തരം സഹായങ്ങൾ ചെയ്യേണ്ടത്. വരുമാനത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിന് ഫ്രീലാൻസിംഗ് പ്രോജക്ടുകൾ ഏറ്റെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. ഇത് അവർക്ക് പുതിയ പഠനത്തിന്റെ കാഴ്ചപ്പാട് നൽകുകയും അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യും.
ആശ്രയത്വം പാടില്ല
നിങ്ങളുടെ മക്കൾക്ക് സ്വന്തമായി ഒരു കുടുംബം ഉണ്ടായിക്കഴിഞ്ഞാൽ അവർക്കൊപ്പം താമസിക്കുമ്പോൾ, അവർ നിങ്ങളെ സാമ്പത്തികമായി ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടാതെ അവരുടെ ജീവിതശൈലിക്ക് എങ്ങനെ പണം കണ്ടെത്തണം എന്നതിനെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുക. ആവശ്യമുള്ളപ്പോഴെല്ലാം സംഭാവന ചെയ്യുന്നത് മോശമല്ലെങ്കിലും ആശ്രയത്വം ഒരിയ്ക്കലും പാടില്ല.
കുടുംബ ബന്ധങ്ങൾ
നിങ്ങളുടെ മക്കൾക്കിടയിൽ സാമ്പത്തിക അസമത്വം ഉണ്ടോ എന്ന് നോക്കുക. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഒരാളെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചാൽ അത് കുടുംബ തർക്കങ്ങളിലേക്ക് നയിക്കും. സാമ്പത്തിക അസന്തുലിതാവസ്ഥ സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെയും ബാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications