സ്വർണം വിറ്റ് കാശാക്കാനാണോ നോക്കുന്നത്, എങ്കിൽ ജ്വല്ലറിയിൽ പോകേണ്ട, ഇതാണ് ഏറ്റവും നല്ല വഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കാരണം, ഇന്ത്യയിലെ സ്വർണ്ണ നിരക്ക് ഇപ്പോൾ കുതിച്ചുയരുകയാണ്. കൂടാതെ പൊട്ടിയ വളയോ, മാലയോ പോലും മാറ്റി വാങ്ങാനും ആളുകൾ തയ്യാറാകുന്നില്ല. സ്വർണം മാറ്റി വാങ്ങുമ്പോഴുള്ള നഷ്ടം ഓർത്തിട്ടാണ് പലരും ഉപയോഗിക്കാനാകാത്ത സ്വർണം വിറ്റ് കാശാക്കാൻ നോക്കുന്നത്. നിങ്ങളുടെ സ്വർണം മികച്ച വിലയ്ക്ക് വിൽക്കാൻ ജ്വല്ലറികളേക്കാൾ മികച്ച ചില മാർഗങ്ങൾ നോക്കാം.

 

ജ്വല്ലറികളിൽ വിൽക്കേണ്ട

ജ്വല്ലറികളിൽ വിൽക്കേണ്ട

ജ്വല്ലറികളിൽ വിൽക്കുന്നതിലൂടെ നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾക്ക് മികച്ച വില ലഭിക്കാനുള്ള സാധ്യതകൾ കുറയും. അതുപോലെ തന്നെ ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും നിങ്ങൾക്ക് മികച്ച വില ലഭിക്കാനിടയില്ല. ഇത്തരം സമയങ്ങളിൽ, ജ്വല്ലറികളല്ലാതെ സ്വർണം വിൽക്കാനാകുന്ന ചില കമ്പനികളുടെ സഹായം നിങ്ങൾക്ക് തേടാവുന്നതാണ്.

ജ്വല്ലറികളിലെ പ്രതിമാസ സ്വർണ്ണ നിക്ഷേപ പദ്ധതികളിൽ ചേരാം, സ്വർണം വാങ്ങുമ്പോൾ നേട്ടങ്ങൾ നിരവധി

പ്രത്യേക സ്വർണ്ണം വാങ്ങൽ കമ്പനികൾ

പ്രത്യേക സ്വർണ്ണം വാങ്ങൽ കമ്പനികൾ

പണം നൽകി സ്വർണം വാങ്ങുന്ന നിരവധി കമ്പനികൾ ഇന്ത്യയിലുണ്ട്. ആറ്റിക്ക, ഡി ഗോൾഡ് തുടങ്ങിയ പേരുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരത്തിൽ പ്രചാരത്തിലുള്ള കമ്പനികളാണ്. ഈ കമ്പനികൾ‌ നിങ്ങൾ‌ക്ക് ഉടനടി പണം നൽ‌കുന്നു. അല്ലെങ്കിൽ‌ സ്വർണം വിറ്റാലുടൻ നിങ്ങളുടെ അക്കൌണ്ടിൽ പണം ക്രെഡിറ്റാകും. ഈ കമ്പനികളിൽ സ്വർണം വിൽക്കുന്നത് വഴി നിരവധി നേട്ടങ്ങളുണ്ട്.

കൊവിഡ് കാലത്ത് കോളടിച്ചത് പട്ടം നിർമ്മാതാക്കൾക്ക്, ലോക്ക്ഡൌണിൽ പട്ടം പറത്തി ഇന്ത്യക്കാർ

പ്രത്യേകതകൾ

പ്രത്യേകതകൾ

ആറ്റിക്ക, ഡി ഗോൾഡ് പോലുള്ള കമ്പനികൾ വഴിയുള്ള സ്വർണ വിൽപ്പന നടപടികൾ വളരെ വേഗതയുള്ളതാണ്. മാത്രമല്ല സ്വർണ്ണം പരിശോധിക്കുന്നതിനുള്ള സംവിധാനവും മികച്ചതാണ്. ഈ കമ്പനികളിൽ ജർമ്മൻ സ്വർണ്ണ പരിശോധന യന്ത്രങ്ങളുണ്ട്. അത് പരിശുദ്ധിയും ഭാരവും കൃത്യമായി പരിശോധിക്കും. ഈ കമ്പനികൾ നിങ്ങൾക്ക് നിലവിലെ സ്വർണ്ണ നിരക്കുകളായിരിക്കും വാഗ്ദാനം ചെയ്യുക.

മലയാളികളുടെ സ്വന്തം 'ഈസ്‌റ്റേണ്‍' ഇനി നോര്‍വേക്കാരുടെ കൈയ്യില്‍; 2,000 കോടിയുടെ ഇടപാട്

കമ്മീഷൻ

കമ്മീഷൻ

സ്വർണ വിൽപ്പന കമ്പനികളിൽ സ്വർണം വിൽക്കുമ്പോൾ അവർ അവരുടെ കമ്മീഷൻ കുറച്ചിട്ടായിരിക്കും പണം നൽകുക. അതിനാൽ ചുരുക്കത്തിൽ, മറ്റ് അധിക ചാർജുകളൊന്നും ഉണ്ടാകണമെന്നില്ല. ലഭിക്കുന്ന തുകയിൽ നിങ്ങൾ അസന്തുഷ്ടനാണെങ്കിൽ മാത്രം വിൽപ്പനയുമായി മുന്നോട്ട് പോകാം. വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഒന്നുകിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയോ അല്ലെങ്കിൽ പണമായി നൽകുകയോ ചെയ്യും.

English summary

If you are planning to sell gold for cash, then don't go to jewellery, this is the best way | സ്വർണം വിറ്റ് കാശാക്കാനാണോ നോക്കുന്നത്, എങ്കിൽ ജ്വല്ലറിയിൽ പോകേണ്ട, ഇതാണ് ഏറ്റവും നല്ല വഴി

Let's look at some of the better ways than jewellers to sell your gold at the best price. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X