ഈ വർഷം കൈയിൽ സ്വർണമുള്ളവർ ഭാഗ്യവാന്മാർ; സ്വ‍ർണത്തിന്റെ പോക്ക് ഇനി എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നിക്ഷേപ പോർട്ട്‌ഫോളിയോയിൽ സ്വർണം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം 2019, 2020 വർഷങ്ങളിൽ ആളുകൾക്ക് വ്യക്തമായിട്ടുണ്ടാകും. മഞ്ഞ ലോഹം കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 42% വരുമാനമാണ് നേടിയിരിക്കുന്നത്. ഇടി വെൽത്തിലെ ഒരു റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 5 വർഷത്തെ റിട്ടേൺ ഏകദേശം 12 ശതമാനവും 7 വർഷത്തെ വരുമാനം 7.8 ശതമാനവുമാണ്. സ്വർണ്ണ വിലയിലെ ഈ വൻ വർദ്ധനവിന് പ്രധാന കാരണം ഓഹരി വിപണിയിലെ ഇടിവാണ്.

 

സ്വർണ വില കുറയുമോ?

സ്വർണ വില കുറയുമോ?

കോവിഡ് മഹാമാരി മൂലമുണ്ടായ അനിശ്ചിതത്വം ഉടൻ ഇല്ലാതാകാൻ സാധ്യതയില്ലാത്തതിനാൽ ആഗോള വളർച്ചയുടെ വീണ്ടെടുപ്പിന് സാക്ഷ്യം വഹിക്കുന്നതുവരെ കുറഞ്ഞ പലിശനിരക്ക് നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ സ്വർണ്ണത്തിന്റെ പ്രകടനത്തിൽ അടുത്ത കാലത്തൊന്നും മാറ്റം വരാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഓരോ നിക്ഷേപ പോർട്ട്‌ഫോളിയോയുടെയും ഭാഗമായിരിക്കണം സ്വർണം എന്നും ഒരാൾ തന്റെ പോർട്ട്‌ഫോളിയോയുടെ 10-15 ശതമാനം സ്വർണത്തിൽ നിക്ഷേപിക്കണമെന്നും വിശകലന വിദഗ്ധർ പറയുന്നു.

ആഭരണങ്ങൾ വേണ്ട

ആഭരണങ്ങൾ വേണ്ട

നിങ്ങൾ സ്വർണം കൈയിൽ കരുതുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ സ്വർണത്തിൽ നിക്ഷേപം നടത്താവുന്നതാണ്. സംഭരണ ​​ചെലവ്, മോഷണത്തിനുള്ള സാധ്യത, ഉയർന്ന ഇടപാട് ചെലവ് മുതലായ ഒന്നിലധികം പ്രശ്‌നങ്ങൾ ഉള്ളതിനാൽ നിക്ഷേപ ആവശ്യത്തിനായി ഭൌതിക സ്വർണം വാങ്ങുന്നത് ഒഴിവാക്കാം.

റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം സ്വർണ്ണ വില നിശ്ചലമായി തുടരുന്നത് എന്തുകൊണ്ട്?

ദീർഘകാലത്തേക്ക് സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം?

ദീർഘകാലത്തേക്ക് സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം?

സ്വർണ നിക്ഷേപം പേപ്പർ സ്വർണ്ണത്തിന്റെ രൂപത്തിലായിരിക്കണമെന്ന് ധനകാര്യ ആസൂത്രകർ പറയുന്നു. ഗോൾഡ് ഇടിഎഫുകളും സോവറിൻ ഗോൾഡ് ബോണ്ടുകളും (എസ്‌ജിബി) നിക്ഷേപകർക്ക് ലഭിക്കുന്ന മികച്ച രണ്ട് ഓപ്ഷനുകളാണ്.

തുടർച്ചയായ മൂന്നാം ദിവസവും കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡിൽ

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട്

നിലവിലുള്ള സ്വർണ്ണ വിലയ്ക്ക് കൃത്യമായ ഇടവേളകളിൽ എസ്ജിബികൾ സർക്കാർ നൽകുന്നു. ഇതിന് എട്ട് വർഷത്തെ നിശ്ചിത കാലാവധിയുണ്ട്. പക്ഷേ അഞ്ച് വർഷത്തെ ലോക്ക്-ഇൻ കഴിഞ്ഞ് വിൽക്കാൻ കഴിയും. എന്നിരുന്നാലും, നിങ്ങൾ‌ കാലാവധി പൂർത്തിയാകുന്നതുവരെ എസ്‌ജി‌ബികൾ‌ കൈവശം വച്ചാൽ‌, നിക്ഷേപത്തിന് മൂലധന നേട്ടനികുതി ഉണ്ടായിരിക്കില്ല. ഗോൾഡ് ഇടിഎഫുകളുടെയോ ഗോൾഡ് ഫണ്ടുകളുടെയോ കാര്യത്തിൽ മൂന്ന് വർഷത്തെ നിക്ഷേപത്തിന് ശേഷം നേടിയ മൂലധന നേട്ടത്തിന് 20% നികുതി ചുമത്തും.

ഗോൾഡ് ഇടിഎഫ്

ഗോൾഡ് ഇടിഎഫ്

​സ്വർണ്ണത്തിന്റെ വില വ‍‍‍ർദ്ധനവാണ് ഇടിഎഫിന്റെ ഏക വരുമാനം, പക്ഷേ എസ്‌ജിബിയുടെ കാര്യത്തിൽ, നിങ്ങൾക്ക് പ്രതിവർഷം 2.5% പലിശ ലഭിക്കും‌. അത് അർദ്ധ വാർഷികമായി നൽകും. എന്നാൽ, ഈ പലിശ വരുമാനം ആദായനികുതിക്ക് വിധേയമാണ്. എസ്‌ഐ‌പി രൂപത്തിൽ സ്ഥിരമായി സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോൾഡ് ഇടിഎഫുകളാണ് അവർക്ക് ഏറ്റവും നല്ലതെന്ന് വിദഗ്ധർ പറയുന്നു.

സോവറിൻ ഗോൾഡ് ബോണ്ടിന്റെ നേട്ടങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ടിന്റെ നേട്ടങ്ങൾ

ഗോൾഡ് ഇടിഎഫിനേക്കാൾ എസ്‌ജിബിയുടെ മറ്റൊരു നേട്ടം, ഫണ്ട് മാനേജുമെന്റ് ചാർജുകൾക്കായി ഗോൾഡ് ഫണ്ടുകൾ പ്രതിവർഷം 0.5-1 ശതമാനം ഈടാക്കുന്നുണ്ടെങ്കിലും എസ്‌ജിബികളുടെ കാര്യത്തിൽ അത്തരം ചാർജുകളൊന്നുമില്ല. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, കാലാവധി പൂർത്തിയാകുന്നതുവരെ ബോണ്ടുകൾ കൈവശം വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ദീർഘകാലത്തേക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാ‍‍ർ​ഗമാണ് എസ്ജിബികൾ.

എപ്പോൾ നിക്ഷേപിക്കാം?

എപ്പോൾ നിക്ഷേപിക്കാം?

ഈ വർഷം, കേന്ദ്രം ഇതുവരെ മൂന്ന് തവണ എസ്‌ജിബികൾ പുറത്തിറക്കിയിട്ടുണ്ട്. അടുത്ത ഒമ്പത് മാസത്തിനുള്ളിൽ മൂന്ന് തവണകൾ കൂടി പുറത്തിറക്കും.

സ്വർണം പണയം വച്ച് വായ്പ എടുത്തവരുടെ ശ്രദ്ധയ്ക്ക്; നാളെ പണയം തിരിച്ചെടുക്കേണ്ട അവസാന ദിനം

English summary

Importance of having gold in an investment portfolio | ഈ വർഷം കൈയിൽ സ്വർണമുള്ളവർ ഭാഗ്യവാന്മാർ; സ്വ‍ർണത്തിന്റെ പോക്ക് ഇനി എങ്ങോട്ട്?

In 2019 and 2020, people will see the importance of having gold in an investment portfolio. Yellow metal has generated about 42% of revenue in the last one year. Read in malayalam.
Story first published: Friday, July 3, 2020, 9:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X