നികുതിദായകരാണെങ്കിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവുകളെ പറ്റി കൃത്യമായ ധാരണയുണ്ടാകും. നിക്ഷേപങ്ങളിലൂടെ ഈ നികുതി ഇളവ് സ്വന്തമാക്കിയവരാകും ഭൂരിഭാഗവും. 80സി ആനുകൂല്യം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കുന്നതാണ്.
ഇത് കൂടാതെ നിരവധിയായ നികുതി ഇളവുകൾ ആദായ നികുതി നിയമത്തിൽ പറയുന്നുണ്ട്. വരുന്ന ബജറ്റിൽ പുതിയ നികുതി ഇളവുകളും പ്രതീക്ഷിക്കാം. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കും മുൻപ് ഈ ഇളവുകൾ ഉപയോഗിക്കേണ്ടതുണ്ട്. അധികം അറിയപ്പെടാത്ത 5 പ്രധാന നികുതി ഇളവുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയം ആൻഡ് ക്ലെയിം
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ഡി മെഡിക്കൽ ഇൻഷൂറൻസ് വഴി ലഭിക്കുന്ന നികുതി ഇളവുകളെ പറ്റിയാണ് പറയുന്നത്. ജീവിത പങ്കാളി, കുട്ടികൾ എന്നിവർക്കായി എടുത്ത മെഡിക്കൽ ഇൻഷൂറൻസിന്റെ പ്രീമിയം തുകയ്ക്ക് 25,000 രൂപ വരെ നികുതി ഇളവ് ലഭിക്കുന്നുണ്ട്. 60 വയസിൽ താഴെ പ്രായമുള്ള രക്ഷിതാക്കളുടെ മെഡിക്കൽ ഇൻഷൂറൻസിന്റെ പ്രീമിയം തുകയ്ക്ക് 25,000 രൂപയുടെ നികുതി ഇളവ് ലഭിക്കും.
രക്ഷിതാക്കളുടെ പ്രായം 60 വയസിന് മുകളിലാണെങ്കിൽ 50,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. പണമായി പ്രീമിയം അടച്ചാൽ ഈ ഇളവ് ലഭിക്കില്ലെന്ന് ഓർക്കണം. പ്രീമിയം അടവിന് പുറവെ രക്ഷിതാക്കളുടെ ചികിത്സാ ചെലവുകൾക്കും നികുതി ഇളവ് ലഭിക്കും. ഇത് മെഡിക്കൽ ഇൻഷൂറൻസ് ഇല്ലാത്ത വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

2. വാടക
വീട്ടു വാടകയായി ചെലവാക്കിയ തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കും. നിയമത്തിലെ സെക്ഷൻ 80ജിജി പ്രകാരമാണ് ഈ നികുതി ഇളവ് ലഭിക്കുന്നത്. സ്വയം തൊഴിൽ ചെയ്യുന്ന, ശമ്പളം വാങ്ങുന്ന വ്യക്തിക്ക് ഹൗസ് റെന്റ് അലവൻസ് ലഭിക്കാത്ത സാഹചര്യത്തിൽ വീട്ടു വാടക അടച്ച തുകയിൽ നികുതി ഇളവിന് അവകാശപ്പെടാം.
ഇ-ഫയലിംഗ് പോർട്ടൽ വഴി ഫോം 10ബിഎയിലൂടെയാണ് കിഴിവിന് ക്ലെയിം ചെയ്യേണ്ടത്. ഇത്തരം സാഹചര്യത്തിൽ നികുതിദായകനോ, പങ്കാളിക്കോ ജോലി സ്ഥലത്ത് സ്വന്തമായി വീടുണ്ടാവാൻ പാടില്ല. വർഷത്തിൽ 60,000 രൂപയുടെ നികുതി ഇളവ് നേടാം.
3. വിദ്യാഭ്യാസ വായ്പ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ഇ പ്രകാരം നികുതിദായകന്റെയോ ജീവിത പങ്കാളിയുടെയോ മക്കളുടെയോ വിദ്യാഭ്യാസ വായ്പ അടച്ച പലിശയ്ക്ക് ആദായ നികുതി ഇളവുണ്ട്. വിദ്യാഭ്യാസ വായ്പ ആരംഭിച്ച് 8 വർഷം വരെ നികുതി ഇളവ് നേടാം. ധനകാര്യ സ്ഥാപനങ്ങളില്‍
നിന്ന് ലഭിച്ച വായ്പയുടെ പലിശയ്ക്ക് മാത്രമാണ് നികുതി ഇളവ് ലബിക്കുക. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷമുള്ള ഉന്നത പഠനത്തിനായുള്ള വായ്പയ്ക്കാണ് ഇളവ് ലഭിക്കുന്നത്.
4. നാഷണൽ പെൻഷൻ സ്കീം
നാഷണൽ പെൻഷൻ സ്കീമിലെ നിക്ഷേപത്തിന് 2 വകുപ്പുകൾ പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. ആദ്യത്തേക്ക് സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവാണ്. ഇതോടൊപ്പം നാഷണൽ പെൻഷൻ സ്കീമിലെ ടെയർ 1 അക്കൗണ്ടിലെ നിക്ഷേപത്തിന് 50,000 രൂപയുടെ അധിക നികുതി ഇളവ് ലഭിക്കും. ഇത്തരത്തിൽ 2 ലക്ഷം രൂപയുടെ നികുതി ഇളവ് നാഷണൽ പെൻഷൻ സ്കീമിൽ നിന്ന് ലഭിക്കും.
5. സംഭാവന
നിശ്ചിത ഫണ്ടുകളിലോ ജീവകാരുണ്യ സ്ഥാപനങ്ങളിലോ നൽകിയ സംഭാവനയ്ക്ക് നികുതി ഇളവ് നൽകുന്നത് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ജിയാണ്. സംഭാവന സ്വീകരിക്കുന്ന വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് പരമാവധി കിഴിവ് കണക്കാക്കുന്നത്. ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് സംഭാവനയുടെ 50 ശതമാനമോ 100 ശതമാനം വരെയോ കിഴിവ് ലഭിക്കും.
പണമയല്ലാതെ നൽകുന്ന സംഭാവനകൾക്ക് നികുതി ഇളവില്ല. പണമായോ ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ സംഭാവന നൽകാം. 2,000 രൂപയിൽ കൂടുതൽ തുക പണമായി സംഭാവന നൽകാൻ അനുവദിക്കുന്നില്ല.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ വൈകരുത്; ജൂലൈ 31-നകം പൂർത്തിയാക്കി പിഴ ഒഴിവാക്കാം!

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications