നോട്ടടിച്ച് റിസര്‍വ് ബാങ്ക് ലാഭം കൊയ്യുകയാണോ? ആശാനും കൈ പൊള്ളി അച്ചടി ചെലവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ആവശ്യത്തിനും ചെലവ് കൂടുകയാണെന്നാണ് പൊതുവെയുള്ള പരാതി. 100 രൂപയായും 500 രൂപയായും കയ്യിൽ നിന്ന് പണം പോവുകയാണ്. കയ്യിലെ നോട്ട് ചെലവാകുന്നത് പോലെ റിസർവ് ബാങ്കിന് നോട്ടടിക്കാനും ചെലവാണ്. 10, 20, 50, 100, 200, 500 നോട്ടുകള്‍ അച്ചടിക്കാന്‍ എന്ത് ചെലവ് വരുമെന്ന് എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഓരോ നോട്ട് അച്ചടിക്കാനും വ്യത്യസ്ത ചെലവാണ് റിസര്‍വ് ബാങ്കിന്. വര്‍ഷന്തോറും നോട്ടടിക്കാനും വിതരണത്തിനും റിസര്‍വ് ബാങ്കിന് ചെലവേറുന്നുണ്ടെന്നാണ് കണക്ക്. 

 

എങ്ങനെയാണ് നോട്ടടിക്കുന്നത്

എങ്ങനെയാണ് നോട്ടടിക്കുന്നത്

ഇന്ത്യയിലെ മുഴുവൻ നോട്ടുകളും അച്ചടിക്കുന്നത് എവിടെ നിന്നാണെന്ന് അറിയുമോ?. നാല് കറന്‍സി പ്രസുകളില്‍ നിന്നാണ് റിസര്‍വ് ബാങ്ക് കറന്‍സികള്‍ അച്ചടിച്ച് ഇറക്കുന്നത്. റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരും മുംംബൈയിലുമുള്ള രണ്ട് പ്രസുകളിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മൈനിംഗ് കോര്‍പ്പറേഷന്റെ നാസിക്കിലും ദേവാസിലുമുള്ള രണ്ട് പ്രസുകളില്‍ നിന്നുമാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ അച്ചടിക്കുന്നത്.

Also Read: ജിയോയും എയർടെലും, ആമസോണും ഫ്ലിപ്കാർട്ടും; ഇതാ ഇന്ത്യൻ വിപണി ഭരിക്കുന്ന 'ഇരട്ടകള്‍'Also Read: ജിയോയും എയർടെലും, ആമസോണും ഫ്ലിപ്കാർട്ടും; ഇതാ ഇന്ത്യൻ വിപണി ഭരിക്കുന്ന 'ഇരട്ടകള്‍'

കറന്‍സി

100 ശതമാനം കോട്ടണിലാണ് നോട്ടുകള്‍ നിര്‍മിക്കുന്നത്. അച്ചടിച്ചെത്തുന്ന നോട്ടുകള്‍ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകളില്‍ നിന്ന് കറന്‍സി ചെസ്റ്റുകളിലേക്ക് എത്തിക്കുയാണ് ചെയ്യുന്നത്. 2021 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 3,054 കറന്‍സി ചെസ്റ്റുകളാണ് രാജ്യത്തുള്ളത്. 2021 നെ അപേക്ഷിച്ച് 20, 50, 100, നോട്ടുകള്‍ക്കാണ് 2022 ല്‍ ചെലവേറിയത്. 500 രൂപ നോട്ടിന് ചെലവില്‍ വ്യത്യാസമില്ല. എന്നാൽ 10 രൂപ നോട്ടിന് ചെലവ് കുറയുകയാണ് ചെയ്തത്.

Also Read: കാർഡ് ഉപയോ​ഗിച്ച് ഇന്ധനം നിറച്ചാൽ വർഷത്തിൽ 40 ലിറ്റർ സൗജന്യം! നിങ്ങളുടെ കയ്യിലെ കാർഡിൽ ഈ നേട്ടമുണ്ടോ?Also Read: കാർഡ് ഉപയോ​ഗിച്ച് ഇന്ധനം നിറച്ചാൽ വർഷത്തിൽ 40 ലിറ്റർ സൗജന്യം! നിങ്ങളുടെ കയ്യിലെ കാർഡിൽ ഈ നേട്ടമുണ്ടോ?

ചെലവ് നോക്കാം

ചെലവ് നോക്കാം

10 രൂപയുടെ ആയിരം എണ്ണം അച്ചടിക്കാനുള്ള ചെലവ് 960 രൂപയാണ് റിസർവ് ബാങ്കിന്റെ ചെലവ്. അതായത് 96 പൈസ ഒരു 10 രൂപ നോട്ട് അച്ചടിക്കാനായി ചെലവ് വരും. 20 രൂപയുടെ 1000 നോട്ടുകൾ അച്ചടിക്കാന്‍ 950 രൂപയാണ് ചെലവ്. ഒരു നോട്ടിന് 95 പൈസ ചെലവ് വരും.

50 രൂപയുടെ 1,000 നോട്ടുകൾ അച്ചടിച്ചിറക്കാന്‍ 1,130 രൂപയാണ് ആവശ്യം. 1.13 രൂപ ഒരു നോട്ടിന് ചെലവുണ്ട്. 100 രൂപ നോട്ടിന് 1,770 രൂപയും 200 രൂപ നോട്ടിന് 2,370 രൂപയും 500 രൂപ നോട്ടിന് ,2290 രൂപയുമാണ് 1000 എണ്ണം അച്ചടിക്കാനുള്ള ചെലവ്.

Also Read: സേവിം​ഗ്സ് അക്കൗണ്ടിൽ ഇനി മിനിമം ബാലൻസിനെ പേടിക്കേണ്ട; പിഴയില്ലാതെ എത്രയും നിക്ഷേപിക്കാം; അക്കൗണ്ട് ഇതാണ്Also Read: സേവിം​ഗ്സ് അക്കൗണ്ടിൽ ഇനി മിനിമം ബാലൻസിനെ പേടിക്കേണ്ട; പിഴയില്ലാതെ എത്രയും നിക്ഷേപിക്കാം; അക്കൗണ്ട് ഇതാണ്

അച്ചടിക്കാനുള്ള ചെലവ്

50 രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവ് 2021നെക്കേള്‍ 23 ശതമാനമാണ് വര്‍ധിച്ചത്. 20 രൂപ നോട്ടിന് 1 ശതമാനം വര്‍ധനവും ഉണ്ടായി. 2021 ല്‍ 5,000 കോടി രൂപയാണ് നോട്ട് അച്ചടിക്കാനായി റിസർവ് ബാങ്ക് ചെലവാക്കിയത്. നോട്ട് നിരോധനത്തിന് ശേഷം ഇത്രയും ചെലവ് വരുന്നത് ഇത് ആദ്യമാണ്. നോട്ട് നിരോധന കാലത്ത് പുതിയ നോട്ടുകൾ അച്ചടിക്കാനായി വന്ന ചെലവ് 8,000 കോടി രൂപയായിരുന്നു.

2,000 രൂപയുടെ നോട്ടിന് എത്ര ചെലവ്

2,000 രൂപയുടെ നോട്ടിന് എത്ര ചെലവ്

2000 രൂപയുടെ നോട്ടിന്റെ അച്ചടി ചെലവ് റിസർവ് ബാങ്ക് പുറത്തു വിട്ടിട്ടില്ല. 2018 ൽ ഒരു 2000 രൂപ നോട്ടിന് 4.18 രൂപ ചെലവ് വന്നിരുന്നു. 2020 തിൽ ഇത് 3.54 രൂപയായിരുന്നു. ഇതോടൊപ്പം 2000 രൂപ നോട്ടിന്റെ പ്രചാരത്തിലും രാജ്യത്ത് കുറവ് വന്നിട്ടുണ്ട്. 214 കോടി നോട്ടുകൾ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. 2020 തില്‍ ഇത് 274 കോടി നോട്ടുകളായിരുന്നു.

Read more about: currency rbi
English summary

​Increase In The Printing Cost Of Indian Currency; Reserve Bank Pays More For It; Details

​Increase In The Printing Cost Of Indian Currency; Reserve Bank Pays More For It; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X