സ്വർണമാണോ ഫിക്സഡ് ഡിപ്പോസിറ്റാണോ ഏറ്റവും മികച്ച നിക്ഷേപ മാ‍‍ർ​ഗം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ മാ‍​ർ​ഗങ്ങളാണ് മ്യൂച്വൽ ഫണ്ടുകൾ, സ്വർണം, സ്ഥിര നിക്ഷേപങ്ങൾ എന്നിവ. എന്നാൽ പലർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചും എസ്‌ഐപികളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തതിനാൽ പലരും അപകടസാധ്യത കുറഞ്ഞ സ്വർണ്ണം, എഫ്ഡി തുടങ്ങിയവയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇവ രണ്ടിലും നിങ്ങൾക്ക് ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷൻ ഏതെന്ന് പരിശോധിക്കാം.

 

താരതമ്യം നടത്തുക

താരതമ്യം നടത്തുക

നിങ്ങളുടെ സാഹചര്യത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായ ശരിയായ നിക്ഷേപമാണ് എല്ലായ്പ്പോഴും തിരഞ്ഞെടുക്കേണ്ടത്. ഇതിനായി വിശദമായ താരതമ്യം നടത്തി വേണം നിഗമനത്തിലെത്താൻ. സ്വർണത്തിന്റെയും എഫ്ഡിയുടെയും കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം സ്വർണ്ണ നിക്ഷേപം നിരന്തര ചാഞ്ചാട്ടത്തിന് വിധേയമാകുമ്പോൾ, സ്ഥിര നിക്ഷേപങ്ങൾ മുൻ‌ നിശ്ചയിച്ച വരുമാനം ഉറപ്പു നൽകുന്നു.

അറിഞ്ഞോ സ്വർണം വാങ്ങാൻ ആളില്ല; ഇന്ത്യയ്ക്കാർക്ക് സ്വർണത്തോടുള്ള ഭ്രമം അവസാനിച്ചോ?

സ്വ‍ർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

സ്വ‍ർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് സ്വർണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. സ്വർണ്ണ വിതരണം, ഇറക്കുമതി, യുഎസ് ഡോളറിന്റെ വില, അന്താരാഷ്ട്ര വ്യാപാര ബന്ധം തുടങ്ങിയവ സ്വർണ്ണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇവയ്ക്ക് അനുസരിച്ച് സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ വരാം.

നിക്ഷേപത്തിന് എട്ട് ശതമാനത്തിന് മുകളിൽ പലിശ വേണോ? ഈ നാല് ബാങ്കുകളിൽ മാത്രം

എഫ്ഡി വരുമാനം

എഫ്ഡി വരുമാനം

എഫ്ഡിയുടെ വരുമാനം വിപണിയിലെ ഏറ്റക്കുറച്ചിലിൽ നിന്ന് വ്യത്യസ്തമാണ്. അതായത് മാർക്കറ്റ് എങ്ങനെ പ്രവർത്തിച്ചാലും, നിങ്ങളുടെ വരുമാനം മുൻകൂട്ടി നിശ്ചയിച്ച നിരക്കുകൾക്ക് അനുസരിച്ച് ലഭിക്കും. റിസ്ക്, സുരക്ഷ, വിപണി സ്വഭാവം എന്നിവ കണക്കിലെടുക്കുമ്പോൾ, വിപണിയിലെ ചാഞ്ചാട്ടത്തെ ബാധിക്കാത്തതിനാൽ എഫ്ഡി ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു. വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് താരതമ്യം ചെയ്ത് നിങ്ങൾക്ക് ശരിയായ ബാങ്ക് തിരഞ്ഞെടുക്കാവുന്നതാണ്.

എഫ്ഡി പലിശ നിരക്ക് കുറയ്ക്കൽ ബാധിക്കുന്നത് 4 കോടി മുതിർന്ന പൗരന്മാരെ

വരുമാന നിരക്ക്

വരുമാന നിരക്ക്

സാധാരണയായി, സ്വർണ്ണ നിക്ഷേപം ന്യായമായ വരുമാന നിരക്ക് ഉറപ്പാക്കുന്നു. എഫ്ഡികൾക്ക് ഇപ്പോൾ 4.5 ശതമാനം മുതൽ 8.6 ശതമാനം വരെ പലിശ നിരക്കാണ് ലഭിക്കുന്നത്. വരുമാനം കുറവാണെങ്കിലും റിസ്ക് വളരെ കുറഞ്ഞ നിക്ഷേപ മാ‍ർ​ഗമാണിത്. സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് എഫ്ഡി പലിശനിരക്കുകൾ നിശ്ചയിക്കുന്നത്.

പല മാ‍​ർ​ഗങ്ങൾ

പല മാ‍​ർ​ഗങ്ങൾ

സ്വർണ്ണ നിക്ഷേപത്തിന്റെ കാര്യത്തിൽ ഒരാൾക്ക് സ്വർണ്ണ ഇടിഎഫ്, ഗോൾഡ് ഇക്വിറ്റി അല്ലെങ്കിൽ ഗോൾഡ് ബുള്ളിയൻ തുടങ്ങി നിരവധി ഓപ്ഷനുകൾ ഉണ്ട്. നിക്ഷേപത്തിന്റെ കാലാവധി തിരഞ്ഞെടുത്ത നിക്ഷേപ മാ‍‍ർ​ഗത്തെ ആശ്രയിച്ചിരിക്കുന്നു. എഫ്ഡിയുടെ കാര്യത്തിൽ, നിങ്ങളുടെ ആവശ്യമനുസരിച്ച് 7 ദിവസം മുതൽ 10 വർഷം വരെയാണ് കാലാവധി. ഓരോ കാലാവധിയിലും ഓരോ പലിശ നിരക്കായിരിക്കും ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്നത്.

നികുതി

നികുതി

സ്വർണ്ണത്തിൽ നിന്നുള്ള വരുമാനം ‘ക്യാപിറ്റൽ ഗെയിൻസ്' ടാക്സ് ആയാണ് കണക്കാക്കുന്നത്. എന്നാൽ എഫ്ഡിയിൽ നിന്നുള്ള പലിശയ്ക്ക് നിലവിലുള്ള ആദായനികുതി സ്ലാബ് നിരക്കിൽ നികുതി ചുമത്തുന്നു.

malayalam.goodreturns.in

English summary

സ്വർണമാണോ ഫിക്സഡ് ഡിപ്പോസിറ്റാണോ ഏറ്റവും മികച്ച നിക്ഷേപം മാ‍‍ർ​ഗം?

Mutual Funds, Gold and Fixed Deposits are the most important sources of risky investments. But since many people are not clear about mutual fund investments and SIPs, many choose low-risk gold and FD. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X