സ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ? വാങ്ങിയാലുള്ള ഗുണങ്ങളും ദോഷങ്ങളും ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭരണങ്ങളുണ്ടാക്കാൻ മാത്രമുള്ള ഒന്നല്ല സ്വർണം. സ്വർണം ഇന്ത്യയിലെ ഒരു ജനപ്രിയ നിക്ഷേപ രൂപം കൂടിയാണ്. പല ഇന്ത്യക്കാരും കരുതുന്നത് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് മികച്ച നിക്ഷേപ മാർഗമാണെന്നും സാമ്പത്തിക അടിയന്തരാവസ്ഥയിൽ സ്വർണം സുരക്ഷിതത്വം ഉറപ്പാക്കുമെന്നുമാണ്. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന്റെ വിവിധ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് പരിശോധിക്കാം.

പണപ്പെരുപ്പവും സ്വർണവും

പണപ്പെരുപ്പവും സ്വർണവും

പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായിട്ടാണ് സ്വർണം കണക്കാക്കപ്പെടുന്നത്. പണപ്പെരുപ്പവുമായി സ്വർണത്തിന് നേരിട്ട് ബന്ധമുണ്ട്. പണപ്പെരുപ്പ കാലഘട്ടത്തിൽ ഓഹരികളും ഡെറ്റ് ഫണ്ടുകളും ഫലപ്രദമാകില്ലെന്ന് നിക്ഷേപകർ ഭയപ്പെടുന്നു. എന്നാൽ പണപ്പെരുപ്പ സമയത്ത് സ്വർണം ചരിത്രപരമായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും പണമാക്കാം

എപ്പോൾ വേണമെങ്കിലും പണമാക്കാം

സ്വർണ്ണത്തെ നല്ല നിക്ഷേപമായി മാറ്റുന്ന മറ്റൊരു ഘടകങ്ങളിലൊന്നാണ് ദ്രവ്യത. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സ്വർണം എളുപ്പത്തിൽ പണമാക്കി മാറ്റാം. മറ്റ് നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന ദ്രവ്യത ഉള്ള ഒരേയൊരു നിക്ഷേപമാണ് സ്വർണം. കൂടാതെ നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കുന്നതിന്, നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കേണ്ടത് വളരെ പ്രധാനമാണ്. നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനുള്ള എളുപ്പവും സൗകര്യപ്രദവുമായ മാർഗ്ഗമാണ് സ്വർണം.

മൂല്യം നിലനിർത്തും

മൂല്യം നിലനിർത്തും

സ്വർണത്തിന്റെ വില കുറയുകയാണെങ്കിലും, സ്വർണ്ണത്തിന്റെ അടിസ്ഥാന മൂല്യത്തിൽ വലിയ മാറ്റമൊന്നും വരുത്തുന്നില്ല. ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യക്കാർ സ്വർണം വാങ്ങുന്നതിനും ഇതൊരു കാരണമാണ്. ഒപ്പം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് സ്വർണം. കാലങ്ങളായി ഇന്ത്യക്കാർ സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കുന്നു.

നിഷ്ക്രിയ നിക്ഷേപം

നിഷ്ക്രിയ നിക്ഷേപം

ഓഹരികളും ബോണ്ടുകളും പോലുള്ള ഒരു നിക്ഷേപമല്ല സ്വർണം. ഈ നിക്ഷേപങ്ങൾ പലിശയുടെയും ലാഭവിഹിതത്തിന്റെയും രൂപത്തിൽ സ്ഥിര വരുമാനം നൽകുന്നു. എന്നാൽ, സ്വർണ്ണത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ഏക വരുമാനം വിൽക്കുമ്പോൾ മാത്രമാണ്.

ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്, സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക്ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്, സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക്

സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്

സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്

ഭൌതിക സ്വർണ്ണം കൈവശം വയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സൂക്ഷിക്കുന്ന കാര്യമാണ് ഏറ്റവും വലിയ പ്രശ്നം. ഉയർന്ന മൂല്യമുള്ളതിനാൽ സ്വർണം വളരെ കരുതലോടെ സൂക്ഷിക്കണം. നിങ്ങളുടെ സ്വർണ്ണനാണയങ്ങളും ആഭരണങ്ങളും ഒരു ബാങ്ക് ലോക്കറിൽ സൂക്ഷിക്കുകയാണെങ്കിൽ നിങ്ങൾ ഓരോ വർഷവും ലോക്കർ നിരക്കുകൾ നൽകണം.

സ്വർണത്തിന് ചരിത്ര വില, പൊന്നിൽ തൊട്ടാൽ പൊള്ളും, വില ഇനി എങ്ങോട്ട്?സ്വർണത്തിന് ചരിത്ര വില, പൊന്നിൽ തൊട്ടാൽ പൊള്ളും, വില ഇനി എങ്ങോട്ട്?

നഷ്ടത്തിലേക്ക് നയിച്ചേക്കാം

നഷ്ടത്തിലേക്ക് നയിച്ചേക്കാം

ഓഹരി വിപണികൾ തകരുമ്പോൾ നിക്ഷേപകർ ഉയർന്ന വിലയ്ക്ക് സ്വർണ്ണത്തിൽ നിക്ഷേപം നടത്തുമ്പോൾ ചിലപ്പോൾ സ്വർണത്തിന്റെ മൂല്യം ഉയരും. പരിഭ്രാന്തി അവസാനിച്ചുകഴിഞ്ഞാൽ, സ്വർണ്ണത്തിന്റെ വില വീണ്ടും താഴേയ്ക്ക് പോകും. ഇത് നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.

സ്വർണം സൂക്ഷിച്ച് വച്ചിട്ട് എന്തുകാര്യം? കാശുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?സ്വർണം സൂക്ഷിച്ച് വച്ചിട്ട് എന്തുകാര്യം? കാശുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?

Read more about: gold സ്വർണം
English summary

Investing In Gold: Cons & Pros | സ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ? വാങ്ങിയാലുള്ള ഗുണങ്ങളും ദോഷങ്ങളും ഇതാ

Gold is a popular form of investment in India. Many Indians believe that investing in gold is the best investment. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X