ജ്വല്ലറികളിലെ പ്രതിമാസ സ്വർണ്ണ നിക്ഷേപ പദ്ധതികളിൽ ചേരാം, സ്വർണം വാങ്ങുമ്പോൾ നേട്ടങ്ങൾ നിരവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ സ്ത്രീകളിൽ ഒരു വലിയ വിഭാ​ഗമെങ്കിലും പൊതുവേ സ്വർണത്തോട് കൂടുതൽ താത്പര്യമുള്ളവരാണ്. ആഭരണ രൂപത്തിൽ സ്വർണം കൈവശം വയ്ക്കുന്നത് ഉയർന്ന വരുമാന ചാർജുകളും അധിക ചെലവുകളും ഉണ്ടാക്കുന്നതിനാൽ ഒരു നിക്ഷേപമായി കണക്കാക്കേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. കൊറോണ വൈറസ് മഹാമാരി മൂലം അടുത്ത കുറച്ച് മാസങ്ങളായി സ്വർണ വില കുതിച്ചുയ‍‍ർന്നിരുന്നു. സ്വ‍ർണ വില കഴിഞ്ഞ മാസം റെക്കോർഡ് ഉയ‍ർന്ന നിരക്കായ 10 ​ഗ്രാമിന് 56,200 രൂപ വരെ എത്തിയിരുന്നു.

 

പ്രതിമാസ സ്വർണ നിക്ഷേപ സ്കീം

പ്രതിമാസ സ്വർണ നിക്ഷേപ സ്കീം

ഉയർന്ന വില കാരണം, ഒറ്റയടിക്ക് സ്വർണം വാങ്ങുന്നത് സാധാരണക്കാരെ സംബന്ധിച്ച് പോക്കറ്റ് കാലിയാക്കുന്ന പരിപാടിയാണ്. ഇവിടെയാണ് ജ്വല്ലറികളുടെ പ്രതിമാസ സ്വർണ സ്കീമുകളുടെ നേട്ടം. ഇവിടെ നിക്ഷേപകർക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും 12 മാസത്തിനുശേഷം അത് ആഭരണങ്ങളുടെ രൂപത്തിൽ വീണ്ടെടുക്കുകയും ചെയ്യാം.

ശരിക്കും കൂടിയില്ലെങ്കിലും ഇന്ത്യയിൽ സ്വര്‍ണ വിലകൂടും! റെക്കോർഡ് തകർക്കുന്ന സ്വര്‍ണവിലയുടെ പിറകിൽ...ശരിക്കും കൂടിയില്ലെങ്കിലും ഇന്ത്യയിൽ സ്വര്‍ണ വിലകൂടും! റെക്കോർഡ് തകർക്കുന്ന സ്വര്‍ണവിലയുടെ പിറകിൽ...

വിവിധ ജ്വല്ലറികൾ

വിവിധ ജ്വല്ലറികൾ

സാധാരണയായി 11 മാസത്തേക്ക് തവണകളായി നിങ്ങൾ നിക്ഷേപം നടത്തുകയും ജ്വല്ലറി അവസാന ഒരു മാസത്തെ തവണ അടയ്ക്കുകയും ചെയ്യുന്നു. മിക്ക ജ്വല്ലറികളും ചെറിയ മാറ്റങ്ങളോടെ ഇത്തരം സ്കീമുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഏതെങ്കിലും സ്കീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് വ്യവസ്ഥകൾ ശ്രദ്ധാപൂർവ്വം വായിച്ച് ഉറപ്പാക്കേണ്ടതുണ്ട്. തനിഷ്ക്, ജോസ് ആലുക്കാസ്, ജിആർടി ജൂവൽസ് എന്നീ ജ്വല്ലറികളിലെ സ്വർണ്ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് അറിയാം.

കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില; സ്വർണ വില ഇനി എങ്ങോട്ട്, കൂടുമോ കുറയുമോ?കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില; സ്വർണ വില ഇനി എങ്ങോട്ട്, കൂടുമോ കുറയുമോ?

തനിഷ്ക് ഗോൾഡൻ ഹാർവെസ്റ്റ് സ്കീം

തനിഷ്ക് ഗോൾഡൻ ഹാർവെസ്റ്റ് സ്കീം

നിക്ഷേപകർക്ക് ഷോറൂമുകളിലെത്തിയും വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും തനിഷ്ക് ഗോൾഡൻ ഹാർവെസ്റ്റിൽ 10 മാസത്തേക്ക് പ്രതിമാസം 2,000 രൂപ അല്ലെങ്കിൽ 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. കാലാവധി പൂർത്തിയാകുമ്പോൾ, വീണ്ടെടുക്കൽ സമയത്ത് ഒരു തവണയുടെ 75% വരെ കിഴിവ് ലഭിക്കും. ഉദാഹരണത്തിന്, നിങ്ങൾ പ്രതിമാസം 2,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 10 മാസത്തിനുള്ളിൽ ആകെ 20,000 രൂപ നൽകേണ്ടിവരും. പതിമൂന്നാം മാസ കാലയളവിൽ, 21,500 രൂപ വിലമതിക്കുന്ന സ്വർണ്ണം വാങ്ങാൻ തനിഷ്ക് നിങ്ങളെ അനുവദിക്കും. നിങ്ങളുടെ ഗോൾഡൻ ഹാർവെസ്റ്റ് അക്കൗണ്ട് തുറന്ന തീയതി മുതൽ 400 ദിവസത്തിനുള്ളിൽ നിങ്ങൾ അക്കൗണ്ട് നിർബന്ധമായും ക്ലോസ് ചെയ്യണം.

ജോസ് ആലുക്കാസ് ഈസി ബൈ ഗോൾഡ് പർച്ചേസ് പ്ലാൻ

ജോസ് ആലുക്കാസ് ഈസി ബൈ ഗോൾഡ് പർച്ചേസ് പ്ലാൻ

‌ജോസ് ആലുക്കാസ് ഈസി ബൈ എന്നത് സ്വർണ്ണ ഉൽ‌പ്പന്നങ്ങൾ സംരക്ഷിക്കുന്നതിനും വാങ്ങുന്നതിനുമായി മാത്രമായുള്ള ഒരു ഓൺലൈൻ സ്വർണ്ണ പദ്ധതിയാണ്. ജോസ് ആലുക്കാസ് വെബ്സൈറ്റ് വഴി ആർക്കും സ്കീമിൽ ചേരാനും ഓൺ‌ലൈൻ വഴി പേയ്‌മെന്റുകൾ നടത്താനും കഴിയും. തവണകൾ പൂർണമായി അടച്ചുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ജ്വല്ലറിയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നോ ഏതെങ്കിലും ഷോറൂമുകളിൽ നിന്നോ സ്വർണം വാങ്ങാം. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ജോസ് ആലുക്കാസ് വെബ്സൈറ്റ് വഴി സ്കീമിൽ ചേരാം. 18 വയസ്സിന് മുകളിലുള്ള ആർക്കും ഈ വ്യവസ്ഥാപിത സ്വർണ്ണ വാങ്ങൽ പദ്ധതിയിൽ ആദ്യ ഗഡുമായ 1,000 രൂപ, 2,000 രൂപ അല്ലെങ്കിൽ 5,000 രൂപ നൽകി പദ്ധതിയിൽ ചേരാം.

ജിആർടി ഗോൾഡൻ ഇലവൻ ഫ്ലെക്സി പ്ലാൻ

ജിആർടി ഗോൾഡൻ ഇലവൻ ഫ്ലെക്സി പ്ലാൻ

ജിആർടി ഗോൾഡൻ ഇലവൻ ഫ്ലെക്സി പ്ലാൻ ഒരു പ്രതിമാസ സ്വർണ്ണ നിക്ഷേപ പദ്ധതിയാണ്. ഉപഭോക്താവിന് മാസം 500 രൂപ മുതൽ നിക്ഷേപം നടത്താം. പതിനൊന്ന് തുല്യ പ്രതിമാസ അഡ്വാൻസ് പേയ്‌മെന്റുകളാണ് നിക്ഷേപകൻ നടത്തേണ്ടത്. ഉപഭോക്താവിന് മൂല്യം അടിസ്ഥാനമാക്കിയുള്ളതോ സ്വർണ്ണത്തിന്റെ തൂക്കം അടിസ്ഥാനമാക്കിയുള്ളതോ ആയ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഉപഭോക്താവിന് പന്ത്രണ്ടാം മാസത്തിൽ ആഭരണങ്ങൾ വാങ്ങാൻ അർഹതയുണ്ട്.

2021 അവസാനത്തോടെ സ്വ‍ർണ വില റെക്കോ‍ർഡിലേയ്ക്ക്, 68,000 രൂപ വരെ ഉയരാൻ സാധ്യത2021 അവസാനത്തോടെ സ്വ‍ർണ വില റെക്കോ‍ർഡിലേയ്ക്ക്, 68,000 രൂപ വരെ ഉയരാൻ സാധ്യത

English summary

Join the monthly gold investment schemes in jewellers, the benefits of buying gold here | ജ്വല്ലറികളിലെ പ്രതിമാസ സ്വർണ്ണ നിക്ഷേപ പദ്ധതികളിൽ ചേരാം, സ്വർണം വാങ്ങുമ്പോൾ നേട്ടങ്ങൾ നിരവധി

Learn about gold investment plans at jewelers like Tanishq, Jose Alukkas and GRT Jewells. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X