നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുതരമായ അസുഖം, പ്രകൃതിദുരന്തം, പ്രിയപ്പെട്ടവരുടെ വിയോഗം പോലെ അപ്രതീക്ഷിത ദുരവസ്ഥകളും ആരുടേയും ജീവിത ഇടവേളയില്‍ സംഭവിക്കാം. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലേക്ക് പൊടുന്നനേ വലിച്ചെറിയപ്പെടുമ്പോള്‍ അത് ഏല്‍പ്പിക്കാവുന്ന സാമ്പത്തികാഘാതത്തില്‍ നിന്നും കരകയറാനും സുരക്ഷിത തീരമണയുവാനും മിക്കവര്‍ക്കും ഒരുകൈ സഹായം വേണ്ടിവന്നേക്കാം. ഇവിടെയാണ് ഇന്‍ഷൂറന്‍സ് പോളിസിയുടെ ആവശ്യകതയും പ്രസക്തിയും വെളിവാകുന്നത്.

 

ഇന്‍ഷുറന്‍സ് പരിരക്ഷ

അനുദിനം ചെലവ് വര്‍ധിക്കുന്ന ഇക്കാലത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത് ഒരു കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അത്യാന്തേപിക്ഷത ഘടകമാണ്, പ്രത്യേകിച്ചും കുടുംബത്തില്‍ വരുമാനം നേടുന്നവരുടെ എണ്ണം കുറവാണെങ്കില്‍. ഇതിനോടൊപ്പം ആരോഗ്യപരമായി നേരിടാവുന്ന വെല്ലുവിളിയില്‍ നിന്നും സംരക്ഷണം ഒരുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഒരു കുടുംബത്തെ വളരെ വേഗത്തില്‍ കടക്കെണിയിലാക്കുന്നത് മിക്കപ്പോഴും ചികിത്സാ ചെലവുകളായിരിക്കും. അതിനാല്‍, ഒരാള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശരിയായ സംരക്ഷണം കാലേകൂട്ടി തെരഞ്ഞെടുക്കുന്നത് ഉചിതമാവും.

Also Read: എഫ്ഡിയെക്കാൾ നേട്ടം, ഓഹരി വിപണിയുടെ റിസ്കില്ല; നോക്കാം സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 5 നിക്ഷേപങ്ങള്‍

ഇന്‍ഷൂറന്‍സ് പോളിസി

ഇത്തരത്തില്‍ ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനായി പല തരത്തിലുള്ള മികച്ച ഇന്‍ഷൂറന്‍സ് പോളിസികള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. പൊതുമേഖലാ സ്ഥാപനം കൂടിയായ എല്‍ഐസിയാണ് രാജ്യത്തെ ഇന്‍ഷൂറന്‍സ് മേഖലയില്‍ മേധാവിത്തം പുലര്‍ത്തുന്നത്. ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍ വാഗ്ദാനം ചെയ്യാന്‍ എല്‍ഐസിക്ക് സാധിക്കുന്നു. ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയാജനകരമായ ഒരു പോളിസിയാണ് എല്‍ഐസിയുടെ ജീവന്‍ ശിരോമണി പ്ലാന്‍. ഒരേസമയം സാമ്പത്തിക സുരക്ഷിതത്വവും സമ്പാദ്യവും ഉറപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയാണിത്.

ജീവന്‍ ശിരോമണി

ജീവന്‍ ശിരോമണി

എല്‍ഐസി 2017-ല്‍ ആദ്യമായി അവതരിപ്പിച്ച ജീവന്‍ ശിരോമണി പ്ലാന്‍, വ്യക്തിഗത ലൈഫ് ഇന്‍ഷൂറന്‍സും സമ്പാദ്യ പദ്ധതിയും ഒത്തുചേര്‍ന്ന നോണ്‍-ലിങ്ക്ഡ് (ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത) പോളിസിയാണ്. ഒരു കോടി രൂപയാണ് ഏറ്റവും കുറഞ്ഞ പരിരക്ഷാ മൂല്യം (സം അഷ്വേര്‍ഡ്). ചുരുങ്ങിയ തവണകളില്‍ പ്രീമിയം അടയ്ക്കുന്ന ഈ പോളിസിയില്‍ സര്‍വൈവല്‍ ബെനിഫിറ്റ് എന്ന നിലയില്‍ നിശ്ചിത തുക വീതം നിര്‍ദിഷ്ട ഇടവേളകളില്‍ ലഭിക്കും. ഇതിനു പുറമെ മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു മൊത്ത തുകയും പോളിസി ഉടമയ്ക്ക് ലഭിക്കും.

ആരോഗ്യ പരിരക്ഷ

ആരോഗ്യ പരിരക്ഷ

അതേസമയം, ജീവന്‍ ശിരോമണി പ്ലാനിലെ ഏറ്റവും വലിയ പ്രത്യേകത, 15 ഇനം ഗുരുതര രോഗങ്ങള്‍ക്കുള്ള ആരോഗ്യ പരിരക്ഷയും പോളിസി ഉടമയ്ക്ക് ഉറപ്പാക്കിയിട്ടുള്ളതാണ്. ഇതിനോടൊപ്പം മൂന്ന് തരത്തിലുള്ള ഓപ്ഷനല്‍ റൈഡര്‍ ആനുകൂല്യങ്ങളും പോളിസിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സൂചിപ്പിക്കപ്പെട്ട ഗുരുതര രോഗാവസ്ഥ പിടികൂടുകയാണെങ്കില്‍ അഷ്വേര്‍ഡ് ചെയ്ത തുകയുടെ 10% ലഭിക്കും. അങ്ങനെയായാല്‍ തുടര്‍ന്നുള്ള 2 വര്‍ഷത്തെ പ്രീമിയം അടയ്ക്കാന്‍ സാവകാശം നല്‍കും. ഒരു തവണ ചികിത്സയ്ക്കുള്ള 'സെക്കന്‍ഡ് ഒപ്പീനിയന്‍' തേടാനും പോളിസി ഉടമയെ സഹായിക്കും.

Also Read: വില്‍പത്രം എഴുതിയിട്ടില്ലാത്ത വീട് കൈമാറ്റം ചെയ്യുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ നേരിടാം?

സര്‍വൈവല്‍ ബെനിഫിറ്റ്

സര്‍വൈവല്‍ ബെനിഫിറ്റ്

പോളിസിയുടെ കാലാവധി പൂര്‍ത്തിയാക്കിയാല്‍ സര്‍വൈവല്‍ ബെനിഫിറ്റ് എന്ന നിലയില്‍ 2 തവണ മണിബാക്ക് ആനുകൂല്യം നല്‍കും. 14 വര്‍ഷ പോളിസിയില്‍ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സം അഷ്വേഡ് തുകയുടെ 30 ശതമാനവും 12 വര്‍ഷം പിന്നിടുമ്പോള്‍ 30 ശതമാനം വീതവും നല്‍കും. 16 വര്‍ഷ പോളിസിയില്‍ 12, 14 വര്‍ഷാവസാനം സം അഷ്വേര്‍ഡിന്റെ 35% തുക വീതം നല്‍കും.

18 വര്‍ഷ പോളിസിയില്‍ ഇത് 40% വീതം 14, 16 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും. 20 വര്‍ഷ പോളിസിയില്‍ 45% തുക വീതം 16, 18 വര്‍ഷം പിന്നിടുമ്പോള്‍ ലഭിക്കും.

പ്രീമിയം

പ്രീമിയം

14 വര്‍ഷ കാലാവധിയിലെ പോളിസി വാങ്ങിക്കാനുള്ള പരമാവധി പ്രായം 55 വയസും 16 വര്‍ഷ കാലയളവിലെ പോളിസി വാങ്ങാനുള്ള ഉയര്‍ന്ന പ്രായപരിധി 51 വയസും 18 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങാനുള്ള കൂടിയ പ്രായം 45 വയസും 20 വര്‍ഷ കാലാവധിയിലെ പോളിസി വാങ്ങിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 45 വയസായും നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുറഞ്ഞ പ്രായം 18 വയസാണ്.

അതേസമയം ഉയര്‍ന്ന തുക പ്രീമിയമായി അടയ്‌ക്കേണ്ടി വരുന്ന പോളിസിയാണ് ഇതെന്നതും ശ്രദ്ധിക്കണം. വാര്‍ഷിക, അര്‍ദ്ധ വാര്‍ഷിക, ത്രൈമാസ അടിസ്ഥാനത്തില്‍ പ്രീമിയം അടയ്ക്കാനും എല്‍ഐസി സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍ഐസി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: insurance investment policy lic
English summary

LIC Insurance Policy: New Plan Jeevan Shiromani Gives Protection Plus Savings of 1 crore Above Check Details

LIC Insurance Policy: New Plan Jeevan Shiromani Gives Protection Plus Savings of 1 crore Above Check Details
Story first published: Thursday, July 7, 2022, 14:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X