സ്വർണം വിൽക്കാനാണോ വാങ്ങാനാണോ പ്ലാൻ? ഭാവിയിൽ സ്വർണ വില എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ സ്വർണത്തിൽ നല്ല രീതിയിൽ നിക്ഷേപം നടത്തയിട്ടുള്ള ആളാണെങ്കിൽ ഈ വർഷം നിങ്ങൾക്ക് സ്വർണത്തിൽ നിന്ന് മികച്ച ലാഭം നേടാനായിട്ടുണ്ടാകും. ഈ വർഷം ഇതുവരെ സ്വർണ വില സർവ്വകാല റെക്കോർഡ് നേട്ടം വരെ കൈവരിച്ചു കഴിഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധി, കൊറോണ വൈറസ് മഹാമാരി എന്നിവ കാരണമുള്ള ഓഹരി വിപണിയിലെ തകർച്ച സ്വർണ വില കുതിച്ചുയരാൻ കാരണമായി.

വിൽക്കാം

വിൽക്കാം

നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പോര്ട്ട്ഫോളിയൊയിലെ ഒരു വിഹിതം ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് ലാഭകരമാണ്. വർഷങ്ങൾക്ക് മുമ്പ് സ്വർണം വാങ്ങി സൂക്ഷിച്ചവർക്ക് ഇരട്ടിയിലധികം നേട്ടം കൈവരിക്കാനുള്ള മികച്ച മാർഗമാണിത്. എന്നാൽ മുഴുവൻ സ്വർണവും വിൽക്കേണ്ടതില്ല. കാരണം അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്വർണ വില വീണ്ടും കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു, ഈ മാസത്തെ ഉയർന്ന വിലയിൽ നിന്ന് താഴേയ്ക്ക്കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു, ഈ മാസത്തെ ഉയർന്ന വിലയിൽ നിന്ന് താഴേയ്ക്ക്

സ്വർണ നിക്ഷേപം

സ്വർണ നിക്ഷേപം

നിലവിലെ സാഹചര്യത്തിൽ സ്വർണം വിൽക്കരുതെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. മൊത്തെ ആസ്തി വിഹിതത്തിന്റെ 20 ശതമാനമെങ്കിലും സ്വർണ്ണത്തിന്റെ രൂപത്തിൽ സൂക്ഷിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. അത് സോവറിൽ സ്വർണ്ണ ബോണ്ടുകൾ, സ്വർണ്ണ ഇടിഎഫ് അല്ലെങ്കിൽ സ്വർണ്ണ നാണയങ്ങൾ എന്നിവയിലായിരിക്കണം നിക്ഷേപിക്കേണ്ടത്. കുറഞ്ഞച് 5-10 ശതമാനം എങ്കിലും സ്വർണത്തിൽ നിക്ഷേപം നടത്തണമെന്ന് വിദഗ്ധർ പറയുന്നു.

സർക്കാർ ഉറപ്പിൽ ധൈര്യമായി കാശിറക്കാം, നിക്ഷേപത്തിന് 7% മുതൽ 8% വരെ പലിശ ഉറപ്പ്സർക്കാർ ഉറപ്പിൽ ധൈര്യമായി കാശിറക്കാം, നിക്ഷേപത്തിന് 7% മുതൽ 8% വരെ പലിശ ഉറപ്പ്

ഇന്ത്യക്കാരും സ്വർണവും

ഇന്ത്യക്കാരും സ്വർണവും

ഇന്ത്യക്കാർക്ക് സ്വർണ്ണവുമായി വൈകാരിക ബന്ധമുണ്ട്. സ്വർണം വിൽക്കുന്നത് നിന്ദ്യമായാണ് ഇന്ത്യയിൽ കണക്കാക്കപ്പെടുന്നത്. ഒരു കുടുംബം കടുത്ത സാമ്പത്തിക ക്ലേശങ്ങൾ നേരിടുന്നുവെങ്കിൽ മാത്രമേ സ്വർണം വിൽക്കുകയുള്ളൂ. എന്നാൽ നിക്ഷേപ ആവശ്യത്തിനായി ഭൌതിക സ്വർണം വാങ്ങുന്നത് ഒഴിവാക്കുകയും പകരം സ്വർണ്ണ ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഇടിഎഫുകൾ അല്ലെങ്കിൽ ഡിജിറ്റൽ സ്വർണം എന്നിവ തിരഞ്ഞെടുക്കുന്നതുമാണ് നല്ലത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ നീക്കം, പണം നിക്ഷേപകർക്ക്പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ നീക്കം, പണം നിക്ഷേപകർക്ക്

നേട്ടങ്ങൾ

നേട്ടങ്ങൾ

ഈ നിക്ഷേപ മാർഗങ്ങൾ ആവശ്യമെങ്കിൽ ഭൌതിക സ്വർണ്ണത്തിലേക്ക് പരിവർത്തനം ചെയ്യാനും കഴിയും. സോവറിൻ ഗോൾഡ് ബോണ്ട്, 2.5 ശതമാനം സ്ഥിര വാർഷിക പലിശ നൽകുന്നു. കൂടാതെ ദീർഘകാല മൂലധന നേട്ടങ്ങളിൽ നിന്നും മുക്തമാണ്. ഗോൾഡ് മ്യൂച്വൽ ഫണ്ടുകളിലും ഗോൾഡ് ഇടിഎഫുകളിലും എസ്‌ഐ‌പി ആരംഭിക്കുന്നതിനുമുള്ള ഓപ്ഷനുകൾ ഉണ്ട്. ഇതുവഴി നിങ്ങൾക്ക് സ്ഥിരമായി നിക്ഷേപിക്കാനും ദീർഘകാലത്തേക്ക് യൂണിറ്റുകൾ ശേഖരിക്കാനും കഴിയും.

സ്വർണ്ണ ഇടിഎഫ്

സ്വർണ്ണ ഇടിഎഫ്

സ്വർണ്ണ ഇടിഎഫുകളിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്, പക്ഷേ മ്യൂച്വൽ ഫണ്ടുകളിൽ ഇതിന്റെ ആവശ്യമില്ല അല്ല. എന്നിരുന്നാലും, സ്വർണ്ണ എം‌എഫുകളിൽ ചെലവ് അനുപാതം ഉയർന്നേക്കാം. മക്കളുടെ വിവാഹം അല്ലെങ്കിൽ വിരമിക്കൽ ആസൂത്രണം പോലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് സ്വർണ്ണ ഇടിഎഫ്, ഗോൾഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും യൂണിറ്റുകൾ വിൽക്കാൻ കഴിയും. സാമ്പത്തിക ലക്ഷ്യത്തോട് അടുക്കുമ്പോൾ നിങ്ങൾക്ക് ഭൌതിക സ്വർണ്ണത്തിലേക്ക് പരിവർത്തനം ചെയ്യാനും സാധിക്കും.

English summary

Planning to buy or sell gold? future of gold price in india explained, best gold investment ideas | സ്വർണം വിൽക്കാനാണോ വാങ്ങാനാണോ പ്ലാൻ? ഭാവിയിൽ സ്വർണ വില എങ്ങോട്ട്?

If you have invested well in gold, you may have made a good profit from gold this year. Read in malayalam.
Story first published: Friday, October 9, 2020, 17:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X