മാസം സർക്കാരിന്റെ 10000 രൂപ പെൻഷൻ, അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31 - കൂടുതൽ വിവരങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഒരു മുതിർന്ന പൗരനാണെങ്കിൽ, നിങ്ങളുടെ വിരമിക്കൽ സമ്പാദ്യത്തിൽ ഉയർന്ന നിരക്കിൽ സ്ഥിര വരുമാനം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 2020 മാർച്ച് 31 വരെ നിങ്ങൾക്ക് സമയമുണ്ട്. 8.5% വരുമാനം വാഗ്ദാനം ചെയ്യുന്ന പ്രധാൻ മന്ത്രി വയാ വന്ദന യോജന (പി‌എം‌വി‌വൈ) പെൻഷൻ പദ്ധതിയിൽ നിക്ഷേപം നടത്താനുള്ള അവസാന ദിനം മാർച്ച് 31 ആണ്. സർക്കാർ ഇതുവരെ അവസാന തീയതി നീട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ താത്പര്യമുള്ളവർക്ക് എത്രയും വേഗം നിക്ഷേപം നടത്താം.

 

പദ്ധതിയെക്കുറിച്ച്

പദ്ധതിയെക്കുറിച്ച്

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ പദ്ധതി 2017 ജൂലൈയിൽ ഔദ്യോഗികമായി നടപ്പിലാക്കിയത്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കുള്ള പെൻഷൻ പദ്ധതിയാണ് പ്രധാൻ മന്ത്രി വയാ വന്ദന യോജന (പി.എം.വി.വൈ). പ്രവേശനത്തിന് പരമാവധി പ്രായം ഇല്ല. താൽപ്പര്യമുള്ളവർക്ക് 2020 മാർച്ച് 31 വരെ നിക്ഷേപം നടത്താം. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി പദ്ധതിയിൽ ഓഫ്‌ലൈനായും ഓൺലൈനായും ചേരാവുന്നതാണ്.

പെൻഷൻ ലഭിക്കുന്നത് എങ്ങനെ?

പെൻഷൻ ലഭിക്കുന്നത് എങ്ങനെ?

പദ്ധതിയുടെ പോളിസി കാലാവധി 10 വർഷവും മിനിമം പെൻഷൻ പ്രതിമാസം 1,000 രൂപയും പരമാവധി പെൻഷൻ പ്രതിമാസം 10000 രൂപയുമാണ്. അതായത് നിങ്ങൾ സ്കീമിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 10 വർഷത്തേക്ക് പ്രതിമാസം 6,666 രൂപ പെൻഷൻ ലഭിക്കും. ത്രൈമാസ പെൻഷൻ പേയ്‌മെന്റ് മോഡ് നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഓരോ പാദത്തിലും 20,125 രൂപ പെൻഷൻ ലഭിക്കും. അർദ്ധ വാർഷിക, വാർഷിക ഓപ്ഷനുകളിൽ നിങ്ങൾക്ക് യഥാക്രമം 40,650 രൂപയും 83,000 രൂപ പെൻഷനും ലഭിക്കും.

വായ്പയും ലഭിക്കും

വായ്പയും ലഭിക്കും

ഉയർന്ന ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നതിനുപുറമെ, പോളിസി ഹോൾഡറിന് പി‌എം‌വി‌വൈ വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് പോളിസി വർഷങ്ങൾ പൂർത്തിയാക്കിയ ശേഷമാകും നിങ്ങൾക്ക് വായ്പാ ലഭിക്കുക. അനുവദിക്കാവുന്ന പരമാവധി വായ്പ ആന്വിറ്റി വാങ്ങൽ വിലയുടെ 75% ആയിരിക്കും. വായ്പ തുകയ്ക്ക് ഈടാക്കേണ്ട പലിശ നിരക്ക് ആനുകാലിക ഇടവേളകളിൽ നിർണ്ണയിക്കപ്പെടുന്നു.

പിൻവലിക്കൽ

പിൻവലിക്കൽ

പോളിസി കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഒരു നിക്ഷേപകൻ പദ്ധതിയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ അത് അനുവദിക്കൂ. സ്വയം അല്ലെങ്കിൽ പങ്കാളിയുടെ ഗുരുതരമായ അസുഖത്തെ ചികിത്സിക്കാൻ പെൻഷനർക്ക് പണം ആവശ്യമുണ്ടെങ്കിൽ അകാല എക്സിറ്റുകൾ സ്കീം അനുവദിക്കും.

പദ്ധതിയിൽ ചേരുന്നത് എങ്ങനെ?

പദ്ധതിയിൽ ചേരുന്നത് എങ്ങനെ?

നിങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) യിൽ നിന്ന് നേരിട്ട് പിഎംവിവിവൈ പെൻഷൻ പദ്ധതിയിൽ ചേരാം. ഓഫ്‌ലൈനിലോ ഓൺലൈനിലോ പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്. നിങ്ങൾക്ക് ഇത് ഓഫ്‌ലൈനിൽ നിക്ഷേപം നടത്തണമെങ്കിൽ, നിങ്ങൾ അടുത്തുള്ള എൽഐസി ഓഫീസ് സന്ദർശിക്കണം. നിങ്ങൾക്ക് ആന്വിറ്റി സ്കീമിൽ ഓൺ‌ലൈനായി നിക്ഷേപം നടത്തണമെങ്കിൽ നിങ്ങൾക്ക് www.licindia.in വെബ്സൈറ്റിൽ പ്രവേശിച്ച് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

English summary

PM Vaya Vandana Yojana: Invest before March 31 | മാസം സർക്കാരിന്റെ 10000 രൂപ പെൻഷൻ, അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31 - കൂടുതൽ വിവരങ്ങൾ

March 31 is the last day to invest in the Pradhan Mantri Vaya Vandana Yojana (PMVY) pension scheme, which offers 8.5% return. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X