ബജറ്റ്; വാഹനാനുബന്ധ, ശുദ്ധ ഊര്‍ജ വിഭാഗത്തില്‍ പരിഗണിക്കാവുന്ന 9 ഓഹരികള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീണ്ടും സര്‍വകാല റെക്കോഡ് തിരുത്തിക്കുറിക്കുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷമാണ് സൂചികകളില്‍ അപ്രതീക്ഷിത ഇടിവ് നേരിടുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 3.5 ശതമാനത്തോളം സൂചികകള്‍ നഷ്ടം നേരിട്ടു. നവംബറിനു ശേഷം അനുഭവപ്പെട്ട വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദമാണിത്. എങ്കിലും അടുത്തയാഴ്ച അവതരിപ്പിക്കപ്പെടുന്ന പൊതുബജറ്റ് വിപണിക്ക് ജീവശ്വാസം പകര്‍ന്നേക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഇലിക്‌സിര്‍ ഇക്വിറ്റീസിന്റെ ഡയറക്ടര്‍ ദിപന്‍ മേത്തയുമായുള്ള അഭിമുഖത്തിന്റെ പ്രധാനഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഇടിവ് പേടിക്കേണ്ടതാണോ ?

ഇടിവ് പേടിക്കേണ്ടതാണോ ?

നിലവില്‍ വിപണി നല്‍കുന്ന സൂചനകള്‍ അല്‍പ്പം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പ്പനക്കാരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. എങ്കിലും ആഭ്യന്തര വിപണിയിലെ പണലഭ്യത വലിയ തകര്‍ച്ചയില്‍ നിന്നും തടയിടാം. മൂന്നാം പാദഫലം പുറത്തുവരുന്നതിനാല്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ മുന്നേറ്റം കാണപ്പെടാം. അതിനാല്‍ ഈയവസരത്തില്‍ നിക്ഷേപകര്‍ പോര്‍ട്ട്‌ഫോളിയോ പുനഃക്രമീകരണം നടത്തുന്നത് നല്ലതായിരിക്കുമെന്നും ദിപന്‍ മേത്ത വ്യക്തമാക്കി.

Also Read: കുതിപ്പിനൊരുങ്ങി കേരളാ കമ്പനി; 3 മാസത്തിനകം 16% ലാഭം നേടാം; വാങ്ങുന്നോ?Also Read: കുതിപ്പിനൊരുങ്ങി കേരളാ കമ്പനി; 3 മാസത്തിനകം 16% ലാഭം നേടാം; വാങ്ങുന്നോ?

ഇരുചക്ര വാഹന വിപണി

ഇരുചക്ര വാഹന വിപണി

ഐഷര്‍ മോട്ടോര്‍സ് ഒഴികെ ബാക്കി ഇരുചക്ര വാഹന നിര്‍മാതാക്കളുടെ ഓഹരയില്‍ നിന്നും തത്കാലം മാറിനില്‍ക്കുന്നതാണ് ഉചിതം. വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ ഈ വിപണിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ്. നിലവിലെ സൂചനകള്‍ പ്രകാരം ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ (ഇവി) ആദ്യഘട്ടത്തില്‍ തരംഗം സൃഷ്ടിക്കാന്‍ സാധ്യത ഇരുചക്ര വാഹന വിഭാഗത്തിലായിരിക്കും. ഇരുചക്ര വിഭാഗത്തില്‍ ശക്തരായ ഇവി നിര്‍മാതാക്കള്‍ കടന്നു വരുന്നുമുണ്ട്. അവര്‍ നഷ്ടം സഹിച്ചും വൈദ്യുത വാഹന വിപണിയെ കെട്ടിപ്പടുക്കാമെന്ന ചിന്താഗതിക്കാരാണ്. അതിനാല്‍ വാഹനാനുബന്ധ വിഭാഗങ്ങളിലെ ഓഹരികളെ സമീപിക്കുന്നതായിരിക്കും ഉചിതമെന്നും ദിപന്‍ മേത്ത പറഞ്ഞു.

ഏതൊക്കെ ഓഹരികള്‍ ?

ഏതൊക്കെ ഓഹരികള്‍ ?

ഇരുചക്ര വാഹന വിപണിയിലെ ഇവി തരംഗം നിലവിലെ അംഗീകൃത വാഹന നിര്‍മാതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ വിഭാഗത്തിലെ വിപണി നിയതമായ രീതിയില്‍ വളര്‍ന്നു വരാതെ പുതുമുഖങ്ങളെ പോലെ എടുത്തു ചാടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. എങ്കിലും അവരൊക്കെ തന്നെ ഇവി മേഖലയിലേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അതിനാല്‍ നിലവിലത്തെ സാഹചര്യത്തില്‍ വാഹനാനുബന്ധ മേഖലയില്‍ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം. എന്‍ജിന്‍ ഘടക നിര്‍മാണ കമ്പനികളെയും ഒഴിച്ചു നിര്‍ത്തണം. മതേര്‍സണ്‍ സുമി, മിന്‍ഡ ഇന്‍ഡസ്ട്രീസ്, മിന്‍ഡ കോര്‍പ്, എന്‍ഡുറന്‍സ്, വാരോക് എന്‍ജിനീയറിംഗ് എന്നിവ പരിഗണിക്കാമെന്നും ദിപന്‍ മേത്ത സൂചിപ്പിച്ചു.

ക്ലീന്‍ എനര്‍ജി

ക്ലീന്‍ എനര്‍ജി

പരിസ്ഥിതി സൗഹൃദ ആശയങ്ങള്‍ ശക്തിപ്രാപിച്ചു കഴിഞ്ഞു. എങ്കിലും മികച്ച നിക്ഷേപ അവസരങ്ങള്‍ നമ്മുടെ മുമ്പിൽ അധികമില്ല. എങ്കിലും അടുത്തിടെയായി മിഡ് കാപ് കമ്പനികളായ സുസ്ലോണ്‍, ഐനോക്‌സ് വിന്‍ഡ് ട്വിന്‍സ് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. ഇവരുടെ ഓര്‍ഡര്‍ ബുക്കും ശക്തമാണ്. അദാനി ഗ്രീന്‍ മികച്ച വളര്‍ച്ച നേടുന്നുണ്ടെങ്കിലും ഓഹരി വില മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അല്‍പ്പം ചെലവേറിയതാണ്. എങ്കിലും ദീര്‍ഘകാലയളവില്‍ നേട്ടം നല്‍കാം. ഈ വിഭാഗത്തിലേക്ക് ശക്തമായ ചുവടു വയ്ക്കുന്ന റിലയന്‍സ്, ടാറ്റ പവര്‍ എന്നിവരേയും പരിഗണിക്കാം.

Also Read: മുടങ്ങാതെ ഡിവിഡന്റ്; 74% ലാഭവും നേടാം; വമ്പന്‍ വിലക്കുറവിലുള്ള ഈ സ്‌മോള്‍ കാപ് ഓഹരി വിട്ടുകളയേണ്ടAlso Read: മുടങ്ങാതെ ഡിവിഡന്റ്; 74% ലാഭവും നേടാം; വമ്പന്‍ വിലക്കുറവിലുള്ള ഈ സ്‌മോള്‍ കാപ് ഓഹരി വിട്ടുകളയേണ്ട

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഇലിക്‌സിര്‍ ഇക്വിറ്റീസ് പുറത്തിറക്കിയ കുറിപ്പിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Portfolio Building On Clean Energy And Auto Ancillary EV For 2022 Can Consider 9 Stocks Check The Details

Portfolio Building On Clean Energy And Auto Ancillary EV For 2022 Can Consider 9 Stocks Check The Details
Story first published: Sunday, January 23, 2022, 9:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X