കൈയ്യില്‍ ഇപ്പോള്‍ പണമില്ലേ? ബൈ നൗ പേ ലേറ്റര്‍ സൗകര്യമുള്ള പ്ലാറ്റ്‌ഫോമുകളെ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബൈ നൗ പേ ലേറ്റര്‍ അഥവാ ബിഎന്‍പിഎല്‍ സംവിധാനം രാജ്യത്തെ ഇ കൊമേഴ്‌സ് മേഖലയിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള പര്‍ച്ചേസുകള്‍ നടത്തുവാനും അതിന്റെ പെയ്‌മെന്റ് നിശ്ചിത കാലയളവിന് ശേഷം നല്‍കുവാനും സാധിക്കും.

 

ക്രമ രഹിതമായ ശമ്പളമുള്ളവര്‍ക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാണ്. പതിനഞ്ചോ മുപ്പതോ ദിവസത്തെ അവധിയ്ക്ക് ശേഷം തുക നല്‍കിയാല്‍ മതിയെന്നതാണ് ഇതിലെ സൗകര്യം. ബൈ നൗ പേ ലേറ്റര്‍ സംവിധാനം വാഗ്ദാനം ചെയ്യുന്ന ചില പ്ലാറ്റ്‌ഫോമുകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

Also Read : 5,000 രൂപ പ്രതിമാസ നിക്ഷേപം 1 കോടി രൂപയ്ക്ക് മുകളില്‍ വളര്‍ന്ന 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി സ്‌കീമുകള്‍

സിംപല്‍

സിംപല്‍

സിംപല്‍ ഒരു ഷോര്‍ട്ട് ടിക്കറ്റ് മൊബൈല്‍ ഫസ്റ്റ് ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമാണ്. 2,000 രൂപ മുതല്‍ 20,000 രൂപ വരെ ഉപയോക്താക്കള്‍ക്കായി സിംപല്‍ ക്രെഡിറ്റ് ലിമിറ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാ ബില്ലുകളും ഒരുമിച്ചു ചേര്‍ക്കുവാനും ഒറ്റത്തവണ അടയ്ക്കുവാനുള്ള സൗകര്യം സിംപല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഓരോ രണ്ടാഴ്ചയിലുമാണ് ബില്ല് തയ്യാറാക്കപ്പെടുന്നത്. ഓരോ മാസത്തിലെ 15ാം തീയ്യതിയ്ക്കും പിന്നീട് മാസത്തിലെ 30/31 തീയ്യതിയ്ക്കും.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 10 വര്‍ഷത്തില്‍ 50 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം?

ലേസിപേ

ലേസിപേ

ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി വായ്പ ലഭിക്കുന്ന പെയ്‌മെന്റ് പ്ലാറ്റഫോം സേവനമാണ് ലേസിപേ. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ നല്‍കുകയും അവരുടെ ക്രെഡിറ്റ് ലിമിറ്റ് കണ്ടെത്തുകയും ചെയ്യാം. 15 ദിവസത്തേക്ക് പലിശ രഹിത വായ്പ പീരീഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നുവെന്നും ലേസിപേ വാഗ്ദാനം ചെയ്യുന്നു.

Also Read : 25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ

ഒല മണി പോസ്റ്റ്‌പെയ്ഡ്

ഒല മണി പോസ്റ്റ്‌പെയ്ഡ്

ഒല മണി പോസ്റ്റ്‌പെയ്ഡ് എന്നത് ഒല റൈഡുകളുടെ പെയ്‌മെന്റുകല്‍ നടത്തുവാനും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുമുള്ള സംവിധാനമാണ്. 15 ദിവസം മുതല്‍ 30 ദിവസം വരെ ഉപയോക്താക്കള്‍ക്ക് ഇതില്‍ പെയ്‌മെന്റ് തുടരാവുന്നതാണ്.

സെസ്റ്റ് മണി

ഉപയോക്താക്കള്‍ക്ക് വായ്പ നല്‍കുന്ന ഫിന്‍ടെക് കമ്പനിയാണ് സെസ്റ്റ് മണി. ക്രെഡിറ്റ് കാര്‍ഡില്ലാത്തപ്പോള്‍ ഇഎംഐ പെയ്‌മെന്റ് നടത്തുവാന്‍ ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.

Also Read : ഗ്രാം സുരക്ഷ സ്‌കീം; 1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം

പേടിഎം പോസ്റ്റ് പെയ്ഡ്

പേടിഎം പോസ്റ്റ് പെയ്ഡ്

പേടിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പ്രീ അപ്രൂവ്ഡ് ഇന്‍സ്റ്റന്റ് വായ്പ നല്‍കുന്നതിന് സമാനമാണിത്. തെരഞ്ഞെടുക്കപ്പെട്ട മെര്‍ച്ചന്റ് വെബ്‌സൈറ്റുകളില്‍ നിന്നും ഔട്ട്‌ലെറ്റുകളില്‍ നിന്നുമുള്ള പര്‍ച്ചേസുകള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പെയ്‌മെന്റുകള്‍ നടത്തുവാന്‍ ഇത് ഉപയോഗിക്കാം. എന്നാല്‍ മെര്‍ച്ചന്റുകള്‍ പേടിഎം പ്ലാറ്റുഫോമുകള്‍ വഴിയുള്ള പെയ്‌മെന്റ് അംഗീകരിച്ചിരിക്കണം.

Also Read : എന്താണ് ഡീമാറ്റ് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

ആമസോണ്‍ പേ ലേറ്റര്‍

ആമസോണ്‍ പേ ലേറ്റര്‍

ഇന്‍സ്റ്റന്റ് വായ്പ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ആമസോണ്‍ പേ ലേറ്റര്‍. ആമസോണ്‍ വെബ്‌സൈറ്റില്‍ ഇഎംഐ രീതിയിലുള്ള പര്‍ച്ചേസുകള്‍ക്കാണ് ഈ സംവിധാനം ലഭിക്കുക. 3 മാസം മുതല്‍ 12 മാസം വരെയുള്ള തിരിച്ചടവ് കാലയളവ് ഇവിടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

ഫ്‌ളിപ്പ്കാര്‍ട്ട് പേ ലേറ്റര്‍

ഫ്‌ളിപ്പ്കാര്‍ട്ട് പേ ലേറ്റര്‍

അധിക ചാര്‍ജുകള്‍ ഒന്നും തന്നെയില്ല എന്നതാണ് ഫ്‌ളിപ്പ്കാര്‍ട്ട് പേ ലേറ്റര്‍ സേവനത്തിന്റെ പ്രത്യേകത. അടുത്ത മാസത്തെ 5ാം തീയ്യതിവരെ ഉപയോക്താക്കള്‍ക്ക് തിരിച്ചടവ് കാലയളവ് ഫ്‌ളിപ്പ്കാര്‍ട്ട് പേ ലേറ്റര്‍ വാഗ്ദാനം ചെയ്യുന്നു. ഇതുപയോഗിച്ച് പര്‍ച്ചേസുകള്‍ നടത്തുവാന്‍ ഉപയോക്താക്കള്‍ക്ക്് സാധിക്കും.

Read more about: payment
English summary

Simpl to Amazon Pay Later; know a few players that can offers ‘buy now pay later’ option | കൈയ്യില്‍ ഇപ്പോള്‍ പണമില്ലേ? ബൈ നൗ പേ ലേറ്റര്‍ സൗകര്യമുള്ള പ്ലാറ്റ്‌ഫോമുകളെ അറിയാം

Simpl to Amazon Pay Later; know a few players that can offers ‘buy now pay later’ option
Story first published: Monday, September 27, 2021, 17:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X