സുകന്യ സമൃദ്ധി അക്കൗണ്ട്: കാലാവധി പൂർത്തിയാകുമ്പോൾ 73 ലക്ഷം നേടാൻ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷകർത്താക്കൾ ആരംഭിക്കേണ്ട നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൌണ്ട്. ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് ഉടമയുടെ പേരിൽ ഒരു സുകന്യ സമൃദ്ധി അക്കൗണ്ട് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. എസ്‌എസ്‌വൈ അക്കൗണ്ട് തുറക്കുന്നതിന്, പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും രക്ഷാധികാരിയുടെ മറ്റ് ആവശ്യമായ രേഖകളും വേണം. ഒരു കുടുംബത്തിലെ പരമാവധി രണ്ട് പെൺകുട്ടികൾക്കായി അക്കൗണ്ട് തുറക്കാൻ കഴിയും. എന്നിരുന്നാലും, ഇരട്ടകളുടെയും ഒരു പ്രസവത്തിലെ മൂന്ന് കുട്ടികളുടെയും കാര്യത്തിൽ ഒരു കുടുംബത്തിൽ രണ്ടിൽ കൂടുതൽ അക്കൗണ്ടുകൾ തുറക്കാം.

 

നിക്ഷേപം

നിക്ഷേപം

കുറഞ്ഞത് 250 രൂപ പ്രാരംഭ നിക്ഷേപത്തോടെ അക്കൗണ്ട് തുറക്കാം. അതിനുശേഷം 50 രൂപയുടെ ഗുണിതങ്ങളായി തുടർന്നുള്ള നിക്ഷേപം നടത്താം. കുറഞ്ഞത് 250 രൂപ ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കണം. അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ആകെ തുക ഒരു സാമ്പത്തിക വർഷത്തിൽ 1.50 രൂപ കവിയാൻ പാടില്ല. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ പതിനഞ്ച് വർഷക്കാലം പൂർത്തിയാകുന്നതുവരെ അക്കൗണ്ടിൽ നിക്ഷേപം നടത്താം.

മക്കൾക്ക് വേണ്ടി പണം നിക്ഷേപിക്കാം; ലാഭകരം പിപിഎഫോ, സുകന്യ സമൃദ്ധി അക്കൗണ്ടോ?

പലിശ

പലിശ

അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 8.4 ശതമാനം നിരക്കിൽ പലിശ ലഭിക്കും. ഓരോ സാമ്പത്തിക വർഷത്തിൻറെയും അവസാനം പലിശ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. നിലവിലെ പലിശ നിരക്കിൽ, തുറന്ന തീയതി മുതൽ 15 വർഷം പൂർത്തിയാകുന്നതുവരെ പ്രതിവർഷം 1.5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ, അക്കൗണ്ടിലെ പണത്തിന്റെ ആകെ മൂല്യം ഏകദേശം 45,44,820 രൂപയായിരിക്കും (ഏകദേശം 45 രൂപ ലക്ഷം) 15 വർഷത്തിനുള്ളിൽ. എന്നിരുന്നാലും, അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷം പൂർത്തിയാക്കിയ ശേഷം അക്കൗണ്ട് കാലാവധി പൂർത്തിയാകുമ്പോൾ ഈ തുക പലിശ സഹിതം 73 ലക്ഷം രൂപയായി വർദ്ധിക്കും.

സുകന്യ സമൃ​ദ്ധി യോജന: നിക്ഷേപം കാലാവധിയ്ക്ക് മുമ്പ് അവസാനിപ്പിച്ചാൽ എന്ത് സംഭവിക്കും?

അക്കൌണ്ട് ക്ലോസ് ചെയ്യൽ

അക്കൌണ്ട് ക്ലോസ് ചെയ്യൽ

അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികയുമ്പോൾ ആവശ്യമായ രേഖകൾ അക്കൗണ്ട് ഉടമ സമർപ്പിക്കേണ്ടതുണ്ട്. അക്കൌണ്ട് ഉടമയ്ക്ക് മരണം സംഭവിക്കുകയാണെങ്കിൽ, യോഗ്യതയുള്ള അതോറിറ്റി നൽകിയ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അക്കൗണ്ട് ഉടൻ തന്നെ ക്ലോസ് ചെയ്യും. അക്കൗണ്ട് ഉടമയുടെ ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളിൽ വൈദ്യസഹായം അല്ലെങ്കിൽ അക്കൗണ്ടിന്റെ പ്രവർത്തനമോ തുടർച്ചയോ അക്കൗണ്ട് ഉടമയ്ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാലോ രേഖാമൂലം കാരണങ്ങൾ വ്യക്തമാക്കി പൂർണ്ണമായ ഡോക്യുമെന്റേഷന് ശേഷം, അക്കൌണ്ട് നേരത്തേ ക്ലോസ് ചെയ്യാവുന്നതാണ്.

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

പിൻവലിക്കലിനുള്ള അപേക്ഷയ്ക്ക് മുമ്പുള്ള സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ അക്കൗണ്ടിലുള്ള നിക്ഷേപത്തിന്റെെ പരമാവധി 50 ശതമാനം വരെ നേരത്തെ പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് ഉടമയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അത്തരം പിൻ‌വലിക്കൽ അനുവദിക്കും.

പിൻവലിക്കലിനുള്ള അപേക്ഷയോടൊപ്പം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൌണ്ട് ഉടമയുടെ സാക്ഷ്യപ്പെടുത്തിയ രേഖയോ ഫീസ് സ്ലിപ്പിലോ തെളിവായി നൽകണം.

സുകന്യ സമൃദ്ധി യോജന: മകളുടെ ഓരോ വയസ്സിലും അവൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

English summary

സുകന്യ സമൃദ്ധി അക്കൗണ്ട്: കാലാവധി പൂർത്തിയാകുമ്പോൾ 73 ലക്ഷം നേടാൻ ചെയ്യേണ്ടത് എന്ത്?

For opening the SSY account, the girl's birth certificate and other required documents of the guardian are required. Read in malayalam.
Story first published: Saturday, January 4, 2020, 9:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X