ആദായ നികുതി പരിധി സംബന്ധിച്ച് ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ബജറ്റ് പ്രസംഗങ്ങത്തിൽ ഉൾപ്പെടാത്ത പല കാര്യങ്ങളും ബജറ്റ് രേഖകളിൽ കാണാം. നിക്ഷേപകരുടെ നികുതി സംബന്ധിച്ചും ക്രിപ്റ്റോ കറൻസി, ഇപിഎഫ്, ഇൻഷൂറൻസ് തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന ചില പ്രഖ്യാപനങ്ങൾ ഇത്തരത്തിൽ ഉണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
ഇപിഎഫ് പിൻവലിക്കലിന് ടിഡിഎസ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കലുകള്‍ക്ക് ഈടാക്കുന്ന സ്രോതസില്‍ നിന്നുള്ള നികുതി നിരക്കില്‍ ബജറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പാന്‍ കാര്‍ഡ് ഇല്ലാതെയുള്ള പിന്‍വലിക്കലിന് ഈടാക്കുന്ന ടിഡിഎസ് നിരക്ക് 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നിലവിലെ ആദായ നികുതി നിയമ പ്രകാരം ഇപിഎഫ് നിക്ഷേപം ആരംഭിച്ച് 5 വര്‍ഷത്തിന് മുന്‍പുള്ള പിന്‍വലിക്കലുകള്‍ക്കാണ് ടിഡിഎസ് ഈടാക്കുന്നത്.
പാന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചൊരാളാണെങ്കില്‍ 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോള്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും. ടിഡിഎസ് ഈഴഇവാക്കാന്‍ 15ജി, 15എച്ച് ഫോമുകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പുതുക്കിയ നികുതികള്‍ ഏഫ്രില്‍ 1 മുതല്‍ നിലവിൽ വരും.
ക്രിപ്റ്റോ കറൻസി ടിഡിഎസ്
ക്രിപ്‌റ്റോ കറന്‍സി, വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വിഡിഎ) എന്നിവയെ പറ്റി ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും ഫിനാന്‍സ് ബില്ലിൽ ഇവയെ സൂചിപ്പിക്കുന്നുണ്ട്. 271സി ഭേദഗതി ചെയ്യാനും ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള ലാഭത്തിന് സ്രോതസില്‍ നിന്നുള്ള നികുതി അടയ്ക്കാത്തവര്‍ക്ക് ശിക്ഷാ നടപടികളുമാണ് പറയുന്നത്. അടയ്ക്കാത്ത തുക മുഴുവനും പിഴയായി ഈടാക്കാനും അല്ലെങ്കിൽ 6 മാസം ജയിൽ ശിക്ഷയും ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്.
ഓൺലൈൻ ഗെയിമുകൾ
ഓൺലൈൻ ഗെയിം കളിച്ചു നേടുന്ന തുകയ്ക്ക് 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കാൻ ബജറ്റിൽ ശുപാർശയുണ്ട്. ഇപ്പോഴുള്ള 10,000 രൂപ എന്ന പരിധി ഒഴിവാക്കും. ടിഡിഎസ് യൂസർ അക്കൗണ്ടിൽ നിന്ന് ഈടാക്കിയില്ലെങ്കിൽ സാമ്പത്തിക വർഷാവസാനം വ്യക്തിയിൽ നിന്ന് ഈടാക്കും. നികുതി ഈടാക്കുമ്പോൾ മൊത്തം ഓൺലൈൻ ഗെയിമിൽ നിന്നുള്ള വരുമാനമാണ് കണക്കാക്കുക.
മൂലധന നേട്ട നികുതി
മാർക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളിൽ നിന്നുള്ള വരുമാനത്തിന് ഹ്രസ്വകാല മൂലധന നേട്ട നികുതി ചുമത്താൻ ബജറ്റിൽ നിർദ്ദേശമുണ്ട്. അതേസമയം
ബജറ്റിൽ ദീർഘകാല മൂലധന നേട്ടം, ഹ്രസ്വകാല മൂലധന നേട്ടം എന്നിവ മാറ്റം വരുത്താതെ നിലനിർത്തിയിട്ടുണ്ട്. 10 ശതമാനമാണ് നിലവിലെ ദീർഘകാല മൂലധന നേട്ട നികുതി.
ദീർഘകാലടിസ്ഥാനത്തിൽ കൈവശം വെച്ച നിക്ഷേപങ്ങലിൽ നിന്നുണ്ടാകുന്ന ലാഭത്തെയാണ് ദീർഘകാല മൂലധന നേട്ടം എന്ന് വിളിക്കുന്നത്. ഇക്വിറ്റികൾ 1 വർഷം കൈവശം വെച്ചാൽ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും. 1 വർഷത്തിൽ താഴെയാണെങ്കിൽ ഹ്രസ്വകാല മൂലധന നേട്ടമാണ്. 15 ശതമാനം നികുതിയാണ് ഈടാക്കുക.
ഇൻഷൂറൻസ് വരുമാനം
പരമ്പരാഗത ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവുകള്‍ ഭാഗികമായി ബജറ്റില്‍ നീക്കി. 5 ലക്ഷം രൂപയില്‍ കൂടുതല്‍ തുക വാർഷിക പ്രീമിയം വരുന്ന പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് പിന്‍വലിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
ഉയര്‍ന്ന മൂല്യമുള്ള ഇന്‍ഷൂറന്‍സ് പോളിസി വരുമാനത്തില്‍ നിന്ന് നികുതി ഇളവ് നേടുന്നത് പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. 2023 ഏപ്രില്‍ 1 ന് ശേഷം വാങ്ങുന്ന പോളിസികളുടെ ആകെ പ്രീമിയം 5 ലക്ഷത്തില്‍ കൂടുതലായാല്‍ വരുമാനത്തിന് നികുതി നൽകണം.
വീട് വില്പന
വീട് വില്പന വഴി ലഭിക്കുന്ന മൂലധന നേട്ടം നിശ്ചിത സമയ പരിധിക്കുള്ളിൽ മറ്റൊരു വീട് വാങ്ങാനോ നിർമിക്കാനോ ചെലവഴിക്കുകയാണെങ്കിൽ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതാണ് നിലവിലെ നിയമം. ഇളവ് നേടാവുന്ന തുകയ്ക്ക് നിലവിൽ നിയന്ത്രണങ്ങളില്ല. എന്നാൽ ഈ തുകയ്ക്ക് 10 എന്ന പരിധി നിശ്ചയിക്കാൻ ബജറ്റിൽ നിർദ്ദേശമുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
