പ്രതിമാസ അടിസ്ഥാന ശമ്പളം 3 ലക്ഷം രൂപയിൽ കൂടുതൽ ലഭിക്കുന്ന വ്യക്തികളുടെ പ്രൊവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), സൂപ്പർഇന്യൂവേഷൻ ഫണ്ട് എന്നിവയ്ക്കുള്ള തൊഴിലുടമയുടെ വാർഷിക സംഭാവനയ്ക്ക് സർക്കാർ 7.5 ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചു. 7.5 ലക്ഷം രൂപയിൽ കൂടുതലുള്ള അധിക സംഭാവനയ്ക്ക് 2020 ഏപ്രിൽ 1 മുതൽ നികുതി ചുമത്തും.
ഉയർന്ന വരുമാനക്കാർക്ക് തിരിച്ചടി
ഈ നിർദ്ദേശം ഉയർന്ന വരുമാനക്കാരുടെ നികുതി ബാധ്യത ഗണ്യമായി വർദ്ധിപ്പിക്കും. ഇത് മനസിലാക്കാൻ ഒരു വ്യക്തിയുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 3 ലക്ഷം രൂപ നേടുന്നതിന്റെ ഒരു ഉദാഹരണം നോക്കാം. ഈ സാഹചര്യത്തിൽ, തൊഴിലുടമയുടെ വാർഷിക ഇപിഎഫ് സംഭാവന 4.32 ലക്ഷം രൂപയും (അടിസ്ഥാന ശമ്പളത്തിന്റെ 12%) എൻപിഎസ് 3.6 ലക്ഷം രൂപയും (അടിസ്ഥാന ശമ്പളത്തിന്റെ 10%) ആയിരിക്കും. ഇപിഎഫിലേക്കും എൻപിഎസിലേക്കും മൊത്തം തൊഴിലുടമയുടെ സംഭാവന വാർഷിക പരിധിയായ 7.5 ലക്ഷം രൂപയേക്കാൾ 42,000 രൂപ കൂടുതലാണ്. അതിനാൽ വ്യക്തിയുടെ നികുതി വരുമാനത്തിൽ 42,000 രൂപ കൂട്ടിച്ചേർക്കപ്പെടും. കൂടാതെ സർചാർജും സെസും സഹിതം 30% നികുതി ഈടാക്കും.
വിപിഎഫിന്റെ നേട്ടങ്ങൾ
ഉയർന്ന വരുമാനക്കാർക്ക് 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സംഭാവനയ്ക്ക് നികുതി അടയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെങ്കിലും, തൊഴിലുടമയുടെ എൻപിഎസിലേക്കുള്ള സംഭാവനയെ വൊളണ്ടറി പ്രൊവിഡൻറ് ഫണ്ടിലേക്ക് (വിപിഎഫ്) വഴിതിരിച്ചുവിടുന്നതിലൂടെ അവർക്ക് ശമ്പള ഘടനയിൽ മാറ്റം വരുത്താൻ കഴിയും. വിപിഎഫിന് കീഴിൽ, ജീവനക്കാർക്ക് ഇപിഎഫി നിർബന്ധിത 12% പരിധിക്കപ്പുറം സംഭാവന ചെയ്യാൻ കഴിയും. വിപിഎഫിന് നിലവിൽ 8.65% ഗ്യാരണ്ടീഡ് പലിശ നിരക്കും ലഭിക്കും. കൂടാതെ വിപിഎഫ് നിക്ഷേപം 'എക്സംപ്റ്റ്, എക്സംപ്റ്റ്, എക്സംപ്റ്റ്' (ഇഇഇ) വിഭാഗത്തിൽപ്പെടുന്നു. വ്യക്തികൾക്ക് വിപിഎഫിൽ അടിസ്ഥാനത്തിന്റെ 100% വരെ സംഭാവന ചെയ്യാൻ കഴിയും.
മികച്ച നിക്ഷേപം
ഉറപ്പുള്ള വരുമാനത്തിന്റെയും ഇഇഇ നിലയുടെയും സുരക്ഷ കണക്കിലെടുത്ത് റിട്ടയർമെന്റ് കോർപ്പസ് വർദ്ധിപ്പിക്കുന്നതിന് വിപിഎഫ് ഒരു ഫലപ്രദമായ നിക്ഷേപ മാർഗമാണെന്ന് ധനകാര്യ ആസൂത്രകർ പറയുന്നു. നികുതി അടയ്ക്കേണ്ട ശമ്പളം കുറയ്ക്കുന്നതിന് വിപിഎഫ് സഹായിക്കില്ലെങ്കിലും, വിപിഎഫ് സംഭാവനയ്ക്ക് ഒരു ഉയർന്ന പരിധിയും ഇല്ലാത്തതിനാൽ ഫണ്ടുകൾ ഇപിഎഫിന്റെ അതേ പലിശ നിരക്കിൽ നിക്ഷേപിക്കാം.
വരുമാനം നികുതിരഹിതം
വിപിഎഫ് വഴി ലഭിക്കുന്ന വരുമാനം നികുതി രഹിതവുമാണ്. എൻപിഎസിന്റെ കാര്യത്തിൽ, മെച്യൂരിറ്റി തുകയുടെ 40% ലോ-റിട്ടേൺ നേട്ടം നൽകുന്ന ആന്വിറ്റി സ്കീമുകളിൽ നിർബന്ധിതമായി നിക്ഷേപിക്കേണ്ടതുണ്ട്. കൂടാതെ 40% ന് മുകളിലുള്ള ഏതെങ്കിലും പിൻവലിക്കൽ മൂലധന നേട്ടനികുതിക്ക് വിധേയമായിരിക്കും. ഇവിടെ എടുത്തുപറയേണ്ട കാര്യം, വിപിഎഫിന്റെ പിൻവലിക്കൽ നിയന്ത്രണങ്ങളാണ്. വിരമിക്കുന്നതിന് മുമ്പ് വിപിഎഫിൽ നിന്ന് പൂർണ്ണമായി തുക പിൻവലിക്കൽ അനുവദനീയമല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications