ചെറുകിട സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) കൂടാതെ വിരമിക്കലിനായി ഒരു വലിയ തുക ശേഖരിക്കാൻ ആഗ്രഹിക്കുന്ന ശമ്പളക്കാരായ ജീവനക്കാർക്ക് പറ്റിയ ഏറ്റവും മികച്ച നിക്ഷേപ മാർഗം വിപിഎഫ് ആണ്. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഒരു ദീർഘകാല സേവിംഗ്സ് ഓപ്ഷനായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് (പിപിഎഫ്) ഇപ്പോൾ 7.1 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ വൊളണ്ടറി പ്രൊവിഡന്റ് ഫണ്ടിൽ (വിപിഎഫ്) നിക്ഷേപം നടത്തി നിങ്ങൾക്ക് കൂടുതൽ ലാഭം നേടാം.
വിപിഎഫ് നിക്ഷേപം
ജീവനക്കാർക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് 12% സംഭാവന നൽകാം. ഇതുകൂടാതെ സ്വമേധയാ നൽകുന്ന സംഭാവനയാണ് വിപിഎഫ്. വിപിഎഫിലേക്കുള്ള സംഭാവനയ്ക്ക് ഇപിഎഫ് സംഭാവനയുടെ അതേ പലിശ നിരക്ക് ലഭിക്കും. ശമ്പളം ലഭിക്കുന്ന ഒരു ജീവനക്കാരന് തന്റെ അടിസ്ഥാന ശമ്പളത്തിന്റെ 100% അല്ലെങ്കിൽ ഡിഎ വിപിഎഫിൽ നിക്ഷേപിക്കാം. വിപിഎഫിലേക്കുള്ള സംഭാവനകൾ സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് അർഹമാണ്. ഇപിഎഫിനെപ്പോലെ, വിപിഎഫിനും ഇഇഇ (എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ്) സ്റ്റാറ്റസ് ലഭിക്കും. അതായത് ഒരു വർഷത്തിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും.
പലിശ നിരക്ക്
എല്ലാ വർഷവും വിപിഎഫിന്റെ പലിശ നിരക്ക് മാറും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY2019-20), ഇപിഎഫ് നിക്ഷേപങ്ങളിൽ 8.5 ശതമാനം നിരക്കാണ് പ്രഖ്യാപിച്ചത്. വിപിഎഫിലേക്കുള്ള സംഭാവനയ്ക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. അതിനുമുമ്പ് നിങ്ങൾ പിൻവലിക്കുകയാണെങ്കിൽ, വിപിഎഫ് സംഭാവനയിലൂടെ നേടിയ പലിശയ്ക്ക് നിങ്ങൾ നികുതി നൽകണം.
അഡ്വാൻസ്
വീട് വാങ്ങുക, ഭവനവായ്പ തിരിച്ചടയ്ക്കുക, മെഡിക്കൽ ആവശ്യങ്ങൾ, വിദ്യാഭ്യാസം അല്ലെങ്കിൽ കുട്ടികളുടെ വിവാഹം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി വിപിഎഫ് ബാലൻസിൽ നിന്ന് അഡ്വാൻസുകൾ നേടാൻ കഴിയും. അഡ്വാൻസ് തുക ജീവനക്കാരന്റെ ആവശ്യം, സേവന വർഷങ്ങളുടെ എണ്ണം മുതലായവയെ ആശ്രയിച്ചിരിക്കും.
നിങ്ങൾ വിപിഎഫിൽ നിക്ഷേപിക്കുമോ?
റിട്ടയർമെന്റ് കോർപ്പസ് ശേഖരിക്കുന്നതിന് ശമ്പളം ലഭിക്കുന്ന വ്യക്തികൾ പിപിഎഫിനേക്കാളും എൻപിഎസിനേക്കാളും മുൻഗണന വിപിഎഫിന് നൽകണം, കാരണം വിപിഎഫ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് പിപിഎഫിനേക്കാൾ കൂടുതലാണ്, കൂടാതെ മെച്യൂരിറ്റി തുക പൂർണമായും നികുതിയിളവുള്ളതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
