രൂപ ഇനിയും ദുര്‍ബലമായാല്‍ നേട്ടം കൊയ്യുന്നവരും തിരിച്ചടി നേരിടുന്നവരും ആരൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കന്‍ കറന്‍സിയായ ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഏതാനും നാളുകളായി ഇടിയുകയാണ്. 2022-ന്റെ തുടക്കത്തില്‍ ഡോളറിനെതിരായ വിനിമയ നിരക്ക് 74 രൂപ നിലവാരത്തിലായിരുന്നെങ്കില്‍ ഇന്നത് 82 രൂപ പിന്നിട്ടു. പണപ്പെരുപ്പം നേരിടുന്നതിനായി അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ യുഎസ് കടപ്പത്രങ്ങളുടെ ആദായ നിരക്കുകളും വര്‍ധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്കെതിരേ ഡോളര്‍ കരുത്താര്‍ജിക്കുന്നത്.

ഓഹരി വിപണി

ദുര്‍ബലമാകുന്ന രൂപ ആഭ്യന്തര ഓഹരി വിപണിക്കും കടപ്പത്ര വിപണിക്കും പ്രതിസന്ധി സൃഷ്ടിക്കാം. കാരണം ഡോളര്‍ ശക്തമാകുമ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ധന ആസ്തികളിലെ വിഹിതം കുറയ്ക്കാനുള്ള പ്രവണത ശക്തമാകും. കൂടാതെ ഡോളര്‍ മുഖേന വ്യാപാരം നടക്കുന്ന ചില കമ്മോഡിറ്റികള്‍ (ഉദ്ദാ: ക്രൂഡ് ഓയില്‍) രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ ദുര്‍ബലമായ രൂപ വ്യാപാര മിച്ചത്തിലേക്കും (Current Account Deficit) ഇറക്കുമതി പണപ്പെരുപ്പത്തിലേക്കും നയിക്കും. അതായത്, ഡോളര്‍ കരുത്താര്‍ജിക്കുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഉയര്‍ത്തുമെന്ന് സാരം.

എഫ്ഐഐ

അതുപോലെ രൂപ ദുര്‍ബലമായി തുടരുന്നിടത്തോളം വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) വില്‍പനയ്ക്കും അറുതിയുണ്ടായേക്കില്ല. ഇതിനോടൊപ്പം ആഗോള തലത്തില്‍ സാമ്പത്തികമാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുന്നതിനാല്‍ ആഭ്യന്തര മൂലധന വിപണിയിലെ വിദേശ നിക്ഷേപകര്‍ സുരക്ഷിത സങ്കേതമെന്ന നിലയില്‍ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നതും ഇന്ത്യന്‍ കറന്‍സിയെ ദുര്‍ബലമാക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ യുഎസ് ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇനിയും താഴുകയാണെങ്കില്‍ നേട്ടവും കോട്ടവും നേരിടുന്ന മേഖലകളാണ് താഴെ ചേര്‍ക്കുന്നത്.

Also Read: ഈ സ്‌മോള്‍ കാപ് ഒഴിവാക്കി; പകരം 2 മള്‍ട്ടിബാഗര്‍ വാങ്ങി; കഛോലിയ ഓഹരികള്‍ മാറ്റിമറിച്ചത് ഇങ്ങനെAlso Read: ഈ സ്‌മോള്‍ കാപ് ഒഴിവാക്കി; പകരം 2 മള്‍ട്ടിബാഗര്‍ വാങ്ങി; കഛോലിയ ഓഹരികള്‍ മാറ്റിമറിച്ചത് ഇങ്ങനെ

തിരിച്ചടി നേരിടാവുന്നര്‍

തിരിച്ചടി നേരിടാവുന്നര്‍

  • ഇറക്കുമതി മൂല്യപ്പെരുപ്പം- രൂപയുടെ വിനിമയ മൂല്യത്തിലെ ഇടിവ് കയറ്റുമതി മേഖലയെ തുണയ്ക്കുമ്പോള്‍ ഇറക്കുമതിയുടെ ചെലവേറ്റുന്നു. അതായത് കയറ്റുമതിയുടേയും ഇറക്കുമതിയുടേയും അളവില്‍ മാറ്റം വരുന്നില്ലെങ്കില്‍ പോലും രൂപയുടെ മൂല്യശോഷണം കാരണം മാത്രം രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഉയരുമെന്ന് സാരം. ഇതിനെയാണ് ഇറക്കുമതി മൂല്യപ്പെരുപ്പം (Imported Inflation) എന്നു വിശേഷിപ്പിക്കുന്നത്.
  • വിദേശ കടം- വിദേശ കറന്‍സികളില്‍ വായ്പ സ്വീകരിച്ചവര്‍ക്ക് രൂപയുടെ മൂല്യ ശോഷണം തിരിച്ചടിയാണ്. കാരണം പലിശയും മുതലുമൊക്കെ തിരിച്ചടയ്‌ക്കേണ്ടത് ഡോളറിലാണെങ്കില്‍ നേരത്തെ വേണ്ടുന്നതിലും രൂപ ഇതിനായി ചെലവിടേണ്ടിവരും. ഇതിലൂടെ വിദേശകടം ഡോളറില്‍ സ്വീകരിച്ചിട്ടുള്ള കമ്പനികളുടെ ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമൊക്കെ പലവിധമായ പരോക്ഷഫലവും നേരിടാം.
ഡോളര്‍ കരുത്താര്‍ജിക്കുന്നത്- തിരിച്ചടി

തിരിച്ചടി

  • ഇന്ധനവില വര്‍ധിക്കും- ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80-85 ശതമാനവും ഇറക്കുമതി ചെയ്യുന്ന സാഹചര്യമായതിനാല്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഇറക്കുമതി ചെലവേറ്റും. ഇതോടെ സ്വാഭാവികമായും വര്‍ധിപ്പിക്കുന്ന ഇന്ധനവിലയുടെ പ്രത്യാഘാതം നമ്മള്‍ ഓരോരുത്തരും നേരിടേണ്ടതായും വരും.
  • ഓഹരി വിപണി- ഇന്ത്യ വ്യാപാര മിച്ചമുള്ള രാജ്യമായതിനാല്‍ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കമ്പനികളും ഏതെങ്കിലുമൊക്കെ ഇറക്കുമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അനുമാനിക്കാം. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യശോഷണം ഇത്തരം കമ്പനികളുടെ ഉത്പാദന ചെലവ് വര്‍ധിപ്പിക്കും. ഇതിലൂടെ കമ്പനിയുടെ ലാഭക്ഷമത ഇടിയാം.
  • പലിശ നിരക്ക് ഉയരും- അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഡോളര്‍ കരുത്താര്‍ജിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്. അതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചുവടുപിടിച്ച് ആര്‍ബിഐയും പലിശ നിരക്ക് വര്‍ധിപ്പിക്കാം (അതാണല്ലോ ഇപ്പോള്‍ സംഭവിക്കുന്നത്). ഇതോടെ കടബാധ്യതയുള്ള കമ്പനികള്‍ക്കും വായ്പ എടുത്തവര്‍ക്കും പലിശയുടെ ചെലവ് വര്‍ധിക്കും.
അനുകൂല്യം ലഭിക്കുന്നവര്‍

അനുകൂല്യം ലഭിക്കുന്നവര്‍

ഐടി, ഫാര്‍മ, ടെക്സ്റ്റൈല്‍സ്, തേയില, സ്പെഷ്യാല്‍റ്റി കെമിക്കല്‍സ്, എന്‍ജിനീയറിങ് ഗുഡ്‌സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് രൂപയ്‌ക്കെതിരേ യുഎസ് ഡോളര്‍ ശക്തമാകുന്നത് അനുകൂല ഘടകമാണ്. ഈ മേഖലയിലെ അടിസ്ഥാനപരമായി മികച്ചതും ഭാവി വളര്‍ച്ചാ സാധ്യകളും ശക്തമായ കമ്പനികളുടെ ഓഹരികളെയാവണം പരിഗണിക്കേണ്ടത്. ഫാര്‍മ ഓഹരിയുടെ ചാഞ്ചാട്ടത്തിനെതിരായ പ്രതിരോധ സ്വഭാവം അധിക ആനുകൂല്യം കൂടിയാണ്. അതുപോലെ പാശ്ചാത്യ രാജ്യങ്ങളുടെ 'ചൈന പ്ലസ് വണ്‍' സമീപനം ഇന്ത്യയുടെ കെമിക്കല്‍, ടെക്‌സ്റ്റൈല്‍ മേഖലയിലെ കമ്പനികള്‍ക്ക് ഗുണകരമാണ്.

Also Read: ജുന്‍ജുന്‍വാലയുടെ നിക്ഷേപ വഴിയേ ഭാര്യയും; ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ വിഹിതം വര്‍ധിപ്പിച്ചുAlso Read: ജുന്‍ജുന്‍വാലയുടെ നിക്ഷേപ വഴിയേ ഭാര്യയും; ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ വിഹിതം വര്‍ധിപ്പിച്ചു

സംഗ്രഹം

സംഗ്രഹം

കയറ്റുമതി അധിഷ്ഠിത വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും ഇറക്കുമതിയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലെ സാന്നിധ്യം കുറയ്ക്കുകയും ചെയ്യുന്നത് ഗുണകരമാകും. എന്നിരുന്നാലും രൂപയുടെ വിനിമയ നിരക്കിലെ മാറ്റത്തിന്റെ അനന്തരഫലം ചെറുതായാലും വലിയ തോതിലായാലും പൊതുവെ ദീര്‍ഘ കാലയളവിലേക്ക് നീണ്ടുനില്‍ക്കാറില്ല. അതുകൊണ്ട് രൂപയുടെ വിനിമയ നിരക്കിലെ മാറ്റമാണ് നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നതെങ്കില്‍ ഓരോ കമ്പനിയുടെ സമാന സാഹചര്യത്തിലെ പ്രകടനം പരിശോധിച്ചതിനു ശേഷം മാത്രം തീരുമാനം സ്വീകരിക്കുന്നതാകും ഉചിതം.

Read more about: rupee dollar india investment
English summary

What Are The Positive And Negative Impacts Of Indian Rupee When Further Weaken Against US Dollar

What Are The Positive And Negative Impacts Of Indian Rupee When Further Weaken Against US Dollar. Read In Malayalam.
Story first published: Tuesday, October 18, 2022, 13:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X