സാധാരണക്കാരായ പൗരന്മാർക്ക് വിരമിക്കലിന് ശേഷം വരുമാനം നേടാൻ കഴിയുന്ന ചില നിക്ഷേപ മാർഗങ്ങളുണ്ട്. അത്തരം ഒരു നിക്ഷേപ മാർഗമാണ് പ്രധാൻ മന്ത്രി വയാ വന്ദന യോജന. മുതിർന്ന പൗരന്മാർക്ക് 10 വർഷത്തെ പോളിസി കാലാവധി ഗ്യാരണ്ടീഡ് പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർഗമാണിത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ പദ്ധതി 2017 ജൂലൈയിൽ ഔദ്യോഗികമായി നടപ്പിലാക്കിയത്.
പരമാവധി നിക്ഷേപം
പ്രധാൻ മന്ത്രി വയാ വന്ദന യോജനയിൽ നിക്ഷേപം നടത്തിയ മുതിർന്ന പൗരന്മാർ ആധാർ നമ്പറിന്റെ തെളിവ് സമർപ്പിക്കുകയോ ആധാർ പ്രാമാണീകരണത്തിന് വിധേയമാക്കുകയോ ചെയ്യണമെന്ന് ധനമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. പ്രധാൻ മന്ത്ര വയ വന്ദന യോജന പ്രകാരം മുതിർന്ന പൗരന്മാർക്ക് നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി പരിധി 15 ലക്ഷം രൂപയാണ്.
പെൻഷൻ തുക
ഈ പദ്ധതിയുടെ പോളിസി കാലാവധി 10 വർഷവും മിനിമം പെൻഷൻ പ്രതിമാസം 1,000 രൂപയും പാദത്തിൽ 3,000 രൂപയും അർദ്ധവാർഷികത്തിൽ 6,000 രൂപയും പ്രതിവർഷം 12,000 രൂപയുമാണ്. പിഎംവിവൈയിൽ പരമാവധി പെൻഷൻ പ്രതിമാസം 10,000 രൂപ, പാദാടിസ്ഥാനത്തിൽ 30,000 രൂപയും, അർദ്ധവാർഷികത്തിൽ 60,000 രൂപയും, പ്രതിവർഷം 1,20,000 രൂപയുമാണ്. അതായത്, ഈ പദ്ധതിയിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ച് പ്രതിമാസം 10,000 രൂപ പെൻഷൻ നേടാം.
പെൻഷൻ വിതരണം
നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) അല്ലെങ്കിൽ ആധാർ വഴിയുള്ള പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) വഴി പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിലാണ് പെൻഷൻ നൽകുന്നത്. പെൻഷന്റെ ആദ്യ ഗഡു പെൻഷൻ പേയ്മെന്റിന്റെ രീതിയെ ആശ്രയിച്ച് 1 വർഷം, 6 മാസം, 3 മാസം അല്ലെങ്കിൽ 1 മാസം കഴിഞ്ഞ് ലഭിക്കും, അതായത് യഥാക്രമം വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ അല്ലെങ്കിൽ പ്രതിമാസ അടിസ്ഥാനത്തിൽ.
വായ്പ എടുക്കാം
മൂന്ന് പോളിസി വർഷങ്ങൾ പൂർത്തിയാക്കിയ ശേഷം പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യം ലഭ്യമാണ്. അനുവദനീയമായ പരമാവധി വായ്പ നിക്ഷേപ തുകയുടെ 75 ശതമാനമായിരിക്കും. വായ്പ തുകയ്ക്ക് ഈടാക്കേണ്ട പലിശ നിരക്ക് ആനുകാലിക ഇടവേളകളിൽ നിർണ്ണയിക്കപ്പെടും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
