കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയാൽ സ്വർണ വില കുറയുമോ? സ്വർണവും വാക്സിനും തമ്മിൽ എന്തുബന്ധം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 വാക്സിൻ കണ്ടെത്തുന്നതിനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത് തീർച്ചയായും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ദ്ധർ പറയുമ്പോൾ, എല്ലാ നിക്ഷേപ അസറ്റ് ക്ലാസുകൾക്കും ഇത് ഗുണകരമായിരിക്കില്ല. ഉദാഹരണത്തിന്, ഈ വർഷം സ്വപ്ന നേട്ടം കൈവരിച്ച സ്വർണത്തിന് കൊവിഡ് വാക്സിൻ കണ്ടെത്തൽ തിരിച്ചടിയായേക്കും. അതേസമയം ഓഹരി വിപണിയിൽ നേട്ടത്തിനാണ് സാധ്യത.

 

പലിശ നിരക്ക്

പലിശ നിരക്ക്

കൂടാതെ വാക്സിൻ കണ്ടെത്തുന്നതോടെ പലിശനിരക്ക് കുറയ്ക്കൽ അവസാനിപ്പിക്കും. കാരണം ഇതിനകം തന്നെ പലിശ നിരക്ക് ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണ്. പലിശ നിരക്ക് കുറയുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഡെറ്റ് ഫണ്ടുകൾ പോലുള്ള നിക്ഷേപങ്ങളെ ഇത് ബാധിച്ചേക്കാം.

സ്വർണം വിൽക്കുമ്പോൾ കാശു പോകുന്നത് ഇങ്ങനെ, നികുതി നൽകേണ്ടത് എത്ര?

സ്വർണ വില കുറയുമോ?

സ്വർണ വില കുറയുമോ?

അംഗീകൃത വാക്സിൻ കണ്ടെത്തിയതിനുശേഷം സ്വർണ്ണ വില കുറയാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ദ്ധർ പറയുന്നു. മഹാമാരിയെക്കുറിച്ചുള്ള അനിശ്ചിതത്വം സ്വർണ വിലയെ പിന്തുണച്ചതിനാൽ, വാക്സിൻ കണ്ടെത്തുന്നത് സ്വർണ്ണ വില കുറയാൻ കാരണമായേക്കാം. കഴിഞ്ഞ ഒരു വർഷമായി സ്വർണ്ണ വില കുത്തനെ ഉയരുകയാണ്. ഒരു അസറ്റ് ക്ലാസിനും എന്നെന്നേക്കുമായി വില വർദ്ധനവ് ഉണ്ടാകില്ലെന്നതിനാൽ അംഗീകൃത വാക്സിൻ കണ്ടെത്തിയാലുടൻ സ്വർണ്ണ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗസ്റ്റിലെ ധനനയത്തിൽ റിസർവ് ബാങ്ക് വായ്പ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കാൻ സാധ്യത

ചരിത്ര വില

ചരിത്ര വില

ഓഗസ്റ്റ് 7 ന് സ്വർണ വില ചരിത്ര റെക്കോർഡ് വിലയിലെത്തി. 10 ഗ്രാമിന് 55,922 രൂപയാണ് സ്വർണ വില. കോവിഡ് -19 മഹാമാരി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന അനിശ്ചിതത്വവും യുഎസും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കാരണം മഞ്ഞ ലോഹം ഈ വർഷം ഓഗസ്റ്റ് 20 വരെ 34 ശതമാനം ഉയർന്നു. എന്നാൽ റഷ്യ വാക്സിൻ കണ്ടെത്തിയെന്ന വാർത്ത പുറത്തു വന്നതോടെ സ്വർണ്ണ വില കുത്തനെ കുറയാൻ തുടങ്ങി. നിലവിൽ 10 ഗ്രാമിന് 53,300 രൂപയാണ് ഇന്ത്യയിലെ സ്വർണ വില.

വിലയിടിവ്

വിലയിടിവ്

സ്വർണ വിലയിൽ അടുത്തിടെയുണ്ടായ വിലയിടിവിന് വർദ്ധനവിന്റെ വേഗതയുമായി കൂടുതൽ ബന്ധമുണ്ടെന്ന് വിദഗ്ദ്ധർ കരുതുന്നു. സ്വർണ്ണവിലയിലെ വർദ്ധനവ് വളരെ കുത്തനെയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ വിലയിടിവും കുത്തനെ ആയിരിക്കാനാണ് സാധ്യത.

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം:എംഎസ്എംഇകള്‍ക്ക് 1.30 ലക്ഷം കോടി അനുവദിച്ച് ബാങ്കുകള്‍

English summary

What is the relationship between gold price and covid vaccine? | കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയാൽ സ്വർണ വില കുറയുമോ? സ്വർണവും വാക്സിനും തമ്മിൽ എന്തുബന്ധം?

The world is eagerly awaiting the discovery of the Covid-19 vaccine. While experts say this will definitely strengthen the economy, it may not be beneficial for all investment asset classes. Read in malayalam.
Story first published: Tuesday, August 25, 2020, 12:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X