എല്ലാ ഇന്ത്യൻ നഗരത്തിലും സ്വർണ്ണ വില ഒരുപോലെയല്ല. 22 കാരറ്റ്, 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഓരോ നഗരങ്ങളിലും വ്യത്യാസപ്പെടുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സ്വർണ്ണ വില വ്യത്യാസപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഓരോ നഗരത്തിലെയും സ്വർണ വില പരിശോധിക്കാം. ഏറ്റവും വില കുറവ് എവിടെ?
എന്തുകൊണ്ട്?
ഇന്ത്യയിൽ സ്വർണം ഖനനം ചെയ്യുന്നത് വളരെ കുറവാണ്. ഭൂരിഭാഗം സ്വർണവും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ വൻകിട ബാങ്കുകളാണ് ഈ സ്വർണം ഇറക്കുമതി ചെയ്യുന്നത്. ഇതിനുപുറമെ, എംഎംടിസി, എസ്ടിസി തുടങ്ങിയ കമ്പനികളെയും സ്വർണം ഇറക്കുമതി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിലയ്ക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നു. അതിനാൽ, അന്താരാഷ്ട്ര സ്വർണ്ണ വില ഉയർന്നാൽ, ഇന്ത്യയിലും സ്വർണ്ണ വില ഉയരും.
വില മാറ്റം
ഇന്ത്യയിൽ സ്വർണ്ണത്തിന് സ്റ്റാൻഡേർഡായി ഒരു വിലയില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മിക്കവാറും എല്ലാ നഗരങ്ങളിലും സ്വർണ്ണത്തിന് വ്യത്യസ്ത വിലയാണുള്ളത്. ഇത്തരത്തിൽ വില വ്യത്യസ്തവുമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഓരോ നഗരത്തിനും 22 കാരറ്റ്, 24 കാരറ്റ് സ്വർണം എന്നിവയ്ക്ക് വ്യത്യസ്ത വിലയാണ്. ഇതിനുപുറമെ, പ്രാദേശിക ബുള്ളിയൻ അസോസിയേഷനും വില നിർണ്ണയിക്കുന്നു. ഇത് നഗരങ്ങളിൽ വില വ്യത്യാസപ്പെടാൻ കാരണമാകുന്നു. സ്വർണ്ണത്തിന്റെ വില ദിവസവും രണ്ടു തവണ പരിഷ്കരിക്കും. ഇത് അന്താരാഷ്ട്ര വിപണികളിലെ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു.
ഏറ്റവും വില കുറവ് എവിടെ?
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം വിൽക്കുന്ന നഗരം അല്ലെങ്കിൽ സംസ്ഥാനം ഏതെന്ന് നോക്കാം. 22 കാരറ്റ്, 24 കാരറ്റ് എന്നിവയുടെ കാര്യത്തിൽ ഏറ്റവും വില കുറവ് കേരളത്തിലെ സ്വർണ്ണ നിരക്കാണ്. മുംബൈയും ഡൽഹിയുമായി താരതമ്യപ്പെടുത്തുമ്പോൾ കർണാടകയിലെ ചില നഗരങ്ങളിലും സ്വർണത്തിന് വില കുറവാണ്. ഉദാഹരണത്തിന്, ബാംഗ്ലൂരിലെ 22 കാരറ്റ് സ്വർണ്ണ നിരക്ക് വടക്കേ ഇന്ത്യൻ നഗരങ്ങളേക്കാൾ വളരെ കുറവാണ്.
നഗരങ്ങളിലെ നിരക്ക്
ഇന്ത്യയിലെ ചില മുൻനിര നഗരങ്ങളിലെ 22 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാമിന്റെ വില നോക്കാം
- മുംബൈ - 49,500 രൂപ
- ഡൽഹി - 49,200 രൂപ
- കൊൽക്കത്ത - 49,810 രൂപ
- ബാംഗ്ലൂർ - 47,730 രൂപ
- ഹൈദരാബാദ് - 48,420 രൂപ
- ചെന്നൈ - 48,420 രൂപ
- അഹമ്മദാബാദ് - 49,310 രൂപ
- കേരളം - 46,950 രൂപ
കേരളത്തിലെ സ്വർണ വില
സ്വർണ്ണ വില നിലവിൽ ഏറ്റവും കുറവ് കേരളത്തിലാണ്. ഇത് സ്വർണം വാങ്ങുന്നതിനുള്ള മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് സ്വർണ വില ഗണ്യമായി ഉയർന്നിട്ടുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications