ഇത്രയും ഉയർന്ന വിലയ്ക്ക് നിങ്ങൾ സ്വർണം വാങ്ങുമോ? സ്വർണ വില ഇനി കുറയുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാർക്ക് സ്വർണ്ണത്തോടുള്ള സ്‌നേഹം എല്ലാവർക്കും അറിയാവുന്നതാണ്. ഈ വിലയേറിയ ലോഹത്തിന് രാജ്യത്തിന്റെ സംസ്കാരത്തിൽ ഒരു പ്രധാന പങ്കുണ്ട്. പല ആചാരങ്ങളുടെയും അടിസ്ഥാന ഭാഗമാണ് സ്വർണം. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന സ്വർണം സമ്പത്തിന്റെ അടയാളമായ ലക്ഷ്മി ദേവിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. എന്നാൽ, ഈ വർഷം, കൊവിഡ് -19 പ്രതിസന്ധിക്കിടയിൽ സ്വർണത്തിന്റെ ഉയർന്ന വില, ഇന്ത്യയുടെ സ്വർണ്ണ ആവശ്യകതയെ കുറച്ചു.

 

സ്വർണം വാങ്ങാൻ ആളില്ല

സ്വർണം വാങ്ങാൻ ആളില്ല

ഉത്സവ സീസണിൽ പോലും ആളുകൾ സ്വർണം വാങ്ങാൻ മടിക്കുന്നു. അവശ്യ കാര്യങ്ങൾക്ക് മാത്രം പണം ചെലവഴിക്കുന്നതിലാണ് ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഭരണങ്ങളുടെ ആവശ്യം 74 ശതമാനം കുറഞ്ഞ് 44 ടണ്ണായി. അതുപോലെ, 2020 ലെ സ്വർണത്തിന്റെ ഡിമാൻഡ് 60 ശതമാനം കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തി.

നാലാം ദിവസവും സ്വർണ വില ഒക്ടോബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ, കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക് അറിയാംനാലാം ദിവസവും സ്വർണ വില ഒക്ടോബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ, കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക് അറിയാം

പ്രതീക്ഷ വേണ്ട

പ്രതീക്ഷ വേണ്ട

സാധാരണയായി, കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതി ഉത്സവ സീസൺ ആരംഭിക്കുന്നതോടെ സ്വർണ്ണ ഡിമാൻഡ് വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഈ കലണ്ടർ വർഷം 2020 ഡിസംബർ വരെയുള്ള ആറുമാസത്തിനുള്ളിൽ സ്വർണത്തിന്റെ ആവശ്യകതയിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി.

ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില താഴേയ്ക്ക്, ഇന്നത്തെ സ്വർണ നിരക്ക് അറിയാംഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില താഴേയ്ക്ക്, ഇന്നത്തെ സ്വർണ നിരക്ക് അറിയാം

നിക്ഷേപ മാർഗം

നിക്ഷേപ മാർഗം

ഈ വർഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയർന്ന തീവ്രതയോടുകൂടിയ വലിയ മഴകൾ പെയ്തത് വെള്ളപ്പൊക്കത്തിനും നാശനഷ്ടത്തിനും കാരണമായി. ഗ്രാമീണ വരുമാനത്തെയും ഇന്ത്യയുടെ സ്വർണ്ണ ഡിമാൻഡിനെയും ബാധിക്കുന്ന ഘടകങ്ങളാണിത്. എന്നാൽ സ്വർണത്തെ ഒരു നിക്ഷേപ മാർഗമായി മാറ്റാനുള്ള മികച്ച സമയമാണിത്. കാരണം സ്വർണ വിലയിൽ ഉടൻ കുറവ് പ്രതീക്ഷിക്കേണ്ട. ചിലപ്പോൾ വില നിലവിലേതിനേക്കാൾ ഉയരാനും സാധ്യതയുണ്ട്.

അറിഞ്ഞോ കേരളത്തിലെ ഇന്നത്തെ സ്വർണ വില; ഈ മാസം സ്വർണ വില ഇനി എങ്ങോട്ട്?അറിഞ്ഞോ കേരളത്തിലെ ഇന്നത്തെ സ്വർണ വില; ഈ മാസം സ്വർണ വില ഇനി എങ്ങോട്ട്?

കാരണങ്ങൾ

കാരണങ്ങൾ

ഒരു നിക്ഷേപ മാർഗമായി സ്വർണത്തെ സമീപിക്കേണ്ടതിന്റെ ശക്തമായ കാരണങ്ങൾ ഇതാ..

  • കൊറോണ വൈറസിന്റെ രണ്ടാം തരംഗം
  • വികസിത സമ്പദ്‌വ്യവസ്ഥകളിലും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലും ജിഡിപി വളർച്ച കുത്തനെ ഇടിഞ്ഞു
  • വൈറസ് നയിക്കുന്ന ആഗോള മാന്ദ്യം
  • 2020 നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
  • ഓഹരി വിപണിയിലെ ചാഞ്ചാട്ടം

English summary

Would you buy gold at such a high price? Will gold prices fall further? | ഇത്രയും ഉയർന്ന വിലയ്ക്ക് നിങ്ങൾ സ്വർണം വാങ്ങുമോ? സ്വർണ വില ഇനി കുറയുമോ?

This year, the high price of gold during the Covid-19 crisis has reduced India’s demand for gold. Read in malayalam.
Story first published: Sunday, October 18, 2020, 11:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X