2021 ൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഈ ജോലികൾക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൊവിഡ്-19 മഹാമാരി ലോകത്താകമാനമുള്ള ജോലികളുടെ സ്വഭാവത്തെ മാറ്റിമറിക്കുകയും കമ്പനികൾ മുൻ‌ഗണനകൾ ശാശ്വതമായി പുന:ക്രമീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന വർഷത്തിൽ വളരെയധികം ഡിമാൻഡുണ്ടായേക്കാവുന്ന ചില ജോലികൾ താഴെ പറയുന്നവയാണ്.

 

സൈബർ സുരക്ഷ വിദഗ്ധർ

സൈബർ സുരക്ഷ വിദഗ്ധർ

പകർച്ചവ്യാധി വന്നതോടെ ആളുകൾ വീടുകളിൽ അഭയം തേടാൻ നിർബന്ധിതരായതോടെ, കമ്പനികൾക്ക് വേഗത്തിൽ മുന്നേറേണ്ടിവന്നു. ഇതിനിടെ 2020 ൽ ഇന്ത്യയിലും (ലോകമെമ്പാടും) അതിശയകരമായ സൈബർ ആക്രമണങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ കമ്പനി ഡാറ്റകളെ പരിരക്ഷിക്കുന്ന പ്രതിരോധശേഷിയുള്ളതും കരുത്തുറ്റതുമായ സുരക്ഷാ സംവിധാനങ്ങൾ‌ നിർമ്മിക്കാൻ‌ അവരെ പ്രാപ്‌തമാക്കുന്ന നിർ‌ദ്ദിഷ്‌ട വൈദഗ്ധ്യമുള്ള വ്യക്തികളുടെ ആവശ്യം വരും മാസങ്ങളിലും വർഷങ്ങളിലും ഉയർന്നതായിരിക്കും. അതുകൊണ്ട് സൈബർ സുരക്ഷ ഡൊമെയ്‌നിലെ കരിയറിന് ഇനി ഡിമാൻഡ് കൂടും.

ഡാറ്റ അനലിസ്റ്റുകൾ

ഡാറ്റ അനലിസ്റ്റുകൾ

പകർച്ചവ്യാധിയ്ക്ക് മുമ്പുതന്നെ ഡാറ്റാ അനലിസ്റ്റുകളുടെ ആവശ്യം വളരെ കൂടുതലായിരുന്നു. 12 മാസങ്ങൾ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിലും, ഓൺലൈൻ മീറ്റിംഗുകൾ നടത്തുന്നതിലും, സോഷ്യൽ മീഡിയ വഴി ഇടപഴകൽ നടത്തുന്നതിനും ഇൻറർനെറ്റിനെ ആശ്രയിക്കുന്നത് കൂടുതൽ ആഴത്തിലായി.

തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത, 2021ൽ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ

ഡോക്ടർമാർ

ഡോക്ടർമാർ

ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിലെ വിടവുകൾ നികത്തുന്നതിന് വരാനിരിക്കുന്ന ബജറ്റ് ഗണ്യമായ തുക അനുവദിക്കുമെന്ന് ഇന്ത്യൻ സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഡോക്ടർമാരുടെ ആവശ്യം 2021 ൽ കൂടുതലായിരിക്കുമെന്നതിൽ സംശയമില്ല. ഒരു ഡോക്ടറാകാൻ വളരെയധികം സമയവും സാമ്പത്തിക പ്രതിബദ്ധതയും ആവശ്യമാണെങ്കിലും ദീർഘകാല പ്രതിഫലമാണ് ഈ ജോലിയിലൂടെ ലഭിക്കുക.

2021ന്റെ തുടക്കത്തിൽ തന്നെ ടെസ്‌ല ഇന്ത്യയിലെത്തുമെന്ന് നിതിൻ ഗഡ്കരി

ഡിജിറ്റൽ മാർക്കറ്റിംഗ്

ഡിജിറ്റൽ മാർക്കറ്റിംഗ്

ജനുവരി മുതൽ ഇന്ത്യൻ സർക്കാർ വാക്സിനേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും കമ്പനികൾ പരമ്പരാഗത പ്രവർത്തന രീതികളിലേക്ക് ഉടൻ മടങ്ങിവരാൻ സാധ്യതയില്ല. തൊഴിൽ സേനയുടെ വലിയൊരു ഭാഗം വിദൂരമായി തുടരാൻ സാധ്യതയുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യകളെയും സോഷ്യൽ മീഡിയ ട്രെൻഡുകളെയും നന്നായി അറിയുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ൽ ഉയർന്ന ഡിമാൻഡുണ്ടാകും.

കണ്ടന്റ് ക്രിയേറ്റേഴ്സ്

കണ്ടന്റ് ക്രിയേറ്റേഴ്സ്

ഗുണനിലവാരമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിന് അടുത്ത വർഷം മാത്രമല്ല, മുന്നിലുള്ള നിരവധി വർഷങ്ങളിലും ഉയർന്ന ഡിമാൻഡുണ്ടാകാൻ സാധ്യതയുണ്ട്. വളരെയേറെ മത്സരം നടക്കുന്ന ഒരു മേഖലയാണിത്.

ഐടിആർ ഇപ്പോൾ തന്നെ ഫയൽ ചെയ്യാം, അവസാന ദിനത്തിനായി കാത്തിരിക്കേണ്ട, ഓ‍ർത്തിരിക്കേണ്ട തീയതികൾ

Read more about: year ender 2020 job ജോലി
English summary

Year ender 2020: The highest demand jobs in 2021, Cybersecurity experts, Doctors, Content creators are in the list | 2021 ൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഈ ജോലികൾക്ക്

The following are some of the jobs that may be in high demand in the coming year. Read in malayalam.
Story first published: Wednesday, December 30, 2020, 8:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X