എടിഎം ചതിച്ചാലും കാശ് പോകാതിരിക്കാന്‍

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

എ ടി എമ്മില്‍ നിന്നും പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പണം കിട്ടാതെ തന്നെ ബാലന്‍സ് പോകാറുണ്ട്. മെഷിന്റെ കുഴപ്പം കൊണ്ടോ മറ്റെന്തെങ്കിലും ടെക്‌നിക്കല്‍ തകരാറുകള്‍ കൊണ്ടോ ഇങ്ങനെ സംഭവിക്കാം. പണം കിട്ടിയില്ലെങ്കിലും അക്കൗണ്ടില്‍ നിന്നും പണം കുറഞ്ഞതായി കാണാം.

പേടിക്കാനൊന്നുമില്ല പണം തിരികെ കിട്ടും, പക്ഷേ അതിനായി കസ്റ്റമര്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതും പറ്റുന്നതും വേഗം ചെയ്യുന്നതാണ് നല്ലത്. ആദ്യം വേണ്ടത് ബാങ്കില്‍ പരാതി നല്‍കുകയാണ്. സ്വന്തം ബാങ്കിന്റെ അല്ലാത്ത എ ടി എമ്മില്‍ നിന്നാണ് പണം പോയതെങ്കിലും പരാതി നല്‍കണം എന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്.

എടിഎം ചതിച്ചാലും കാശ് പോകാതിരിക്കാന്‍

ഇങ്ങനെ പോകുന്ന പണം നിശ്ചിത സമയത്തിനകം അക്കൗണ്ടില്‍ തിരിച്ചെത്തണം എന്നും ആര്‍ ബി ഐ നിഷ്‌കര്‍ഷിക്കുന്നു. പരമാവധി ഏഴ് ദിവസമാണ് ഇത്തരത്തില്‍ പണം അക്കൗണ്ടിലെത്താനുള്ള സമയപരിധി. പരാതിക്ക് ശേഷമാണ് ഈ ഏഴ് ദിവസം.

പരാതിക്ക് ഏഴ് ദിവസത്തിന് ശേഷം അക്കൗണ്ടില്‍ പണം തിരിച്ചെത്തിയില്ലെങ്കില്‍ ദിവസം നൂറ് രൂപ എന്ന കണക്കില്‍ കസ്റ്റമര്‍ക്ക് നല്‍കാനും ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം അപേക്ഷയോ പരാതിയോ നല്‍കേണ്ട കാര്യമില്ല.

എ ടി എമ്മില്‍ നിന്നും പണം നഷ്ടമായാല്‍ പരാമവധി 30 ദിവസത്തിനകം പരാതി നല്‍കേണ്ടതാണ്. നിശ്ചിത കാലാവധിക്ക് ശേഷവും പണം അക്കൗണ്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ബാങ്ക് ഓംബുഡ്‌സ്മാന്റെ പക്കല്‍ പരാതി നല്‍കാം.

English summary

What to do if you have a failed ATM transaction

What to do if you have a failed ATM transaction
English summary

What to do if you have a failed ATM transaction

What to do if you have a failed ATM transaction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X