ബാങ്കിങ്: ഒഴിവാക്കേണ്ട ആറു പിഴവുകള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാങ്കേതികവിദ്യയും സൗകര്യവും കൂടിയതോടെ പല കാര്യങ്ങളും നമ്മള്‍ തീരെ ശ്രദ്ധിക്കാറായി. നമ്മുടെ സ്വന്തം പണം കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ കാര്യത്തില്‍ പോലും. വിട്ടുവീഴ്ചയില്ലാതെ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങളിതാ:

 

1. എടിഎം രസീത് പരിശോധിക്കണം
എല്ലാം കമ്പ്യൂട്ടര്‍ നോക്കിക്കോളുമെന്ന വിശ്വാസം അത്ര നല്ലതല്ല. എടിഎമ്മില്‍ നിന്നു പണമെടുത്തുകഴിഞ്ഞാല്‍ കിട്ടുന്ന രസീതുമായി ഒത്തുനോക്കണം. ബാങ്കിലെ ബാലന്‍സും രസീതിലെ കണക്കും തമ്മില്‍ ഒക്കുന്നില്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെടണം. കുറെ നാള്‍ കഴിഞ്ഞ് അത്യാവശ്യനേരത്തു പണം കാണാതെ വരുമ്പോള്‍ ബാങ്കുകാരുടെ പുറകേ പോയാല്‍ ഒരുപാട് സമയവും നടപ്പും വേണ്ടിവരും.

2. സര്‍വീസ് ചാര്‍ജുകള്‍ ശ്രദ്ധിക്കണം
നിങ്ങള്‍ ഉപയോഗിക്കാത്ത സേവനങ്ങള്‍ക്ക് ബാങ്കുകള്‍ ചിലപ്പോള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ടാകും. ശ്രദ്ധിച്ചാലേ അറിയൂ. ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ്, മാസാമാസം ബാങ്ക് സ്‌റ്റേറ്റ്‌മെന്‍റ്‌ കോപ്പി തപാലിലയയ്ക്കുക, എസ്എംഎസ് വഴി വിവരങ്ങളറിയിക്കുക മുതലായവ ഇങ്ങനെ പണം ഈടാക്കുന്ന ചില സേവനങ്ങളാണ്. ഇതിലേതെങ്കിലും ആവശ്യമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കുക.

ബാങ്കിങ്: ഒഴിവാക്കേണ്ട ആറു പിഴവുകള്‍

3. ഇന്‍റര്‍നെറ്റ് ബാങ്കിങ്
ഓണ്‍ലൈന്‍ ബാങ്കിങ് പതിവായി ഉപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ ലോഗിന്‍ ചെയ്യുന്ന ദിവസവും സമയവും ഇടപാടുകളും ശ്രദ്ധിച്ചുവയ്ക്കണം. അതല്ലാത്ത സമയത്ത് ലോഗിനോ ഇടപാടുകളോ നടന്നിട്ടുണ്ടെങ്കില്‍ അടിയന്തരമായി ബാങ്കുകാരെ അറിയിക്കണം. ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്ന മേഖലയാണ് ഓണ്‍ലൈന്‍ ബാങ്കിങ്. വലിയ നഷ്ടങ്ങള്‍ പറ്റുകയോ വല്ലവരുടെയും തട്ടിപ്പിനു കേസില്‍ കുടുങ്ങുകയോ ചെയ്തുകഴിഞ്ഞ് പരാതിപ്പെട്ടിട്ട് എന്തു കാര്യം?

4. ബില്ലുകള്‍ അടയ്ക്കുക
യൂട്ടിലിറ്റി ബില്ലുകളും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുമൊക്കെ ഇപ്പോഴും ക്യൂ നിന്നു കഷ്ടപ്പെട്ടാണോ അടയ്ക്കുന്നത്. മിക്ക ബാങ്കുകള്‍ക്കും ഓണ്‍ലൈനായി കറന്‍റ്, ഫോണ്‍, വാട്ടര്‍ ബില്ലുകളും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും അടയ്ക്കാനുള്ള സൗകര്യമുണ്ട്. അത് ഉപയോഗപ്പെടുത്തുക. ക്യൂ നിന്നു നേരം കളയേണ്ട; അടച്ച ബില്ലുകളുടെ കണക്കു മനസിലാക്കാനും എളുപ്പമുണ്ട്. പതിവായി അടയ്‌ക്കേണ്ട തുകകളാണെങ്കില്‍ (പ്രീമിയം മുതലായാവ) ഓട്ടോ പേയ്‌മെന്‍റ് സൗകര്യവുമുണ്ട്.

5. ഒരേ പാസ് വേഡ് ഉപയോഗിക്കരുത്
പല അക്കൗണ്ടുകള്‍ക്ക് ഒരേ പാസ് വേഡ് ഉപയോഗിക്കരുത്. ഒരേ അക്കൗണ്ടിന് ഒരേ പാസ് വേഡ് ഒരുപാടു നാള്‍ തുടരരുത്. ഇടയ്ക്കിടെ പാസ് വേഡ് മാറുക. പാസ് വേഡ് മോഷ്ടിക്കപ്പെടാനും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്.

 

6. ചെക്ക്ബുക്കും പാസ്ബുക്കും അവഗണിക്കരുത്
ചെക്ക്ബുക്കോ പാസ്ബുക്കോ നഷ്ടപ്പെടുകയോ മറന്നുവയ്ക്കുകയോ ചെയ്താല്‍ നിസാരമായി കരുതരുത്. ബാങ്കിനെ ഉടന്‍ തന്നെ അറിയിക്കണം.

Read in English: 6 Banking Mistakes to Avoid
English summary

6 Banking Mistakes to Avoid

With advancement in technology, we tend to notice less on our transaction as we rely more on technology. Banks are the easiest and the most sought after avenues for placing money.
English summary

6 Banking Mistakes to Avoid

With advancement in technology, we tend to notice less on our transaction as we rely more on technology. Banks are the easiest and the most sought after avenues for placing money.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X