കാശു കൊടുത്തു സാധനം വാങ്ങിയിട്ടു കുടുങ്ങിയെന്നു തോന്നുന്നുണ്ടോ? അധിക വില വാങ്ങി കബളിപ്പിക്കപ്പെട്ടോ? നിലവാരം കുറഞ്ഞ സാധനമാണോ തന്നത്? പണം നല്‍കി വാങ്ങിയ സാധനമോ സേവനമോ തൃപ്തികരമല്ലെങ്കില്‍ പരിഹാരം കാണാനുള്ള മാര്‍ഗമാണ് ഉപഭോക്തൃ ഫോറങ്ങള്‍.

സാധനം/ സേവനം നല്‍കിയ സ്ഥാപനത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെങ്കില്‍ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കാം.

അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ജില്ലാ ഫോറത്തിലും അഞ്ചു മുതല്‍ പത്തു വരെ ലക്ഷം രൂപയുടെ ഇടപാടുകള്‍ക്ക് സംസ്ഥാന ഫോറത്തിലും അതിനു മേലുള്ളവയ്ക്ക് ദേശീയ ഫോറത്തിലുമാണ് പരാതി നല്‍കേണ്ടത്.

ജില്ലാ ഫോറത്തിന്റെ വിധിയില്‍ തൃപ്തിയില്ലെങ്കില്‍ സംസ്ഥാന ഫോറത്തിലും സ്ംസ്ഥാന ഫോറത്തിന്റെ വിധി തൃപ്തികരമല്ലെങ്കില്‍ ദേശീയ ഫോറത്തിലും അപ്പീല്‍ നല്‍കാം.

ഓണ്‍ലൈനായി പരാതി നല്‍കി പരിഹാരം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ സേവനം നല്‍കുന്ന വെബ്‌സൈറ്റ് ഉണ്ട്. ആദ്യം നിങ്ങളുടെ വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യണം. റജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക: www.core.nic.in

ദേശീയ ഫോറത്തിന്റെ വിലാസം:
ഉപഭോക്തറ ന്യായ ഭവന്‍
എഫ് ബ്‌ളോക്ക്, ജിപിഒ കോംപഌക്‌സ്
ന്യൂഡല്‍ഹി-110023
ഫാക്‌സ് നമ്പര്‍ 01124651505, 24658505
പിബിഎക്‌സ് നമ്പര്‍ 011-24608801, 24608802, 24608803, 24608804

കേരളത്തിലെ ഉപഭോക്തൃ ഫോറങ്ങളുടെ വിലാസവും ഫോണ്‍ നമ്പരുകളും ചുവടെ കൊടുക്കുന്നു:
സംസ്ഥാന ഫോറം:
പ്രസിഡന്‍റ്
സംസ്ഥാന ഉപഭോക്തൃകമ്മീഷന്‍
സംസ്ഥാന ഉപഭോക്തൃകമ്മീഷന്‍
റ്റി.സി 14/407 പോലീസ് റോഡ് പാളയം,മ്യൂസിയം പി.ഒ
തിരുവനന്തപുരം-695033.

വിവിധ ജില്ലാ ഫോറങ്ങള്‍:

പ്രസിഡന്‍റ് ജില്ലാ ഉപഭോക്തൃകമ്മീഷന്‍
എന്ന പേരിലാണ് പരാതികളെല്ലാം അയയ്‌ക്കേണ്ടത്. ഓരോ ജില്ലയിലെയും വിലാസം താഴെക്കൊടുക്കുന്നു:

ആലപ്പുഴ .ബീച്ച് റോഡ്,ബസാര്‍ പി ഒ ആലപ്പുഴ- 688012. Ph. (0477) 242452
എര്‍ണാകുളം.കത്രിക്കടവ്,പുല്ലേപ്പടി,ഗവ.ഹോമിയോ ഹോസ്പിറ്റല്‍ സമീപം,പിന്‍-682017.
Ph.(0484) 403316
ഇടുക്കി. പൈനാവ് പി ഒ ഇടുക്കി.-685603.Ph. (0486) 232552
കണ്ണൂര്‍. എസഎന്‍ പാര്‍ക്കിനു സമീപം,കണ്ണൂര്‍670001. Ph.(0497) 706632
കാസര്‍കോഡ്. ബാഡ്ജ് നമ്പര്‍ 12/278 എസ് ഡി ഒ ഓഫീസിനു സമീപം.ഫോര്‍ട്ട് റോഡ് കാസര്‍കോഡ്.-671121.Ph. (0499) 430845
കൊല്ലം സിവില്‍ സ്‌റ്റേഷന്‍ കൊല്ലം.691013.Ph.(0474) 795063
കോട്ടയം.സിവില്‍ സ്‌റ്റേഷന്‍, കളക്ടറേറ്റ് പി.ഒ കോട്ടയം. 686002. Ph.(0481) 565118
കോഴിക്കോട്. II ഫ്‌ളോര്‍ ബി ബ്‌ളോക്ക് സിവില്‍ സ്‌റ്റേഷന്‍ കോഴിക്കോട്.- 673020.
Ph. (0495) 370455,
മലപ്പുറം..സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം-676505.Ph. (0493) 734802,
പത്തനംതിട്ട.12/2956(2), ഡോക്ടേഴ്‌സ് റോഡ് പത്തനംതിട്ട-689645. (0473) 323699,
പാലക്കാട്.സിവില്‍ സ്‌റ്റേഷന്‍,പാലക്കാട്-678001. (0491) 536782
തിരുവനന്തപുരം. റ്റി.സി നമ്പര്‍ 9/2159 ഭജ ഭവന്‍ എസ്.ബി.റ്റി.ക്കു സമീപം,ശാസ്തമംഗലം,തിരുവനന്തപുരം695010. Ph.(0471) 329451,(0471) 331069,
തൃശൂര്‍. റ്റി.സി നമ്പര്‍ 50/931,അയ്യന്തോള്‍,തൃശൂര്‍-680003.Ph. (0487) 361100,
വയനാട്. സിവില്‍ സ്‌റ്റേഷന്‍, കല്‍പറ്റ,വയനാട്- 673122. Ph.(0493) 602755,
ഉപഭോക്താവിന്‍റെ അവകാശങ്ങളെപ്പറ്റി വായിക്കൂ....

Share This Article
English summary
consumer forums for whom? what is the purpose of the forums
Consumer forums for, to provide inexpensive, speedy and summary redressal of consumer disputes, quasi-judicial bodies have been set up in each District and State and at the National level
Story first published: Friday, January 30, 2015, 10:41 [IST]