സേവിങ്‌സ് അക്കൗണ്ട്: ബാങ്ക് മാറാന്‍ 5 കാരണങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ബാങ്കിന്റെ സേവനത്തില്‍ അതൃപ്തി തോന്നുന്നുണ്ടോ? മറ്റു ബാങ്കുകള്‍ കൂടുതല്‍ മികച്ച സേവനവും നിരക്കുകളും നല്‍കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ അക്കൗണ്ടും മാറ്റാന്‍ കാലമായി. ബാങ്ക് മാറ്റത്തിന് ന്യായമായ അഞ്ചു കാരണങ്ങളിതാ.

 
സേവിങ്‌സ് അക്കൗണ്ട്: ബാങ്ക് മാറാന്‍ 5 കാരണങ്ങള്‍

കസ്റ്റമര്‍ സര്‍വീസ് നിലവാരം കുറവ്
ആദ്യമൊക്കെ നല്ല മര്യാദയുള്ള പെരുമാറ്റവും മികച്ച സേവനങ്ങളുമായിരുന്നു. ഈയിടെയായി ജീവനക്കാരുടെ പെരുമാറ്റം മോശം, സേവനങ്ങള്‍ക്കു കാലതാമസം, എടിഎമ്മുകളുടെ പ്രവര്‍ത്തനവും തൃപ്തികരമല്ല എന്നൊക്കെ തോന്നുന്നുണ്ടോ? നേരേ പോയി പുതിയ ബാങ്കിലേക്കു മാറേണ്ട. ബ്രാഞ്ച് മാനേജരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക. ചിലപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ നേരേയാക്കാന്‍ കഴിഞ്ഞേക്കും. പല തവണ പരാതിപ്പെട്ടിട്ടും കാര്യങ്ങളില്‍ പുരോഗതിയില്ലെങ്കില്‍ മാറുകയല്ലാതെ മറ്റു വഴിയില്ല.

പലിശനിരക്കുകള്‍
സേവിങ്‌സ് അക്കൗണ്ടിലെ പണത്തിനു കിട്ടുന്ന പലിശ മറ്റു ബാങ്കുകളിലേതിലും കുറവാണോ? വായ്പകളിന്മേല്‍ ഈടാക്കുന്ന പലിശ മറ്റുള്ളവരുടേതിലും കൂടുതലാണോ? വായ്പ ഈ ബാങ്കിലായിപ്പോയി എന്നു വിലപിച്ച് അവിടെത്തന്നെ തുടരേണ്ട കാര്യമില്ല. വായ്പയടക്കം അക്കൗണ്ട് മറ്റൊരു ബാങ്കിലേക്കു മാറ്റാം.

സേവനനിരക്കുകള്‍ കൂടുതല്‍
ചെക്ക്ബുക്കിന്, ഡെബിറ്റ് കാര്‍ഡിന്, എടിഎം ഇടപാടുകള്‍ക്ക്, പ്രതിമാസ സ്റ്റേറ്റ്‌മെന്റിന്, ഓണ്‍ലൈന്‍ ബാങ്കിങ്ങിന്, എസ്എംഎസ് സേവനത്തിന്... അങ്ങനെ പലതിനും ചില ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. പല ബാങ്കുകളിലും ഇവ സൗജന്യവുമാണ്. സേവനത്തിന്റെ മികവും ഈടാക്കുന്ന നിരക്കും താരതമ്യം ചെയ്തു നോക്കൂ. ആവശ്യമെങ്കില്‍ ചെലവു കുറഞ്ഞ ബാങ്കിലേക്ക് അക്കൗണ്ട് മാറ്റാം.

സൗകര്യങ്ങള്‍ കുറവ്
ഇടപാടുകള്‍ നടത്താന്‍ സൗകര്യമാണല്ലോ നമുക്കു വേണ്ടത്. കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന മറ്റൊരു ബാങ്ക് കണ്ടെത്തിയെങ്കില്‍ മാറാന്‍ മടിക്കേണ്ട കാര്യമില്ല. ചില ബാങ്കുകളില്‍ ഓണ്‍ലൈന്‍ ബാങ്കിങ്, ബില്ലുകള്‍ അടയ്ക്കല്‍, മൊബൈല്‍-ഡിടിഎച്ച് റീചാര്‍ജിങ് മുതലായ സൗകര്യങ്ങളുണ്ട്. മൊബൈല്‍ ആപ് ഉണ്ടെങ്കില്‍ ഇടപാടുകള്‍ക്കു സൗകര്യമുണ്ട്.

എടിഎമ്മുകളും ബ്രാഞ്ചുകളും കുറവ്
മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ അധികനിരക്കു നല്‍കേണ്ടിവരും. നിങ്ങളുടെ ബാങ്കിന് ആവശ്യത്തിന് എടിഎമ്മുകളും ശാഖകളുമില്ലെങ്കില്‍ ഇങ്ങനെ ധനനഷ്ടം വന്നുകൊണ്ടിരിക്കും. സാഹചര്യം അവലോകനം ചെയ്തുനോക്കുക; ആവശ്യമെങ്കില്‍ മറ്റൊരു ബാങ്കിലേക്ക് അക്കൗണ്ട് മാറ്റുക.

English summary

five reasons for changing the savings bank account

five reasons for changing your savings bank account
English summary

five reasons for changing the savings bank account

five reasons for changing your savings bank account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X