ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസിയ്‌ക്കൊരുങ്ങും മുമ്പ് മനപാഠമാക്കേണ്ട 5 കാര്യങ്ങള്‍.

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചികിത്സാചെലവുകള്‍ സൈ്വര്യം
കെടുത്തുന്ന ഈ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി ഒരനിവാര്യത തന്നെ. പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത പക്ഷം പോളിസി സമയത്ത് ഉപകാരപ്പെടില്ലന്നു മാത്രമല്ല കാശ് നഷ്ടമാവുകയും ചെയ്യും. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി ഇനി മേല്‍ നിങ്ങള്‍ക്ക് നിരുത്സാഹപ്പെടുത്തുന്ന ഒന്നായിരിക്കയില്ല.വാങ്ങും മുമ്പ് നിങ്ങള്‍ ഈ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

 
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി അറിയേണ്ട കാര്യങ്ങള്‍

1.നിങ്ങള്‍ക്ക് കുടുംബത്തിനൊന്നാകെയുള്ള പോളിസിയാണോ അവശ്യം അതോ ഓരോരുത്തര്‍ക്കും വെവ്വേറെയുള്ളതോ. രണ്ട് തരത്തിലുള്ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസികളാണുള്ളത് വ്യക്തികള്‍ക്കും കുടുംബത്തിനൊന്നാകയുള്ളതും.ഒന്നാകെയുള്ളതിന് പ്രിമിയം കുറയുമെങ്കിലും പലപ്പോഴും ആവശ്യത്തിനു തികയാതെ വരും.വീട്ടില്‍ പ്രായമായ മാതാപിതാക്കളുള്ളവര്‍ക്ക് ഓരോരുത്തര്‍ക്കും വെവ്വേറെയുള്ള പോളിസിയാണ് നല്ലത്.

2.പോളിസി കവറേജ്
പോളിസി എടുക്കും മുമ്പ് നന്നായി വായിച്ച് മനസിലാക്കേണ്ട ഭാഗമാണിത്.മിക്ക കമ്പനികളും മറച്ച് വെക്കുകയും ചെയ്യുന്ന ഭാഗം.എന്തൊക്കെ രോഗങ്ങള്‍ക്ക് എതൊക്കെ അളവില്‍ കവറേജ് ലഭ്യമാകുമെന്ന് ഉറപ്പാക്കണം.അല്ലാത്ത പക്ഷം പോളിസി നിങ്ങള്‍ക്ക് അത്യാവശ്യനേരത്ത് ഉപകാരപ്പെടില്ല. അപകടം, ഗുരുതരമായ അസുഖങ്ങള്‍.ശസ്ത്രക്രിയ ,മുറിവാടക, ലാബ് സ്‌കാന്‍ തുടങ്ങി മറ്റ് ആശുപത്രിബില്ലുകള്‍ തുടങ്ങിയവക്ക് എല്ലാം കവറേജ് ഉണ്ടന്ന് ഉറപ്പു വരുത്തണം.

3 പ്രിമിയത്തെ നന്നായി അറിയുക
പോളിസി എടുക്കും മുമ്പ്,ചിലവാകുന്ന തുക,കവറേജ്,ലഭ്യമാകുന്ന സൗകര്യങ്ങള്‍ എന്നിവയെപ്പറ്റി വിശദമായി മനസിലാക്കുക.

4.കാഷ്‌ലെസ്സ് സൗകര്യം ലഭ്യമാണോ.
ആശുപത്രിവാസം അതാരും ഇഷ്ടപ്പെടാത്ത കാര്യം തന്നെ. ഇനി വേണ്ടിവന്നെങ്കിലോ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസിയുണ്ട് എന്നതുകൊണ്ടുമാത്രം പരിഹാരമാകുന്നില്ല.അതിന് കാഷ്‌ലെസ്സ് സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഉണ്ടെങ്കില്‍ ബില്ല് ഇന്‍ഷുറന്‍സ് കമ്പനിക്കാര് കൊടുത്തോളും റീഇംപേഴ്‌സ്‌മെന്‍റിനായി നിങ്ങള്‍ പിന്നാലെ നടക്കണ്ട.

5.തൊഴിലുടമ നിങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടോ
സ്വകാര്യകമ്പനികള്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും അത് പലപ്പോഴും വളരെ കുറഞ്ഞ തുകയ്ക്ക് നിശ്ചിത രോഗങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കും അതിനാല്‍ മറ്റൊരു പോളിസി കൂടി എടുക്കുന്നതാണ് ബുദ്ധി.

English summary

medical insurance? 5 things to keep in mind

Thinking of buying a health insurance. Go right ahead, but before you do so, it would help if you gain a thorough understanding about various aspects of medical insurance.
English summary

medical insurance? 5 things to keep in mind

Thinking of buying a health insurance. Go right ahead, but before you do so, it would help if you gain a thorough understanding about various aspects of medical insurance.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X