പ്രധാനമന്ത്രി ധന്‍ യോജന അക്കൗണ്ടുള്ളവര്‍ക്കെല്ലാം റുപ്പെ കാര്‍ഡ്

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ പേമെന്‍റ് കോര്‍പറേഷന്‍ NPCI അണ് പ്രധാനമന്ത്രി ധന്‍ യോജന അക്കൗണ്ടുള്ളവര്‍ക്ക് റുപ്പെ ഡെബിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്നത്. ഇതിനു ചിലവ് വളരെ കുറവാണ്. മാസ്റ്റര്‍,ഡെബിറ്റ്,ക്രഡിറ്റ്,വിസാ കാര്‍ഡുകളെപ്പോലെ തന്നെ റുപ്പെ കാര്‍ഡുകളും ഉപയോഗിക്കാം.
മറ്റ് കാര്‍ഡുകളെപ്പോലെ കാര്‍ഡ് എടുക്കാനായി പണം ചെലവാക്കണ്ട( one time joining feeഇല്ല.) .മറ്റ് ചിലവുകള്‍ മറ്റ് കാര്‍ഡുകള്‍ക്ക് ചിലവാക്കുന്ന തുകയുടെ നാല്പതു ശതമാനമേ വരൂ.എല്ലാ എ.റ്റി.എം കളിലും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല പണമായി നല്‍കാതെ ഇന്ത്യാരാജ്യത്ത് കാര്‍ഡുപയോഗിച്ചു നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റുപ്പെ കാര്‍ഡ് ഉപയോഗപ്പെടുത്താവുന്നതാണ്.

 

കാര്‍ഡുടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കാര്‍ഡുടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

കാര്‍ഡുടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

പിന്‍ നമ്പര്‍ ഇടക്കിടെ മാറിക്കൊണ്ടിരിക്കണം.രഹസ്യമാക്കി വെക്കയും വേണം

കാര്‍ഡ് കൈമാറരുത്‌

കാര്‍ഡ് കൈമാറരുത്‌

കാര്‍ഡ് എപ്പോഴും നിങ്ങള്‍ തന്നെ കൈകാര്യം ചെയ്യണം യാതൊരു കാരണവശാലും മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കൈമാറരുത്. പണസഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങള്‍ തന്നെ പണം എടുത്ത് നല്‍കുക.

ഇന്‍ഷ്വറന്‍സ്‌

ഇന്‍ഷ്വറന്‍സ്‌

കാര്‍ഡുടമക്ക് NPCI ഒരുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്.പ്രിമിയം തുക NPCI അടച്ചുകൊള്ളും.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തെറ്റാതെ കൊടുക്കാന്‍ മറക്കരുത്.എപ്പോഴും നമ്പര്‍ മാറ്റിക്കൊണ്ടിരിക്കുന്ന ശീലമുള്ളവര്‍ ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടിയെങ്കിലും ഒരു സ്ഥിര നമ്പര്‍ സൂക്ഷിക്കേണ്ടതത്യാവശ്യമാണ്. ബാങ്ക് സന്ദേശങ്ങള്‍ ആ നമ്പരിലേക്കേ വരൂ. നമ്പര്‍ മറ്റൊരാളിന്‍റ പക്കലെത്തിയാല്‍ പിന്നെ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായിരിക്കില്ല.

അടിസ്ഥാനവിദ്യഭ്യാസം ഇല്ലാത്തവര്‍ക്കുപോലും ഇതിന്‍റ പ്രയോജനം ലഭിക്കത്തക്കരീതിയില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാങ്കുമാനേജറന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.എന്തെങ്കിലും സംശയമുണ്ടാകുന്ന പക്ഷം മടി കൂടാതെ നിങ്ങള്‍ക്ക് ബാങ്കിനെ സമീപിക്കാവുന്നതാണ്.

English summary

Rupay Card for Account Holders of Pradhan Mantri Dhan Jan Yojana

Rupay Debit Card is a domestic debit card launched by National Payment Corporation of India (NPCI).People who have account under Pradhan Mantri Dhan Jan Yojana can avail for this low cost card
English summary

Rupay Card for Account Holders of Pradhan Mantri Dhan Jan Yojana

Rupay Debit Card is a domestic debit card launched by National Payment Corporation of India (NPCI).People who have account under Pradhan Mantri Dhan Jan Yojana can avail for this low cost card
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X